സ്ത്രീകളുടെ ആർത്തവ വിരാമവും കൊറോണ വൈറസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ?ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത് .
ആർത്തവ വിരാമം ഉണ്ടാകാത്ത സ്ത്രീകൾ കൊറോണ വൈറസിനെതിരെ താരതമ്യേന മെച്ചപ്പെട്ട പ്രതിരോധം തീർക്കുന്നുവെന്നു പുതിയ പഠനം .ആർത്തവ ചക്രത്തിൽ ഉൾപ്പെട്ടിട്ടുള്ള സ്ത്രീകളിൽ താരതമ്യേന മെച്ചപ്പെട്ട പ്രതിരോധം ഉണ്ടെന്നാണ് പഠനം .മെഡ് പേജ് ടുഡേ ആണ് പഠനം പ്രസിദ്ധീകരിച്ചത് .
ആർത്തവം നിലയ്ക്കാത്ത സ്ത്രീകൾക്ക് ആർത്തവം നിലച്ച സ്ത്രീകളെക്കാൾ വേഗം രോഗം സുഖപ്പെടുന്നു എന്നാണ് കണ്ടെത്തൽ .ആർത്തവം കോവിഡിന്റെ കാര്യത്തിൽ പ്രതിരോധം തീർക്കുന്നുണ്ടെന്നു ഇറ്റലിയിൽ നിന്നുള്ള ഗവേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട് .
സ്ത്രീ ഹോർമോൺ എന്ന നിലയ്ക്ക് ഈസ്ട്രജന് കോവിഡ് പ്രതിരോധത്തിൽ വലിയ പങ്ക് ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് .ഈസ്ട്രജൻ അളവ് കൂടുതൽ ഉള്ള ശരീരം ഫലപ്രദമായി കൊറോണ വൈറസിനെ ചെറുക്കുന്നു എന്നാണ് കണ്ടെത്തൽ .ഈസ്ട്രജൻ ശരീരത്തിൽ കുറയുന്നത് പ്രതിരോധ ശേഷി കുറയ്ക്കും .ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കുറവായിരിക്കും .
ആർത്തവ വിരാമത്തോടെ സ്ത്രീകളിൽ ഈസ്ട്രജൻ ലെവൽ കുറയുമ്പോൾ ചില മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .സ്ത്രീകളുടെ ഭാരം വർധിക്കും .പ്രതിരോധ ശേഷി കുറയും.ഹൃദ്രോഗമടക്കമുള്ള രോഗങ്ങൾക്ക് സാധ്യതയേറും .പ്രമേഹത്തിനും ഹൈപ്പർ ടെൻഷനും ഇത് കാരണമാകും .
സ്ത്രീ ശരീരത്തിലെ ഹോർമോൺ വ്യതിയാനത്തിന് കോവിഡ് കാരണമാകുമോ എന്നതും പരിശോധനാ വിഷയമാണ് .എന്നാൽ ഈസ്ട്രജൻ ഉത്പാദനത്തെ കൊറോണ വൈറസ് നിയന്ത്രിക്കും എന്നതിന് ഇത് വരെ ഒരു തെളിവും പുറത്ത് വന്നിട്ടില്ല .പക്ഷെ രോഗികളിൽ രോഗമുണ്ടാക്കുന്ന സമ്മർദ്ദം എല്ലാ ഹോര്മോണുകളെയും ബാധിക്കാം എന്നത് മാത്രമാണ് ലഭ്യമായ വിവരം .ഗർഭിണികൾക്ക് ഈസ്ട്രജൻ സ്വാഭാവിക പ്രതിരോധം നൽകും എന്ന വിലയിരുത്തലുമുണ്ട് .