തൊട്ടാല്‍ ഇനി വെടി പൊട്ടും :കെ സുരേന്ദ്രന് ഗണ്‍മാനേ അനുവദിക്കുന്നു
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കാന്‍ രഹസ്യാന്വേഷണ വകുപ്പിന്റെ തീരുമാനം. കെ.സുരേന്ദ്രന് സുരക്ഷ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നിലവില സാഹചര്യത്തില്‍ കെ.സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് പറയുന്നു. ഇന്റലിജന്‍സ് എഡിജിപി റൂറല്‍ എസ്.പി ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി കഴിഞ്ഞു.
കഴിഞ്ഞ മാസം തന്നെ കെ.സുരേന്ദ്രന് സുരക്ഷ നല്‍കണമെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ വരികയും അതനുസരിച്ച് അദ്ദേഹത്തിന് എക്‌സ് കാറ്റഗറി റാങ്കിലുള്ള സുരക്ഷ നല്‍കണമെന്ന് ഉത്തരവും ഇറക്കിയിരുന്നു എന്നാല്‍ സുരക്ഷ നല്‍കേണ്ടിയിരുന്നവരുടെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള യാതൊരുവിധ നീക്കങ്ങളും നടത്താതെ വന്നതോടെ രണ്ടാമത് കെ.സുരേന്ദ്രന് സുരക്ഷ ഉറപ്പക്കാണമെന്ന അറിയിപ്പ് എത്തിയത്. ഗണ്‍മാനെ പേഴ്‌സണല്‍ സെക്യൂരിറ്റിയായി നല്‍കാനാണ് ഉത്തരവില്‍ പറയുന്നത്.
നിലവിലത്തെ രാഷ്ടീയ സാഹചര്യത്തില്‍ കെ.സുരേന്ദ്രനെതിരെ ഏതെങ്കിലും വിധത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ നല്‍കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.