Month: September 2020
-
TRENDING
പഞ്ചാബിനെ തോല്‍വിയിലേക്ക് തള്ളി വിട്ട ആ അംപയര്‍ മലയാളിയാണ്
ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്ത്യന്‍ പ്രീയമിയര്‍ ലീഗിന്റെ 13-ാം സീസണ്‍ കഴിഞ്ഞ ദിവസം കൊടിയേറിയിരുന്നു. ആദ്യ മത്സരത്തില്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വരവറിയിച്ചു കഴിഞ്ഞു. എന്നാലിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇന്നലെ നടന്ന പഞ്ചാബ്-ഡല്‍ഹി മത്സരമാണ്. കളിക്കാര്‍ക്ക് പകരം മത്സരം നിയന്ത്രിച്ച അംപയറാണ് ഈ തവണ കഥയിലെ താരം. ഡല്‍ഹി-പഞ്ചാബ് മത്സരത്തിലെ 19-ാം ഓവറില്‍ പഞ്ചാബ് താരങ്ങളായ മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ദാനും നേടിയ ഡബിളില്‍ ഒരു റണ്‍ ജോര്‍ദാന്‍ ക്രീസില്‍ സ്പര്‍ശിച്ചില്ല എന്ന കാരണത്താല്‍ അംപയര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ മത്സരശേഷം ജോര്‍ദാന്‍ ക്രിസീല്‍ സ്പര്‍ശിക്കുന്ന രേഖകളും വീഡിയോകളും പുറത്ത് വന്നതോടെയാണ് വിവാദം കടുത്തത്. അംപയര്‍ നല്‍കാതിരുന്ന ഒരു റണിലാണ് പഞ്ചാബ് തോല്‍വി ഏറ്റു വാങ്ങിയെന്നാണ് പഞ്ചാബ് ആരാധകരുടെ വാദം ഇതോടെ തെറ്റായ വിധി നിര്‍ണയം നടത്തിയ അംപയര്‍ വാര്‍ത്തകളിലെ താരമായി. അന്വേഷിച്ച് വന്നപ്പോളാണ് കളി നിയന്ത്രിച്ച നിതിന്‍ മേനോന്‍ മലയാളിയാണെന്ന കൗതുകകരമായ വാര്‍ത്ത പുറം ലോകം അറിയുന്നത്.…
Read More » -
NEWS
കോട്ടയം മെഡിക്കല്‍ കോളേജ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു, 42.69 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, 137.45 കോടി രൂപയുടെ നിര്‍മ്മാണോദ്ഘാടനം
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടിയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സുരേഷ് കുറുപ്പ് എം.എല്‍എ., തോമസ് ചാഴിക്കാടന്‍ എം.പി. എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കോട്ടയം മെഡിക്കല്‍ കോളേജ് 50 വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ നിരവധി വികസന പദ്ധതികളാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം ജില്ലക്ക് പുറമെ ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളും ആലപ്പുഴ, എറണാകുളം, എന്നീ ജില്ലകളിലേയും ജനങ്ങള്‍ ഭാഗികമായും വിദഗ്ധ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജിനേയാണ്. 1800 കിടക്കകളും 180 ഐ.സി.യു. കിടക്കകളും 28 ഓപ്പറേഷന്‍ തീയേറ്ററുകളും ഉള്‍പ്പെടെയുള്ള…
Read More » -
NEWS
അൺലോക്ക് 4.0 ; രാജ്യത്ത് കൂടുതൽ ഇളവുകൾ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അൺലോക്ക് 4.0 മാർഗരേഖ അനുസരിച്ച് രാജ്യത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും. പരമാവധി 100 പേർ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു ചടങ്ങുകൾ ഇന്നുമുതൽ നടത്താനാകും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാം.സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകൾക്കാണ് ഇന്നു മുതൽ അനുമതി ലഭിക്കുക. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്നുമുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്. മാസ്ക്, സാമൂഹിക അകലം, തെർമൽ സ്കാനിങ്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിലെത്താം. പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള സ്കൂളുകളിലെ 9– 12 ക്ലാസ് വിദ്യാർഥികൾക്ക് അധ്യാപകരിൽനിന്നു മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ രക്ഷാകർത്താവിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ സ്കൂളിലെത്താൻ അനുവാദമുണ്ട്.കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം അടുത്ത…
Read More » -
TRENDING
നാളെ മുതല്‍ ഇ-ചലാന്‍; വാഹന നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുട്ടന്‍ പണി
തിരുവനന്തപുരം: വാഹന നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുട്ടന്‍ പണി കിട്ടും. ഇതിനായി ഇ-ചലാന്‍ സാങ്കേതിക വിദ്യ നാളെ മുതല്‍ നടപ്പാക്കും.ട്രാഫിക് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവില്‍ വരിക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പിഴയടക്കുന്ന സംവിധാനമാണിത്. വാഹന പരിശോധനാ സമയത്ത് കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ വിശദ വിവരങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. വാഹന പരിശോധനക്കിടയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ അപ്പോള്‍ തന്നെ താനെ ഡിജിറ്റലായി രേഖപ്പെടുത്തപ്പെടും. ഇതുപ്രകാരം സമാനമായ നിയമലംഘനത്തിന് മുമ്പും പിടികൂടിയിട്ടുണ്ടെങ്കില്‍ ഇ-ചലാന്‍ വഴി അറിയാന്‍ സാധിക്കും. ഇത്തരക്കാരില്‍ നിന്ന് ഇരട്ടി പിഴ ഈടാക്കും. ക്രെഡിറ്റ്, ഡെബിറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്യാഷ് പെയ്മെന്റ് മുഖാന്തിരമെല്ലാം പിഴ ഒടുക്കാന്‍ കൂടി കഴിയുന്ന സംവിധാനമാണിത്. മാത്രമല്ല വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി…
Read More » -
NEWS
അനുരാഗ് കശ്യാപിനെതിരെ കങ്കണ; ബോളിവുഡ് ലൈംഗിക വേട്ടക്കാരുടെ ഇടം
ബോളിവുഡില്‍ ലഹരിമരുന്ന് ബന്ധവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിന്റെ ഇടയില്‍ ഇതാ ഇപ്പോഴത്തെ ചര്‍ച്ച വിഷയം ലൈംഗികാരോപണം ആണ്. ബോളിവുഡ് നടന്‍ അനുരാഗ് കശ്യാപിനെതിരെയാണ് കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് ലെംഗികാരോപണവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ അടക്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ് ഈ വിഷയം. ഇപ്പോഴിതാ സംഭവത്തില്‍ പായലിനെ പിന്തുണച്ച് രംഗത്തെത്തിയരിക്കുകയാണ് നടി കങ്കണ റനൗട്ട്. പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്ന് ട്വിറ്ററിലൂടായായിരുന്നു കങ്കണയുടെ പ്രതികരണം. ഹരിമരുന്നു വിവാദങ്ങള്‍ക്കു പിന്നാലെ ലൈംഗികാരോപണങ്ങളും ബോളിവുഡിനെ വിവാദച്ചൂടിലേറ്റുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് എന്നതിന് ബുള്ളിവുഡ് എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ബുള്ളി എന്ന ഇംഗ്ലിഷ് വാക്കിന് ഉപദ്രവിക്കുക എന്നാണ് അര്‍ഥം. വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ…
Read More » -
NEWS
കരഞ്ഞപ്പോള്‍ വായപൊത്തി; രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചു; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
ഓരോ ദിവസം ചെല്ലുന്തോറും സ്ത്രീകള്‍ക്ക് എതിരെയുളള അക്രമങ്ങള്‍ കൂടി വരുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച വാര്‍ത്ത സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ആ വര്‍ത്തയ്ക്ക് ശേഷം ഇപ്പോഴിതാ മറ്റൊരു പീഡനശ്രമം നടത്തിയ യുവാവ് പിടിയില്‍. തൊടുപുഴ ഉടമ്പന്നൂരില്‍ ഈമാസം 2നായിരുന്നു സംഭവം.ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തിയിയിരുന്നു യുവാവിന്റെ പീഡനശ്രമം.സംഭവത്തില്‍ ഉടമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദിനെ(23) അറസ്റ്റ് ചെയ്തു. യുവതി കരഞ്ഞപ്പോള്‍ വായ്‌പൊത്തിപ്പിടിച്ച ശേഷം യുവാവ് ഉപദ്രവിച്ചു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് യുവാവ് പിടിയിലായത്. യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നിരവധി അടിപിടിക്കേസുകളിലേയും കഞ്ചാവ് കേസുകളിലേയും പ്രതിയാണ്. പോലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി യുവാവിനെ പിടികൂടുകയായിരുന്നു. കരിമണ്ണൂര്‍ എസ്.ഐ കെ. സിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. ശേഷം പ്രതിയെ ഇടുക്കി കോതിയില്‍ ഹാജരാക്കി.
Read More » -
TRENDING
ഐ.പി.എൽ പുത്തൻ ക്രിക്കറ്റ് കാർണിവൽ – 3
ദക്ഷിണാഫ്രിക്കയിൽ നിന്നും രാജ്യത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ചു മടങ്ങിയെത്തിയ പുലികുട്ടികളെ രാജ്യം വീരോചിതമായി സ്വീകരിച്ചു. കേന്ദ്ര സംസ്ഥാന കായിക മന്ത്രാലയങ്ങൾ ആളാം വീതം ലക്ഷങ്ങളും കോടികളും കൊണ്ടു കളിക്കാരെ മൂടാൻ മത്സരിച്ചു. മുംബൈയിൽ മടങ്ങിയെത്തിയ കളിക്കാരെ സ്വീകരിക്കാൻ തടിച്ചു കൂടിയ ജനാവലി ക്രിക്കറ്റിനെ എത്രയധികം നെഞ്ചേറ്റുന്ന ജനതയാണ് ഇന്ത്യയിലേതെന്നു പറയാതെ പറഞ്ഞു. കുഞ്ഞൻ ക്രിക്കറ്റിനു ഇന്ത്യൻ ജനഹൃദയങ്ങളിലുണ്ടായ വമ്പൻ ജനസ്വാധീനത്തെ എങ്ങനെ കച്ചവടമാക്കാമെന്ന ചിന്ത ബി.സി.സി.ഐ യെ പുതിയ പരീക്ഷണങ്ങൾക്കു പ്രേരിപ്പിച്ചു. ഇംഗ്ളീഷ് പ്രീമിയർ ലീഗിന്റെ ചുവടു പിടിച്ചു ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ലീഗെന്ന ആശയത്തിന്റെ സാഷാത്കാരമായി.2007 സെപ്റ്റംബറിൽ അന്നത്തെ ബി.സി.സി.ഐ ചെയർമാനായിരുന്ന ലളിത് മോഡി കൺവീനറായി ഐ.പി.എൽ ഭരണ സമിതി നിലവിൽ വന്നു. 2008 ഏപ്രിൽ 18 നു വലിയ ആഘോഷത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റിന്റെ പുത്തൻ പരീക്ഷണ കളി ആരംഭിച്ചു. കാണികൾ ആവശ്യപ്പെട്ടതെന്താണോ അതെല്ലാം നൽകുന്ന ഒരു ബോളിവുഡ് മസാല ചിത്രം പോലെ അടിയും…
Read More » -
NEWS
നിയന്ത്രണം വിട്ട ലോറി ജീപ്പിലിടിച്ച് തൊഴിലാളി സ്ത്രീ മരിച്ചു
ഇടുക്കി പൂപ്പാറയിൽ നിയന്ത്രണം വിട്ട ലോറി ജീപ്പിലിടിച്ച് തോട്ടം തൊഴിലാളി മരിച്ചു. സൂര്യനെല്ലി കറുപ്പന്‍ കോളനിയിലെ വിജി ചന്ദ്രശേഖരന്‍ (38) ആണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെ എസ്റ്റേറ്റ് പൂപ്പാറ ലൈൻസിന് സമീപമാണ് അപകടം നടന്നത്. സൂര്യനെല്ലിയിൽ നിന്നും തൊഴിലാളികളുമായി രാജകുമാരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ജീപ്പിൽ രാജാക്കാട് ഭാഗത്ത് നിന്നും വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് ജീപ്പിലുണ്ടായിരുന്നത്.
Read More » -
NEWS
കോവിഡ്19; കോട്ടയം ജില്ലയില്‍ 18കാരന്‍ ഉള്‍പ്പെടെ 2 പേര്‍ മരിച്ചു
കോട്ടയം∙ ജില്ലയിൽ കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു. ചികിത്സയിലായിരുന്ന കടുത്തുരുത്തി സ്വദേശി ആകാശ് (18), മുണ്ടക്കയം കരകണ്ടത്തിൽ സാബു (52) എന്നിവരാണ് മരിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്നലെ 4696 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ കോട്ടയം ജില്ലയിലെ ഇന്നലെ 274 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളില്‍ തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 16 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
Read More » -
NEWS
രാജ്യസഭയിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരം; 8 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ ആത്മവിമര്‍ശനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃണമൂല്‍ എംപി ഡെറക് ഒബ്രയനെ പേരെടുത്ത് പറഞ്ഞ് താക്കീതു ചെയ്തു. മാത്രമല്ല ഇന്നലെ പ്രതിഷേധിച്ച ഡെറക് ഒബ്രയന്‍ ഉള്‍പ്പെടെ 8 പേരെ സസ്‌പെന്‍ഡ് ചെയ്തു. സഞ്ജയ് സിങ്, രാജു സതവ്, കെ.കെ. രാഗേഷ്, റിപുണ്‍ ബോറ, ഡോല സെന്‍, സയ്യിദ് നസീര്‍ ഹുസൈന്‍, എളമരം കരീം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇവര്‍ പുറത്തേക്ക് പോകണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭ വിടാന്‍ വിസമ്മതിച്ചതോടെ രാജ്യസഭ നിര്‍ത്തിവച്ചു.
Read More »