ലക്‌ഷ്യം കോൺഗ്രസ് -ശിവസേന ഹിന്ദ് നേതാക്കളെ വധിക്കൽ ,രണ്ട് ബബ്ബർ ഖൽസ തീവ്രവാദികൾ അറസ്റ്റിൽ

പഞ്ചാബിലെ നാല് കോൺഗ്രസ് – ശിവസേന നേതാക്കളെ കൊല്ലാൻ വന്ന രണ്ട് ബബ്ബർ ഖൽസാ തീവ്രവാദികളെ ഡൽഹി പോലീസ് പിടികൂടി .ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ തീവ്രവാദികൾ ആയ ഭൂപേന്ദ്ര സിങ്ങും കുൽവന്ത് സിംഗുമാണ് പിടിയിലായത് .പഞ്ചാബിലെ നാല് കോൺഗ്രസ് – ശിവസേന ഹിന്ദ് നേതാക്കളെ വധിക്കുക ആയിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ വെളിപ്പെടുത്തി .

ഖാലിസ്ഥാൻ സിന്ദാബാദ് ഗ്രൂപ്പിന്റെ തലവൻ ഇപ്പോൾ ബെൽജിയത്തിൽ ആണുള്ളത് എന്ന് ഇവർ വെളിപ്പെടുത്തി .ഇയാളുടെ കമാണ്ടർമാരായ ജഗദീഷ് ഭൂറ ,ധന്നാ സിങ് എന്നിവർ ഡൽഹിയിൽ പോയി തങ്ങൾ അയക്കുന്ന പണവും ആയുധവും സംഭരിക്കാനും ആവശ്യപ്പെട്ടുവെന്ന് ഇരുവരും വെളിപ്പെടുത്തി .പഞ്ചാബിൽ നാല് ശിവസേന ഹിന്ദ് പ്രവർത്തകരെ തങ്ങൾ കൊലപ്പെടുത്തിയതായും ഇവർ വെളിപ്പെടുത്തി .

ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് വന്ന ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു .മുതിർന്ന കോൺഗ്രസ് നേതാവായ ഗുർ സിമ്രാൻ സിങ് മന്ത് ,ശിവസേന ഹിന്ദ് ദേശീയ നേതാവ് നിശാന്ത് ശർമ്മ എന്നിവർ ഇവർ കൊല്ലപ്പെടുത്താനുള്ളവരുടെ പട്ടികയിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി .ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ നിരന്തരം നിലപാട് എടുക്കുന്നവരാണ് ഇരുവരും .

Leave a Reply

Your email address will not be published. Required fields are marked *