കോടിപതിയായ ഇടുക്കികാരന്‍; തലേ ദിവസവും സമ്മാനം എനിക്ക് തന്നെ എന്ന് പറഞ്ഞ അനന്തു

ലേ ദിവസവും സമ്മാനം എനിക്ക് തന്നെ എന്ന് പറഞ്ഞ അനന്തുവിന്റെ നാവ് പൊന്നായി. തിരുവോണ ബമ്പര്‍ അടിച്ച ഇടുക്കി സ്വദേശി അനന്തു വിജയനെന്ന 24 കാരന് 7.56 കോടി രൂപയാണ് ലഭിക്കുന്നത്. ഒന്നര വര്‍ഷമായി എളംകുളത്തെ പൊന്നേത്ത് ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന അനന്തു.ലോട്ടറി എടുക്കുന്ന ശീലമുള്ള വ്യക്തിയല്ല എങ്കില്‍പ്പോലും ക്ഷേത്രത്തിലെ കഴകം പണിചെയ്യുന്ന രാധാകൃഷ്ണനുമായി ചേര്‍ന്നാണ് ലോട്ടറി എടുത്ത് വന്നിരുന്നത്.

ലോട്ടറി എടുക്കുന്ന ശീലമുള്ള വ്യക്തിയല്ല അനന്തു. വല്ലപ്പോഴും ഒരു കൗതുകത്തിന് വേണ്ടി മാത്രമാണ് ലോട്ടറി എടുക്കാറുള്ളത്. പലപ്പോഴായി എടുത്ത ലോട്ടറികളില്‍ നിന്നായി ആകെ അയ്യായിരത്തില്‍ താഴെ രൂപ മാത്രമേ സമ്മാനമായി ലഭിച്ചിട്ടുള്ളു. നറുക്കെടുപ്പിന്റെ തലേദിവസം വരെ തനിക്കാകും ലോട്ടറി അടിക്കുകയെന്ന് തമാശയ്ക്ക് സഹപ്രവര്‍ത്തകരോട് പറയുമായിരുന്നുവെന്ന് അനന്തു. എന്നിട്ടും തനിക്ക് ലോട്ടറി അടിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വൈകീട്ട് അഞ്ച് മണിക്കാണ് അനന്തു തന്റെ ലോട്ടറിയുടെ ഫലം പരിശോധിക്കുന്നത്. ഫലം കണ്ട തനിക്ക് ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് അനന്തു പറയുന്നു.

55 വര്‍ഷം പഴക്കമുളള വീട്ടില്‍ അനന്തുന്റെ വീട്ടില്‍ അച്ഛനും, അമ്മയും, അനിയനും, ചേച്ചിയുമുണ്ട്. സഹോദരി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനിയന്‍ ബിബിഎയും പൂര്‍ത്തിയാക്കി. വീട് വയ്ക്കണമെന്നും ഒരു ജീവിതം കെട്ടിപ്പടുക്കണമെന്നുമൊക്കെയാണ് അനന്തുവിന്റെ ആഗ്രഹം.

അതേസമയം, ലോട്ടറിയടിച്ച വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേരാണ് അനന്തുവിനെ കാണാന്‍ എത്തിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് അധികം സംസാരിക്കാതെ രാത്രി തന്നെ അനന്തു ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി.

ലോട്ടറി ഏജന്‍സി നടത്തുന്ന അജേഷ് കുമാറാണ് ടിക്കറ്റ് വിറ്റത്. അജേഷാണ് 13 വര്‍ഷമായി കടവന്ത്രയില്‍ കെ.പി വള്ളോന്‍ റോഡില്‍ ലോട്ടറി നിരത്തി വില്‍പ്പന നടത്തുന്ന ദിണ്ടിഡല്‍ സ്വദേശി അഴക്ചാമിക്ക് ടിക്കറ്റ് കൈമാറിയത്. അഴകച്ചാമിയുടെ കയ്യില്‍ നിന്നാണ് അനന്തു ടിക്കറ്റ് വാങ്ങുന്നത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് അഴകച്ചാമിയെന്ന് അജേഷ് പറഞ്ഞു.

12 കോടി രൂപയില്‍ പത്ത് ശതമാനം ഏജന്‍സി കമ്മീഷനും, 30 ശതമാനം ആദായ നികുതിയും കഴിഞ്ഞ് 7.56 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *