കർഷക ബില്ലുകളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വലിയ പ്രക്ഷോഭത്തിന് കോൺഗ്രസ് .സെപ്റ്റംബർ 24 മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് കോൺഗ്രസ് .
രാജ്യത്താകെയുള്ള കർഷകരിൽ നിന്നും ദരിദ്രരിൽ നിന്നും രണ്ട് കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിയെ കാണുമെന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു .
പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് പ്രക്ഷോഭ തീരുമാനം .യോഗത്തിൽ പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു .
രാജ്യത്താകമാനം കോൺഗ്രസ് കർഷക ബില്ലിനെതിരെ പ്രചാരണം നടത്തും .അതത് സംസ്ഥാനങ്ങളിൽ നേതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമര പരിപാടികൾ സംഘടിപ്പിക്കും .ഓരോ സംസ്ഥാനങ്ങളിലും ഗവർണർമാർക്ക് കോൺഗ്രസ്സ് നേതാക്കൾ മെമ്മോറാണ്ടം സമർപ്പിക്കും .