Month: September 2020

  • LIFE

    പാറമടയിൽ സ്ഫോടനം, മലയാറ്റൂരിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

    മലയാറ്റൂരിൽ പാറമടയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. പാറമടയിൽ പൊട്ടിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുക ആയിരുന്നു. പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് ആണ് പൊട്ടിത്തെറിച്ചത്. പുലർച്ചെ മൂന്നരയോടെ ആയിരുന്നു സ്ഫോടനം. ഇല്ലിത്തോട് എന്ന സ്ഥലത്ത് വിജയ പാറമടയിൽ ആണ് സ്ഫോടനം. പാറമടയിൽ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ ഉള്ള കെട്ടിടത്തിൽ ആണ് വെടിമരുന്നും സൂക്ഷിച്ചിരുന്നത്. അപകടത്തിൽ മരിച്ചവർ രണ്ട് പേരും തമിഴ്നാട്ടുകാർ ആണെന്നാണ് വിവരം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. മൃതദേഹങ്ങൾ അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • LIFE

    അൽ ക്വയ്‌ദയ്ക്ക് കേരളത്തിൽ നിന്ന് സാമ്പത്തിക സഹായം, സംസ്ഥാനത്തെ രണ്ട് സംഘടനകളെയും നാല് സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു

    കേരളത്തിൽ അറസ്റ്റിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറാഫ് ഹുസൈൻ എന്നിവരുടെ മൊഴികളിൽ നിന്നാണ് എൻഐഎക്ക്‌ ഇത് സംബന്ധിച്ച സൂചനകൾ ലഭ്യമായത്. സംസ്ഥാനത്തെ രണ്ട് സംഘടനകളുടെയും നാല് സ്ഥാപനങ്ങളുടെയും അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു എന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള അൽ ക്വയ്‌ദ ആണ് കേരളത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് വിവരം. സംഘടനയ്ക്ക് ആവശ്യമായ സാമ്പത്തിക സമാഹരണം ആണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഇവർ എൻഐഎയ്ക്ക് നൽകിയ മൊഴി. എന്നാൽ അതിന് മാത്രം ശേഷി ഇവർക്കുണ്ടോ എന്ന കാര്യത്തിൽ എൻഐഎയ്ക്ക് സംശയം ഉണ്ട്. ഏലൂരിൽ അറസ്റ്റിൽ ആയ മുർഷിദ് ഹസൻ ആണ് എറണാകുളത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് പറയുന്നത്. എന്നാൽ ഇയാളുടെ ലാപ്ടോപ് വേറെ ആളാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും സാങ്കേതിക വിദ്യ വഴി ആരോ നിയന്ത്രിച്ചിട്ടുണ്ട്. അതാരാണ് എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

    Read More »
  • LIFE

    ആരാണാ ഭാഗ്യവാൻ? മറ്റാരുമല്ല ഇടുക്കി സ്വദേശി 24 കാരൻ

    ഓണം ബമ്പർ അടിച്ച വ്യക്തിയെ കണ്ടെത്തി. ഇടുക്കി സ്വദേശി അനന്തു വിജയന് ആണ് 12 കോടിയുടെ ഓണം ബമ്പർ. എറണാംകുളത്ത് ജോലി ചെയ്യുകയാണ് അനന്തു വിജയൻ. അയ്യപ്പൻകാവിലെ വിഘനെശ്വരാ ലോട്ടറി ഏജൻസീസ് വഴി വിറ്റ ടിക്കറ്റിനാണ് ബമ്പർ അടിച്ചത്. 12 കോടിയിൽ 10% ഏജൻസി കമ്മീഷനും 30 % ആദായ നികുതിയും കഴിച്ചാൽ 7.56 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക. എറണാംകുളം എളംകുളം ക്ഷേത്രത്തിൽ ആണ് അനന്തുവിന്റെ ജോലി. പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥൻ വഴി ടിക്കറ്റ് ബാങ്കിൽ നൽകി. അനന്തുവിന് ഇതിനു മുമ്പ് ലോട്ടറി അടിച്ച പരമാവധി തുക 5, 000 ആണ്.

    Read More »
  • LIFE

    അപൂർവ ഉത്തരവിലൂടെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്ത് കമ്മീഷണർ, സസ്‌പെൻഷൻ ഉത്തരവിലെ പരാമർശത്തിന് കമ്മീഷണർക്കെതിരെ പരാതി നൽകി യുവതി

    കോഴിക്കോട് യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകി എന്നാരോപിച്ച് പോലീസുകാരന് സസ്‌പെൻഷൻ. ഉന്നത ഉദ്യോഗസ്ഥനെതിരെ പോസ്റ്റ് ഇട്ടു എന്നതിന്റെ പേരിൽ 2019ൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഉമേഷ്‌ വള്ളിക്കുന്ന് എന്ന പോലീസുകാരൻ ആണ് വീണ്ടും സസ്‌പെൻഷനിൽ ആയിരിക്കുന്നത്. അതേസമയം, ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി ഉത്തരമേഖല ഐ ജിക്കു പരാതി നൽകി. മകളെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോയി ഫ്ലാറ്റെടുത്ത് താമസിപ്പിച്ചു എന്ന് ‘അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. നിയമപരമായി വിവാഹ മോചനം നേടാത്ത പോലീസുകാരൻ യുവതിയെ ഫ്ലാറ്റ് എടുത്ത് താമസിപ്പിക്കുന്നത് അച്ചടക്ക ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണറുടെ നടപടി. എന്നാൽ ഗായികയും സംഗീത സംവിധായികയുമായ താൻ വീട്ടുകാരുമായുള്ള പ്രശ്നം കാരണം ഫ്ലാറ്റ് എടുത്ത് താമസിക്കുക ആണെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പ്രായപൂർത്തി ആയ തനിക്ക് സ്വന്തമായ നിലയിൽ ഫ്ലാറ്റ് എടുത്ത് താമസിക്കാൻ അവകാശം ഉണ്ട്. എന്നാൽ ഫ്ലാറ്റ് എടുത്ത് തന്നു തന്നെ താമസിപ്പിക്കുക ആണെന്നും പോലീസുകാരൻ നിത്യ സന്ദർശകൻ…

    Read More »
  • TRENDING

    മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രം “നായാട്ട് “

    കുഞ്ചാക്കോ ബോബന്‍,ജോജു ജോര്‍ജ്ജ്,നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് ” നായാട്ട് ” എന്ന് പേരിട്ടു.ഗോള്‍ഡ്‌ കോയിന്‍ മോഷന്‍ പിക്ച്ചേഴ്സ് കമ്പനി,ഇന്‍ അസോസിയേഷന്‍ വിത്ത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ഫിലിംസ് ബാനറില്‍ രഞ്ജിത്ത്,പി എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിര്‍വ്വഹിക്കുന്നു. ജോസഫ് ഫെയിം ഷാഹി കബീല്‍ തിരക്കഥ സംഭാഷണമെഴുതുന്നു.അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു.എഡിറ്റിംങ്- മഹേഷ് നാരായണന്‍. ലെെന്‍ പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്, കല-ദിലീപ് നാഥ്, മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സമീറസനീഷ്, സൗണ്ട്-അജയന്‍ അടാട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷറഫ്,സ്റ്റില്‍സ്-അനൂപ് ചാക്കോ,പരസ്യക്കല-ഓള്‍ഡ് മോങ്കസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • TRENDING

    ജിബു ജേക്കബ് നിര്‍മ്മിക്കുന്ന “കളം”

    വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ജിബു ജേക്കബ് നിർമ്മിക്കുന്ന ഷോര്‍ട്ട് ഫിലിം ” കളം ” യുവ നടന്‍ ആസിഫ് അലി തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. ജിബു ജേക്കബ് എന്റെർറ്റൈന്മെന്റിന്റെ ബാനറില്‍ വിഷ്‌ണു പ്രസാദ് സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിമിന്റെ തിരക്കഥ സംഭാഷണം ദീപക് വിജയൻ കാളിപറമ്പിൽ എഴുതുന്നു. സംവിധായകൻ വിഷ്ണുപ്രസാദ് തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന “കള “ത്തിൽ പ്രണവ് യേശുദാസ്, ജെറിൻ ജോയ്, ഷിബുക്കുട്ടൻ, ശ്രീകുമാർ, സവിത് സുധൻ എന്നിവര്‍ അഭിനയിക്കുന്നു. അജ്‌മൽ സാബു എഡിറ്റിംഗും കിഷൻ മോഹൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ- രാജേഷ് കെ ആർ, ആർട്ട്- കിഷോർ കുമാർ, മേക്കപ്പ്- സവിത് സുധൻ, സിങ്ക് സൗണ്ട് & മിക്സ്-ഷിബിൻ സണ്ണി, അസ്സോസിയേറ്റ് ക്യാമറാമാൻ-അജിത് വിഷ്‌ണു, അസ്സോസിയേറ്റ് ഡയറക്ടർ-വിവേക് അയ്യർ, സ്റ്റിൽസ്- ഉണ്ണി ദിനേശൻ, ടൈറ്റിൽ-ശ്യാം കൃഷ്ണൻ, ഡിസൈൻസ്- ഷാൻ തോമസ്.

    Read More »
  • NEWS

    കുഞ്ഞാലിക്കുട്ടിക്കെതിരെ സിപിഐഎം, പ്രവാസികളുടെ ജീവൻ വച്ച് പന്താടുന്നു

    മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സിപിഐഎം. കുഞ്ഞാലിക്കുട്ടി പ്രവാസികളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന – ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവന്‍കൊണ്ട്‌ പന്താടുകയാണ്‌. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ്‌ യു.എ.ഇ. ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക്‌ അയച്ചതാണ്‌ ഖുറാനും ഈന്തപ്പഴവും. ഇത്‌ കേന്ദ്രസര്‍ക്കാറിന്റെ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ ചെയ്‌തതുമാണ്‌. അതില്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന്‌ പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തില്‍ കുരുവിന്‌ പകരം സ്വര്‍ണ്ണമാണെന്ന ധ്വനിയില്‍ ആരോപിക്കുകയും ചെയ്‌തു. കോണ്‍സുലേറ്റിലേക്ക്‌ യു.എ.ഇ സര്‍ക്കാര്‍ അയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണ്ണം കടത്തിയെന്ന്‌ ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ആ രാജ്യത്തെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ഇത്‌ സംബന്ധിച്ച തെളിവുകള്‍ അടിയന്തിരമായി എന്‍.ഐ.എക്ക്‌ കൈമാറാന്‍ കുഞ്ഞാലിക്കുട്ടി തയ്യറാകണം. അല്ലെങ്കില്‍ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്‌താവനയ്‌ക്ക്‌ കുഞ്ഞാലിക്കുട്ടി മാപ്പ്‌…

    Read More »
  • NEWS

    മോദി സര്‍ക്കാരിന്റെ  കാര്‍ഷിക ബില്‍  കര്‍ഷകന് മരണക്കുരുക്ക്   രമേശ് ചെന്നിത്തല

    തിരുവനന്തപുരം:    കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച്  രാജ്യസഭയില്‍  കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ  കാര്‍ഷിക ബില്ല്  ഇന്ത്യന്‍ കര്‍ഷകന്  മരണക്കുരുക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.    കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കര്‍ഷക    പ്രക്ഷോഭങ്ങളെ   അവഗണിച്ച്,  അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കുകപോലും ചെയ്യാതെ  അവതരിപ്പിച്ച  ബില്ല് കോര്‍പ്പറേറ്റുകള്‍ക്ക്  വന്‍ തോതില്‍ ഭൂമി ലഭ്യമാക്കുകയും, പാവപ്പെട്ട കര്‍ഷകരെ   ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍നിന്ന്    പുറത്താക്കുകയുമാണ് ചെയ്യുന്നത്.    കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതികസഹായങ്ങളും ഇനി വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവരും. ഭൂമാഫിയയ്ക്കും   വന്‍ഭക്ഷ്യവ്യവസായികള്‍ക്കും മാത്രമാണ്  ഈ ബില്ലുകൊണ്ട് നേട്ടങ്ങളുണ്ടാവുക. കരാർക്കൃഷി പ്രോത്സാഹിപ്പിക്കുന്ന ബില്ല് കേരളത്തിന് വന്‍ദോഷകരമായിരിക്കും. ജനിതകമാറ്റം വരുത്തിയ വിളകള്‍ കേരളത്തില്‍ കൃഷിചെയ്യാന്‍ പാടില്ലെന്നിരിക്കെ ,കരാര്‍ക്കൃഷി വരുന്നതോടെ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യാന്‍  കരാര്‍ എടുത്ത കമ്പനിക്ക്   കഴിയും. വിളകളുടെ വില തീരുമാനിക്കുന്നതും അതിലൂടെ ലാഭം കൊയ്യുന്നതും കോര്‍പറേറ്റുകളായിരിക്കും. കര്‍ഷകരുടെ ആത്മഹത്യാനിരക്ക് കൂടുന്ന ഭാരതത്തില്‍ ഈ നീക്കം…

    Read More »
  • TRENDING

    എട്ടുവീട്ടിൽ പിള്ളമാരും ചങ്ങനാശേരിയും-മിനി വിനീത്

    കോട്ടയം ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് ചങ്ങനാശേരി. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യഘട്ടങ്ങളിൽ മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്ന ചങ്ങനാശേരിച്ചന്ത വേലുത്തമ്പി ദളവയാണ് നിർമ്മിച്ചത്. തെക്കുംകൂർ രാജവംശത്തിൻ്റെ ആസ്ഥാനമായിരുന്ന ചങ്ങനാശേരി ഇന്ന് രണ്ട് പ്രബല സമുദായങ്ങളുടെ ആസ്ഥാന കേന്ദ്രം കൂടിയാണ്. സാഹിത്യകാരൻമായിരുന്ന ഉള്ളൂരിൻ്റെയും എ ആർ രാജരാജ വർമ്മയുടെയും ജൻമദേശം. (ഇനിയും ഉണ്ട് പലരും) ചരിത്ര പ്രാധാന്യമുള്ള ധാരാളം സ്ഥലങ്ങൾ ചങ്ങനാശേരിയിലുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലത്തിൻ്റെ ചിത്രമാണ് മുകളിൽ. മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തെ പ്രമുഖരായ നാട്ടുപ്രമാണിമാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ – രാജ ഭരണത്തിൽ അമിതമായി കൈ കടത്തുന്നു എന്ന ആരോപണത്തിൻമേൽ മാർത്താണ്ഡവർമ്മ അവരെ വധിക്കുകയും (ചതി?) അവരുടെ സ്ത്രീകളെ മറ്റു ജാതിക്കാർക്ക് പിടിച്ചുകൊടുക്കുകയും ചെയ്തു. ശേഷം ധർമ്മരാജാവിൻ്റെ കാലഘട്ടമായപ്പോൾ രാജ്യത്ത് അനർത്ഥങ്ങൾ ധാരാളമായി ഉണ്ടാകാൻ തുടങ്ങി. തൻ്റെ സമയത്ത് രാജ്യം അധ:പതിച്ചു എന്ന ദുഷ്പ്പേര് മറികടക്കാൻ ധർമ്മരാജാവ് ദൈവജ്ഞൻമാരെ ആശ്രയിച്ചു. അരുംകൊല ചെയ്യപ്പെട്ട എട്ടുവീട്ടിൽ പിള്ളമാരുടെ…

    Read More »
  • LIFE

    ഐ പി എൽ അഥവാ ഇന്ത്യൻ പണം കായ്ക്കുന്ന ലീഗ്: 2 – അജീഷ് മാത്യു

    ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ ഏഴാം സ്വർഗത്തിൽ എത്തിച്ച ടൂർണമെന്റായിരുന്നു 2007 ൽ ഐ.സി.സി സംഘടിപ്പിച്ച ട്വന്റി ട്വന്റി ലോകകപ്പ് . ഇന്ത്യൻ ടീം മൈതാന മധ്യത്തിലൂടെ അശ്വമേധം നടത്തുന്ന കാഴ്ച മുഴുവൻ ക്രിക്കറ്റ് പ്രേമികളും കോരിത്തരിപ്പോടെ കണ്ടു നിന്നു. ചിര വൈരികളായ പാകിസ്ഥാനോടു ലീഗ് മാച്ചിൽ വഴങ്ങിയ സമനിലയ്ക്കു ശേഷം നടന്ന ബാൾ ഔട്ട് എന്ന വിചിത്രവും രസകരവുമായ സംഗതിയിൽ ബാറ്റസ്മാനില്ലാത്ത സ്റ്റമ്പിനു നേരെ പന്തെറിഞ്ഞ പേരുകേട്ട പാക്ക് ബൗളിംഗ് നിരയ്ക്ക് എറിഞ്ഞ മൂന്നു പന്തിൽ മൂന്നും സ്റ്റംപിനു പുറത്തേയ്ക്കു പോകുന്നതു കണ്ടു നിസ്സഹായരായി ഇന്ത്യയോടു തോൽവി ഏറ്റു വാങ്ങാനായിരുന്നു വിധി. ഒരു ലോകകപ്പു മത്സരത്തിൽ പോലും ഇന്ത്യയോടു ജയിക്കാൻ സാധിച്ചിട്ടില്ലെന്ന പാക്ക് നാണക്കേട് അവർ തുടർന്നു. ഗ്രൂപ്പ് ഡിയിൽ നിന്നും ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ എത്തിയ ഇന്ത്യ ന്യൂസിലൻഡിനോടു മാത്രം തോൽവി വഴങ്ങി ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിൽ എത്തി. സെപ്റ്റംബർ 19 എന്ന ദിവസം ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരിക്കലും…

    Read More »
Back to top button
error: