LIFENEWS

ലഹരി കേസ് കൂടുതൽ ബോളിവുഡ് നടിമാരിലേക്ക്

ലഹരി കേസ് കൂടുതൽ ബോളിവുഡ് നടിമാരിലേക്ക് നീങ്ങുന്നു .യുവതാരങ്ങളായ സാറാ അലിഖാനിലേയ്ക്കും ശ്രദ്ധാ കപൂറിലേക്കുമാണ് അന്വേഷണം നീളുന്നത് ഇരുവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും .

റിയ ചക്രബർത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ രണ്ടു നടിമാരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് .ഈ ആഴ്ചയിൽ തന്നെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇരുവരെയും ചോദ്യം ചെയ്യാൻ വിളിച്ചേക്കും .ബോളിവുഡിലെ ഭൂരിഭാഗം നടീനടന്മാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് റിയ ചക്രബർത്തി എൻ സി ബിയ്ക്ക് മൊഴി നൽകിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ ഇരുപത്തിയഞ്ചോളം പേർ നിരീക്ഷണത്തിലാണ് .

നിലവിൽ 11 പേരാണ് അറസ്റ്റിൽ .സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകി റിയയെ കൂടാതെ സഹോദരൻ ഷോവിക് ,സുശാന്തിന്റെ ജോലിക്കാർ ബോളിവുഡുമായി അടുപ്പമുള്ള ലഹരി മരുന്ന് ഇടപാടുകാർ തുടങ്ങിയവർ ആണ് അറസ്റ്റിലായിരിക്കുന്നത് .

Back to top button
error: