Month: September 2020
-
NEWS
കേന്ദ്രസര്‍ക്കാരിന്റേത് കാര്‍ഷിക മേഖലക്ക് ചരമഗീതം പാടിയ ബില്ല്, കെ.പി.സി.സിയുടെ പ്രതിഷേധം 26ന് :മുല്ലപ്പള്ളി
രാജ്യത്തെ കാര്‍ഷിക മേഖലക്ക് ചരമഗീതം പാടിയ ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്.ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ കൃഷിയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷിക്കാര്‍. ഇൗ നിയമം പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളായി മാറും.കൃഷിയുടെ നിയന്ത്രണം കര്‍ഷകന് നഷ്ടമാക്കുന്ന ബില്ലാണിത്.കുത്തക ഭീമന്‍മാര്‍ നിശ്ചയിക്കുന്ന പ്രകാരം കൃഷി ചെയ്യുകയും ഉത്‌പന്നങ്ങള്‍ അവര്‍ പറയുന്ന വിലയ്‌ക്ക് നല്‍കേണ്ട സ്ഥിതിയുമാണ് ഈ ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകന്‍ നേരിടേണ്ടി വരിക. ഇപ്പോള്‍ തന്നെ ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ത്തു കഴിഞ്ഞു. കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ടുള്ള പുതിയ നിയമം അവരെ ആഗാധമായ പ്രതിസന്ധിയിലേക്ക് തള്ളിവിടും. കര്‍ഷക ആത്മഹത്യ പതിന്‍മടങ്ങ് വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ബി.ജെ.പി സര്‍ക്കാര്‍ ഏകപക്ഷീയമായിട്ടാണ് ബില്ല് കൊണ്ടുവന്നത്. ഒരു കൂടിയാലോചനയും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായി നടത്തിയില്ല.കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയമാണ് കാര്‍ഷികം. എന്നിട്ടും എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം മുഖവിലക്ക് എടുക്കാന്‍…
Read More » -
TRENDING
ഒടുവിൽ ഭീമനു തന്നെ വിജയം; ‘രണ്ടാമൂഴം’ എം.ടിക്കു തിരിച്ചു കിട്ടി
‘രണ്ടാമൂഴം’ സിനിമയാക്കുന്നതിനെച്ചൊല്ലി നോവലിസ്റ്റ് എം.ടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുണ്ടായിരുന്ന തർക്കം ഒത്തുതീർപ്പിലെത്തി. സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീണ്ടുപോകുന്നു എന്നതായിരുന്നു തർക്ക കാരണം. മഹാഭാരതം എന്ന പേരിലാണ് ഈ സിനിമ ആദ്യം പ്ലാൻ ചെയ്തത്. ഭീമൻ്റെ കഥ ‘മഹാഭാരതം’ എന്ന ശീർഷകത്തിൽ സിനിമയാക്കിയാൽ റിലീസ് ചെയ്യാൻ അനുവദിക്കില്ല എന്ന പോർവിളിയുമായി ശശികല ടീച്ചറിൻ്റെ നേതൃത്വത്തിൽ സംഘപരിവാർ ശക്തികൾ രംഗത്തുവന്നു. ഈ കലാപം കൊണ്ടാവാം അതേ സമയത്ത് മറ്റൊരു സിനിമ ശ്രീകുമാർ മേനോൻ പ്ലാൻ ചെയതു. ഒടിയൻ… പക്ഷേ ഒടിയൻ ബോക്സോഫീസിൽ തകർന്നു വീണു. ആ സമയത്ത് മഞ്ജു വാര്യരും ശീകുമാർ മേനോനും തമ്മിലുള്ള സൗഹൃദവും തകർന്നു. ചിത്രത്തിൻ്റെ നിർമ്മാതാവായ ഉത്തരേന്ത്യൻ മാർവാഡി, മേനോനുമായി തെറ്റിയതും ഈ സമയത്താണ്. ശ്രീകുമാർ മേനോൻ ഇല്ലെങ്കിലും സിനിമയുമായി മുന്നോട്ടു പോകുമെന്നും ആ പ്രൊഡ്യൂസർ വെല്ലുവിളിച്ചു. ഈ കാലത്തു തന്നെ സോഷ്യൽ മീഡിയ ശ്രീകുമാർ മേനോനെ അതിശക്കമായി ആക്രമിക്കുകയും ചെയ്തു. മേനോൻ കെട്ടി…
Read More » -
TRENDING
” സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ “
രാഹുല്‍ മാധവ്,പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ ” കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. കെെലാഷ്,ടിനി ടോം,രാജേഷ് ശര്‍മ്മ,ജാഫര്‍ ഇടുക്കി,സുനില്‍ സുഖദ,ഹരിപ്രസാദ് വര്‍മ്മ,സഞ്ജയ് പടിയൂര്‍,ഡോമിനിക്,ജെസ്സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു.സംഗീതം-ശ്രീഹരി കെ നായര്‍,എഡിറ്റര്‍-മനു ഷാജു,പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-പൗലോസ് കുറുമറ്റം,കല-ശ്യാം കാര്‍ത്തികേയന്‍,മേക്കപ്പ്-പ്രദീപ് രംഗന്‍,വസ്ത്രാലങ്കാരം-പ്രദീപ് തിരുവല്ലം,സ്റ്റില്‍സ്-മോഹന്‍ സുരഭി,പരസ്യക്കല-ഡി കെ ക്രിയേഷന്‍,ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍-സുജേഷ് ആനി ഈപ്പന്‍,അസ്സാേസിയേറ്റ് ഡയറക്ടര്‍-മനീഷ് തോപ്പില്‍,സ്ക്രിപ്റ്റ് അസോസിയേറ്റ്-എഡ്വവിന്‍ സി കെ,അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു രവി,ജെസ്സിം,വിന്റോ വയനാട്,ഫിനാന്‍സ് കണ്‍ട്രോളര്‍-സുമിത്ത്,ആക്ഷന്‍-മാഫിയ ശശി,പ്രൊഡക്ഷന്‍ മാനേജര്‍-മിഥുന്‍ കൊടുങ്ങല്ലൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
NEWS
വൈറ്റ് ഹൗസിലെത്തിയ വിഷം കലര്‍ന്ന കവറിന് പിന്നില്‍ സ്ത്രീയോ?
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്ക് മാരകമായ വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ന്യൂയോര്‍ക്ക് കാനഡ അതിര്‍ത്തിയില്‍ വെച്ച് കസ്റ്റംസും അതിര്‍ത്തി രക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ചയാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വൈറ്റ് ഹൗസ് വിലാസത്തില്‍ ഒരു കവര്‍ വന്നത്. തുടര്‍ന്ന് നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയില്‍നിന്നാണ് കവര്‍ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റല്‍ ഇന്‍സ്‌പെക്ഷന്‍ സര്‍വീസും കാനഡയിലെ ഏജന്‍സികളുമായി ചേര്‍ന്നാണ് അന്വേഷിക്കുന്നത്. കവര്‍വന്ന വിലാസത്തില്‍നിന്ന് നേരത്തെ അയച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. അതേസമയം,അറസ്റ്റിലായ സ്ത്രീയാണോ കവര്‍ അയച്ചത് എന്നുള്‍പ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. അതേസമയം,2014ല്‍ ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് കത്തിലൂടെ രാസ വിഷപ്രയോഗം നടത്താന്‍ ശ്രമിച്ച നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്ത് 18 വര്‍ഷം ജയില്‍…
Read More » -
LIFE
അർച്ചന ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ഒളിച്ചു കളിക്കുന്നു എന്നാരോപിച്ച് പ്രതിഷേധം ,കാമുകൻ ശ്യാംലാലിനെതിരെ പോലീസ് ചുമത്തിയത് നിസാര വകുപ്പുകളെന്നും ആരോപണം
ആറാട്ടുപുഴയിൽ അർച്ചന എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ ശ്യാംലാലിനെതിരെ ചുമത്തിയത് നിസ്സാര വകുപ്പുകൾ എന്നാരോപണം .ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരം നടത്തി . പെരുമ്പള്ളിൽ മുരിക്കിൻ ഹൗസിൽ വിശ്വനാഥൻ -ഗീത ദമ്പതികളുടെ മകളാണ് അർച്ചന .പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ശ്യാംലാൽ ആണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടും കാമുകൻ ശ്യാംലാലിനെതിരെ ചുമത്തിയത് നിസ്സാരവകുപ്പുകൾ എന്നാണ് ആരോപണം .ഇതിനു പിന്നിൽ രാഷ്ട്രീയ -സാമ്പത്തിക ഇടപെടലുകൾ ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത് . പോലീസിനെതിരെ ബന്ധുക്കളും രംഗത്ത് വന്നു .നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലും ബന്ധുക്കളും ഉന്നത അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് .അർച്ചനയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് 7 കൊല്ലം പ്രണയിച്ചതിനു ശേഷം സ്ത്രീധനത്തുക പോരാ എന്ന് പറഞ്ഞ് ശ്യാംലാൽ ഒഴിവാക്കി എന്നാണ് പരാതി .ഒടുവിൽ മറ്റൊരു പെൺകുട്ടിയുമായുള്ള വിവാഹ നിശ്ചയ ദിനത്തിൽ അർച്ചന ആത്മഹത്യ ചെയ്യുകയായിരുന്നു .
Read More » -
LIFE
ഒരാള്‍ക്കും നമ്മെ വേര്‍പിരിക്കാന്‍ സാധിക്കില്ല; മകളുടെ പിറന്നാളിന് ബാലയുടെ സമ്മാനം ഇതാണ്
നടന്‍ ബാലയും പിന്നണി ഗായിക അമൃത സുരേഷിന്റെയും വിവാഹമോചനം വാര്‍ത്തകളില്‍ ഇടംപിടിച്ച ഒന്നായിരുന്നു. ഔദ്യോഗികമായി വിവാഹമോചിതരായെങ്കിലും മകള്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തികയെക്കുറിച്ച് രണ്ട് പേരും എന്നും വാചാലരാകാറുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകള്‍ കഴിയുന്നത്. ഇപ്പോഴിതാ മകളുടെ പിറന്നാളിന് ഹൃദയസ്പര്‍ശിയായ വീഡിയോയുമായി എത്തിയരിക്കുകയാണ് നടന്‍ ബാല. മകളെ ജീവന് തുല്യം സ്‌നേഹിക്കുന്നുണ്ടെന്നും ഒരാള്‍ക്കും നമ്മെ വേര്‍പിരിക്കാന്‍ സാധിക്കില്ലെന്നും ബാല പറയുന്നു. മകളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയുളള വീഡിയോ ആണ് ബാല പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാന്‍ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാന്‍ പറ്റില്ല. ജീവിതത്തില്‍ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാന്‍ നിന്നെ കണ്ടിരിക്കും.’ബാല പറയുന്നു. 2010 ല്‍ വിവാഹിതരായ അമൃതയും ബാലയും 2015 മുതല്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. 2019ല്‍ വിവാഹമോചിതരായി. റിയാലിറ്റിഷോയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തെത്തിയ ഗായികയാണ് അമൃത.…
Read More » -
LIFE
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക 5 ലക്ഷം വരെയാക്കി വര്‍ധിപ്പിച്ചു, 50 ലക്ഷം രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്. സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാന്‍സ്മാന്‍) വളരെ സങ്കീര്‍ണവും ചെലവേറിയതും ആയതിനാലും നിരവധി ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകുകയുള്ളൂ എന്നതിനാലും ഇതിലേക്കായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കുന്നതാണ്. പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ (ട്രാന്‍സ് വുമണ്‍) താരതമ്യേന ചെലവ് കുറവായതിനാല്‍ പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. ഇതിന് ആവശ്യമായ തുകയായ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലിംഗമാറ്റ…
Read More » -
NEWS
അടിമാലിയിൽ ചങ്ങാടം ഒഴുക്കിൽപ്പെട്ട് കാണാതായ 7 പേരെയും രക്ഷപ്പെടുത്തി
അടിമാലിയിൽ ചങ്ങാടം ഒഴുക്കിൽപ്പെട്ട് കാണാതായ 7 പേരെയും രക്ഷപ്പെടുത്തി. മൂന്നു കുട്ടികളും മൂന്നു സ്ത്രികളും ചങ്ങാടം കടത്തുകാരനുമാണ് അപകടത്തിൽ പെട്ടത്. ഫയർഫോഴ്സും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിരുന്നു. ആനക്കളം, പെരുമ്പൻ കത്ത് – അമ്പതാം മൈൽ പുഴകൾ സംഗമിച്ച് എത്തുന്ന ചുഴലി വായൻ എന്ന സ്ഥലത്താണത്രേ അപകടം നടന്നത്. പുറപ്പെട്ടിരുന്നു ഇവിടെ നിന്ന് പുഴ എത്തുന്നത് ഭൂതത്താൻകെട്ടിലാണ്.
Read More » -
TRENDING
മക്കളെ രക്ഷിക്കാന്‍ അവയവങ്ങള്‍ക്ക് വിലയിട്ടൊരമ്മ
ഭൂമിയില്‍ ‘അമ്മ’ എന്ന വാക്കോളം മഹത്തായ മറ്റൊരു പദം ഉണ്ടോ എന്നറിയില്ല. അമ്മ എന്ന വാക്കിനു പകരം വെക്കാന്‍ മറ്റൊരു വാക്കും ഇല്ല.അമ്മക്ക് പകരമാവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല.അമ്മയെ പോലെ ആകാനെ വേറൊരാളാള്‍ക്ക് പറ്റൂ, അമ്മ എന്നാല്‍ അമ്മ മാത്രം. അഹങ്കാരത്തിന്റെ ജീവിതപ്പാച്ചിലില്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ച് നമ്മള്‍ ലോകം ചെറുതാക്കുമ്പോള്‍ അമ്മയുടെ ക്ഷമയുടേയും സഹനത്തിന്റെയും വാത്സല്യത്തിന്റെയും തലോടലില്‍ വലുതാകുന്നതാണു പ്രപഞ്ചം. അത്തരത്തില്‍ ഒരു അമ്മയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മക്കളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ അവയവങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് അഞ്ച മക്കളുമായി നിരത്തിലിറങ്ങിയ ഒരമ്മ. മലപ്പുറം സ്വദേശി ശാന്തയാണ് വെളളപേപ്പറില്‍ ചുവന്ന മഷി കൊണ്ട് ഹൃദയം ഉള്‍പ്പെടെ വില്‍ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് സമരമാര്‍ഗവുമായി നിരത്തിലിറങ്ങിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം ഇപ്പോള്‍ മുളവുകാടിനടുത്ത് കണ്ടെയ്‌നര്‍ റോഡില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടി അതിനടിയിലാണ് കഴിയുന്നത്.ഇവരുടെ അഞ്ച്മക്കളും ഗുരുതര രോഗങ്ങള്‍ക്ക് അടിമകളാണ്. മൂന്ന് മക്കളുടെ ശസ്ത്രക്രിയ കഴിഞ്ഞു. മക്കളുടെ ചികിത്സയ്ക്കായി വീട്…
Read More » -
LIFE
യോഗിയെ വെല്ലുവിളിച്ച് കഫീൽ ഖാൻ ,യുപിയിലേക്ക് തിരിച്ചു പോകാൻ തീരുമാനം ,പ്രിയങ്കയുടെ പിന്തുണ ഉണ്ടെന്നും പ്രഖ്യാപനം
ഉത്തർപ്രദേശിലെ ഗോരഖ്പൂറിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ക്ഷാമം മൂലം 63 കുട്ടികൾ മരിക്കാനിടയായ സാഹചര്യം രാജ്യത്താകെ ഞെട്ടലുണ്ടാക്കിയ സംഭവമാണ് .ഈ അപകടം നടക്കുമ്പോൾ ഓക്സിജൻ സിലിണ്ടറുകൾ സ്വന്തം റിസ്കിൽ കൊണ്ടുവന്ന മെഡിക്കൽ കോളേജിലെ ഡോക്ടർ കഫീൽ ഖാൻ പിന്നീട് യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ കണ്ണിലെ കരടായി . കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഇടപെട്ട ഡോ .കഫീൽ ഖാൻ മാധ്യമങ്ങളിൽ ഹീറോയായി .അവിടെ തുടങ്ങുന്നു ഡോക്ടറുടെ കഷ്ടകാലം .ജോലിയിൽ വീഴ്ച വരുത്തി എന്നാരോപിച്ച് കഫീൽ ഖാനെ പിരിച്ചു വിട്ടു .പിന്നാലെ ഇതേ കുറ്റത്തിന് അറസ്റ്റും ചെയ്തു .കോടതി ഇടപെട്ടപ്പോൾ കഫീൽ ഖാൻ സ്വതന്ത്രനായി .എന്നാൽ കഴിഞ്ഞ വര്ഷം ഡിസംബർ 12 നു അലിഗഡ് സർവകലാശാലയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ കഫീൽ ഖാൻ വീണ്ടും ജയിലിൽ അടക്കപ്പെട്ടു . ഇത്തവണ കഫീൽ ഖാനെ കാത്തിരുന്നത് രാജ്യദ്രോഹക്കുറ്റമാണ് .ഒടുവിൽ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമാണ് തൻറെ പ്രസംഗം എന്ന്…
Read More »