പാറമടയിൽ സ്ഫോടനം, മലയാറ്റൂരിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

മലയാറ്റൂരിൽ പാറമടയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. പാറമടയിൽ പൊട്ടിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുക ആയിരുന്നു. പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് ആണ് പൊട്ടിത്തെറിച്ചത്.

പുലർച്ചെ മൂന്നരയോടെ ആയിരുന്നു സ്ഫോടനം. ഇല്ലിത്തോട് എന്ന സ്ഥലത്ത് വിജയ പാറമടയിൽ ആണ് സ്ഫോടനം. പാറമടയിൽ ജോലി ചെയ്യുന്നവർക്ക് താമസിക്കാൻ ഉള്ള കെട്ടിടത്തിൽ ആണ് വെടിമരുന്നും സൂക്ഷിച്ചിരുന്നത്.

അപകടത്തിൽ മരിച്ചവർ രണ്ട് പേരും തമിഴ്നാട്ടുകാർ ആണെന്നാണ് വിവരം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. മൃതദേഹങ്ങൾ അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *