Month: September 2020
-
LIFE
ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുകുന്നു ,പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടത്തിയാൽ പാലം പൊളിഞ്ഞ് വീഴുമെന്നു റിപ്പോർട്ട്
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് വിജിലൻസിന് ലഭിച്ചു .ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ റിപ്പോർട്ട് ആണ് വിജിലൻസിന് ലഭിച്ചത് .പാലം നിർമാണത്തിൽ വൻ ക്രമക്കേട് ആണ് നടന്നിട്ടുള്ളത് എന്ന് ഐആർസി റിപ്പോർട്ട് വ്യക്തമാക്കുന്നു . ഭാരപരിശോധന നടത്തിയാൽ പാലം പൊളിഞ്ഞു വീഴും .പാലത്തിന്റെ ഗർഡറുകൾ എല്ലാം അപകടത്തിൽ ആണ് .ഐആർസിയുടെ റിപ്പോർട്ട് സുപ്രീം കോടതിയ്ക്ക് കൈമാറിയിരുന്നു .ഇത് കൂടി കണക്കിലെടുത്താണ് പാലം പൊളിച്ചു പണിയാൻ സുപ്രീം കോടതി സർക്കാരിന് അനുമതി നൽകിയത് .ഇ ശ്രീധരന്റെ റിപ്പോർട്ടും സമാനം ആയിരുന്നു . പൊതുമരാമത്ത് പണികളുടെ സാങ്കേതിക നിലവാരം പരിശോധിക്കുന്ന വിദഗ്ധ എൻജിനീയറിങ് സംഘമാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് .ഇന്ത്യൻ റോഡ് കോൺഗ്രസിലെ വിദഗ്ധർ ദിവസങ്ങൾ എടുത്ത് പാലാരിവട്ടം പാലം പരിശോധിച്ചിരുന്നു .രേഖകളും ഇവർ പരിശോധിച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ വിജിലൻസിന് റിപ്പോർട്ട് നൽകുകയായിരുന്നു . പാലാരിവട്ടം പാലം ഡി എം ആർ സി നിർമ്മിക്കുന്നത് സൗജന്യമായാണ് .ഇക്കാര്യം ഇ ശ്രീധരൻ സർക്കാരിനെ അറിയിച്ചിരുന്നു .സർക്കാർ…
Read More » -
TRENDING
കാർത്തുമ്പിയായി സ്വാതി ,ഏറ്റെടുത്ത് ആരാധകർ
ടെലിവിഷൻ പ്രേക്ഷകർക്ക് അടുത്തറിയാവുന്ന നടിയാണ് സ്വാതി നിത്യാനന്ദ് .ചെമ്പട്ടിലെ ദേവീ വേഷവും ഭ്രമണത്തിലെ ഹരിതയും ഒക്കെ പ്രേക്ഷകർ ഏറ്റെടുത്താണ് .തുടക്കത്തിൽ നെഗറ്റീവ് ടച്ചുണ്ടായിരുന്നെങ്കിലും പിന്നീട് ആ മൂഡ് മാറുകയായിരുന്നു . ശരത്തും ഹരിതയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ആഘോഷിച്ചു .സ്‌ക്രീനിൽ ശരത്തിനെയാണ് സ്വാതി പ്രണയിച്ചതെങ്കിൽ യഥാർത്ഥ നായകൻ പ്രതീഷിനെ സ്വാതി കൂടെക്കൂട്ടിയതും ഭ്രമണത്തിന്റെ സെറ്റിൽ വച്ചായിരുന്നു .രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി .വീട്ടുകാർ തുടക്കത്തിൽ എതിർത്തെങ്കിലും പിന്നീട് ഇരുകയ്യും നീട്ടി സ്വീകരിച്ചു .വിവാഹത്തെ വിമർശിച്ചവർക്ക് ചുട്ട മറുപടി കൊടുക്കാനും താരം മറന്നില്ല . സോഷ്യൽ മീഡിയയിൽ സജീവമാണ് സ്വാതി .സ്വാതിയുടെ പോസ്റ്റുകൾ വൈറൽ ആണ് താനും .ഇപ്പോൾ സ്വാതി ചർച്ച ചെയ്യപ്പെടുന്നത് തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പി ആയുള്ള വേഷപ്പകർച്ചയെ കുറിച്ചാണ് .മേക്കോവർ ചിത്രങ്ങളും വിഡിയോയുമെല്ലാം വൈറൽ ആണ് . തെറ്റുകൾ പൊറുക്കണമെന്നു പറഞ്ഞാണ് സ്വാതി കാർത്തുമ്പിയായി വേഷപ്പകർച്ച നടത്തിയത് .എന്നാൽ സ്വാതിയുടെ കാർത്തുമ്പിയെ ആരാധകർ ഏറ്റെടുത്തു .മികച്ച നർത്തകി…
Read More » -
NEWS
തൊട്ടാല്‍ ഇനി വെടി പൊട്ടും :കെ സുരേന്ദ്രന് ഗണ്‍മാനേ അനുവദിക്കുന്നു
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കാന്‍ രഹസ്യാന്വേഷണ വകുപ്പിന്റെ തീരുമാനം. കെ.സുരേന്ദ്രന് സുരക്ഷ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നിലവില സാഹചര്യത്തില്‍ കെ.സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് പറയുന്നു. ഇന്റലിജന്‍സ് എഡിജിപി റൂറല്‍ എസ്.പി ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി കഴിഞ്ഞു. കഴിഞ്ഞ മാസം തന്നെ കെ.സുരേന്ദ്രന് സുരക്ഷ നല്‍കണമെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ വരികയും അതനുസരിച്ച് അദ്ദേഹത്തിന് എക്‌സ് കാറ്റഗറി റാങ്കിലുള്ള സുരക്ഷ നല്‍കണമെന്ന് ഉത്തരവും ഇറക്കിയിരുന്നു എന്നാല്‍ സുരക്ഷ നല്‍കേണ്ടിയിരുന്നവരുടെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള യാതൊരുവിധ നീക്കങ്ങളും നടത്താതെ വന്നതോടെ രണ്ടാമത് കെ.സുരേന്ദ്രന് സുരക്ഷ ഉറപ്പക്കാണമെന്ന അറിയിപ്പ് എത്തിയത്. ഗണ്‍മാനെ പേഴ്‌സണല്‍ സെക്യൂരിറ്റിയായി നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്. നിലവിലത്തെ രാഷ്ടീയ സാഹചര്യത്തില്‍ കെ.സുരേന്ദ്രനെതിരെ ഏതെങ്കിലും വിധത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ നല്‍കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.
Read More » -
NEWS
കോവിഡ് 19-പ്രതിരോധ വാക്‌സിന്‍ വെകാതെ ഇന്ത്യയിലെത്തും
ലോകം മുഴുവന്‍ കോവിഡ് 19 ഭീഷണിയിലാണ്. പല രാജ്യത്തും കോവിഡിന്റെ ഭീഷണി ഇപ്പോഴും ഒഴിഞ്ഞ് പോവാതെ തുടരുകയാണ്. സ്വന്തം ജീവന്‍ കൈയ്യില്‍ പിടിച്ചു കൊണ്ട് ലോകം കോവിഡിനെതിരെ പൊരുതാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഫലപ്രദമായ ചികിത്സയോ മറുമരുന്നോ കോവിഡിനില്ലെന്ന തിരിച്ചറിവോടെ ജീവിച്ച മനുഷ്യര്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായിരുന്നു റഷ്യയുടെ സ്പുട്‌നിക് 5 എന്ന വാക്‌സിന്‍. കോവിഡിനെതിരെ വാക്‌സിന്‍ ഫലപ്രദമാണെന്നും ഒന്നാം ഘട്ട പരീക്ഷണം വിജയിച്ചുവെന്നും അറിഞ്ഞതോടെ ഇരുളു കൊണ്ട് മൂടിയ ലോകത്തില്‍ പ്രത്യാശയുടെ പുതിയ വെളിച്ചം തെളിയുകയായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആ പ്രത്യാശയെ ഒന്നു കൂടി ബലപ്പെടുത്തുകയാണ്. റഷ്യ നിര്‍മ്മിച്ച സ്പുട്‌നിക് 5 റഷ്യുടെ തലസ്ഥാനമായ മോസ്‌കോയിലെ ജനങ്ങള്‍ക്ക് വിതരണം തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുവിതരണത്തിനായി കൂടുതല്‍ വാക്‌സിന്‍ ഉടന്‍ നിര്‍മ്മിച്ചു തുടങ്ങുമെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഇത് വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു. റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഗമാലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്റ് മൈക്രോ ബയോളജി…
Read More » -
NEWS
ദീപിക പദുകോൺ എൻ സി ബിയ്ക്ക് മുന്നിൽ ഹാജരായി
സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുകോൺ നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി .രാവിലെ 10 നു എത്താൻ ആയിരുന്നു എൻസിബി ആവശ്യപ്പെട്ടത് .9 45 ഓടെ തന്നെ ദീപിക എൻസിബി ഓഫീസിൽ എത്തി . ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെയും നടി രാകുൽ പ്രീത് സിങ്ങിനെയും ഇന്നലെ എൻ സി ബി ചോദ്യം ചെയ്തിരുന്നു .ഹാഷിഷ് ആവശ്യപ്പെട്ട് ദീപിക കരീഷ്മയ്ക്ക് അയച്ചിരുന്ന വാട്സ്ആപ് സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു . സാറാ അലിഖാൻ ,ശ്രദ്ധ കപൂർ എന്നിവരെയും എൻ സി ബി ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട് .സുശാന്തിന്റെ ലോണാവാലയിലെ ഫാം ഹൗസിൽ സാറയും ശ്രദ്ധയും സ്ഥിരം അതിഥികൾ ആയിരുന്നെന്നും ഇവിടെ ലഹരി മരുന്ന് പാർട്ടി നടക്കാറുണ്ടെന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു .
Read More » -
NEWS
ഡി സി സി പ്രസിഡന്റിന് സ്വീകരണം നല്കുന്നതിനിടെ വാക്കുതർക്കത്തിലെത്തി കോൺഗ്രസ് ഗ്രൂപ് പോര് ,ടി സിദ്ധിഖുമായി വാക്കേറ്റം
കോഴിക്കോട് ഡി സി സി പ്രസിഡന്റിന് സ്വീകരണം നല്കാൻ സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിൽ വാക്‌പോര് .കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദിഖ് പങ്കെടുത്ത ചടങ്ങിൽ ആണ് എ -ഐ ഗ്രൂപ്പുകൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായത് . ഡിസിസി പ്രസിഡന്റ് യു രാജീവിന് സ്വീകരണം നൽകാനുള്ള ചടങ്ങ് ഐ വിഭാഗം ബഹിഷ്കരിച്ചു .മുക്കം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പരിധിയിലുള്ള സംഘടനാ പ്രശനങ്ങൾ ആണ് വാക്കുതർക്കത്തിൽ എത്തിയത് .പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നു ഐ വിഭാഗം ആരോപിച്ചു .ഇക്കാര്യം പറഞ്ഞ് ടി സിദിഖുമായും വാക്കുതർക്കം ഉണ്ടായി . മുക്കം സർവീസ് സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങൾക്കും അഴിമതിക്കും നേതൃത്വം കൂട്ടുനിൽക്കുക ആണെന്ന് ഐ വിഭാഗം കുറ്റപ്പെടുത്തി .ഇങ്ങിനെയാണ് സ്ഥിതിയെങ്കിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ സഹകരിക്കില്ലെന്നും ഐ വിഭാഗം വ്യക്തമാക്കി .
Read More » -
LIFE
എസ്പിബിയുടെ സംസ്കാരം 11 മണിക്ക് ചെന്നൈയിൽ
അന്തരിച്ച ഗായകൻ എസ്പിബിയുടെ സംസ്കാരം ഇന്ന് 11മണിക്ക് ചെന്നൈയിൽ നടക്കും. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ ആണ് സംസ്കാരം. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാവും ചടങ്ങുകൾ നടത്തുക. നുങ്കമ്പാക്കത്തെ വീട്ടിൽ നിന്ന് മൃതദേഹം റെഡ് ഹിൽസ് ഫാം ഹൗസിൽ എത്തിച്ചു. നൂറുകണക്കിന് ആളുകൾ ആണ് നുങ്കമ്പാക്കത്തെ വീട്ടിൽ എസ്പിബിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈ എം ജി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ഭേദമായെങ്കിലും ജീവനരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിന്നിരുന്നത്.
Read More » -
NEWS
ബിനീഷ് കോടിയേരിയ്ക്ക് ഇഡിയുടെ നോട്ടീസ്, സ്വത്ത് കൈമാറരുത്
ബിനീഷ് കോടിയേരിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റിന്റെ നോട്ടീസ്. സ്വത്ത് കൈമാറ്റം തടഞ്ഞുകൊണ്ടുള്ളതാണ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആണ് നോട്ടീസ്. രജിസ്ട്രേഷൻ വകുപ്പിനും ഇഡി നോട്ടീസ് നൽകി. സ്വത്ത് വിവരങ്ങൾ നൽകാനും നിർദേശം ഉണ്ട്.
Read More » -
NEWS
രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്തു ,അടുത്തത് ദീപിക പദുകോൺ
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്തു .നർക്കോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോ നാല് മണിക്കൂറാണ് രാകുലിനെ ചോദ്യം ചെയ്തത് . നടി ദീപിക പദുക്കോണിനെ ശനിയാഴ്ച ചോദ്യം ചെയ്യും .ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെ എൻ സി ബി ചോദ്യം ചെയ്തിരുന്നു .ദീപികയും കരീഷ്മയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു .ദീപിക കരീഷ്മയോട് മയക്കുമരുന്ന് ചോദിക്കുന്നതായാണ് ചാറ്റുകളിൽ ഉള്ളത് . അതേസമയം സുശാന്തിന്റെ മരണത്തിലെ അന്വേഷണം ശരിയായ വഴിക്കല്ല നീങ്ങുന്നത് എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി .മാധ്യമ ശ്രദ്ധ നേടാൻ ആണ് എൻ സി ബി ശ്രമിക്കുന്നത് എന്ന് സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിങ് പറഞ്ഞു .
Read More » -
NEWS
അനുഷ്ക ബോൾ ചെയ്തെന്നു പറഞ്ഞു ,അതിലെന്ത് സ്ത്രീവിരുദ്ധത ,വിശദീകരണവുമായി സുനിൽ ഗാവസ്‌കർ
വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ .കിങ്‌സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള കളിക്കിടെയാണ് സുനിൽ ഗാവസ്‌കർ വിവാദ പരാമർശം നടത്തിയത് . വിരാട് കോലിയുടെ മോശം പ്രകടനവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം .”ലോക്ഡൗണിൽ അനുഷ്കയുടെ ബൗളിങ്ങിൽ മാത്രമേ കോലി പരിശീലിച്ചിട്ടുള്ളൂ .അതുകൊണ്ട് കാര്യമില്ലല്ലോ “ഗാവസ്‌കർ പറഞ്ഞതിന്റെ ഏകദേശ രൂപം ഇതാണ് . ഭർത്താവിന്റെ പ്രകടനം മോശമായതിനു ഭാര്യയെ പറയുന്നതെന്തിനാണ് എന്നായിരുന്നു അനുഷ്കയുടെ മറുപടി .മിസ്റ്റർ ഗാവസ്‌കർ എന്നായിരുന്നു അനുഷ്കയുടെ അഭിസംബോധന . “ഞാനും ആകാശും ഹിന്ദിയിൽ ആയിരുന്നു കമന്ററി പറഞ്ഞിരുന്നത് .ഇപ്പോഴത്തെ സാഹചര്യത്തിൽ താരങ്ങൾക്ക് പരിശീലനത്തിന് അവസരം കിട്ടാത്തതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു .മിക്ക താരങ്ങൾക്കും ഈ പ്രശ്നം ഉണ്ടായിരുന്നു .രോഹിതിന് ബാറ്റ് ചെയ്യുമ്പോൾ പ്രശ്നം ഉണ്ടായിരുന്നു .അതുപോലെ ധോണിക്കും കോലിക്കും ഉണ്ടായി .പരിശീലനത്തിന്റെ കുറവ് എല്ലാവർക്കുമുണ്ട് . ഈ കാര്യം വിശദീകരിക്കാൻ വേണ്ടി പറഞ്ഞ കാര്യമാണത് .ലോക്ഡൗൺ കാലത്ത് കോലി…
Read More »