Month: September 2020
-
NEWS
സർക്കാർ ഫയലിൽ ഒപ്പിടാൻ അധികാരമില്ലാത്ത പ്രതിപക്ഷ നേതാവിന് 25 പേഴ്സണൽ സ്റ്റാഫുകൾ,ശമ്പള ഇനത്തിൽ പ്രതിമാസം ചിലവഴിക്കുന്നത് 10 ലക്ഷത്തിലേറെ രൂപ, രേഖകൾ NewsThen -ന് -#Video
സർക്കാരിനെതിരെ അനാവശ്യ ചെലവ് ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന ആളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .മുഖ്യമന്ത്രിയുടെ ഉപേദേശകരുടെ എണ്ണത്തെ കുറിച്ചും രമേശ് ചെന്നിത്തല സ്ഥിരമായി ആരോപണം ഉന്നയിക്കുന്നുണ്ട് .ആ രമേശ് ചെന്നിത്തല സ്റ്റാഫായി നിയമിച്ചിട്ടുള്ളത് 25 പേരെ .വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചപ്പോൾ ആണ് 25 പേഴ്സണൽ സ്റ്റാഫുകൾ രമേശ് ചെന്നിത്തലയ്ക്കുണ്ട് എന്ന വിവരം പുറത്ത് വരുന്നത് .വിവരവാകാശ പ്രവർത്തകൻ രാജു വാഴക്കാല ആണ് ഈ വിവരം അന്വേഷിച്ചത് . ഒന്നാമത്തെ ചോദ്യം ഇതാണ് .ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന് എത്ര പേർസണൽ സ്റ്റാഫുകൾ ഉണ്ട് ?ഉത്തരം 25 .ഇവരുടെ പേരും തസ്തികയും ഇവർക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും എത്രയാണ് എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം .16500 -35700 രൂപ ശമ്പള സ്കെയിൽ ഉള്ള ബിജു ജെ എസ് എന്ന കുക്ക് മുതൽ 134500 രൂപ ശമ്പളം വാങ്ങുന്ന പ്രൈവറ്റ് സെക്രട്ടറി ഡോ .കെ അമ്പാടി വരെയുള്ളവർ ആണ് രമേശ് ചെന്നിത്തലയുടെ…
Read More » -
NEWS
സിബിഐയുടെ നടപടി അസാധാരണവും രാഷ്ട്രീയപ്രേരിതവുമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്
ലൈഫ്‌മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്‌താവന നടപ്പിലാക്കിയമട്ടിലാണ് സി.ബി.ഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാവിലെ ബി.ജെ.പി പ്രസിഡന്റ് സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ നല്‍കിയ പരാതിയിലാണ് സാധാരണ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് – ബി.ജെ.പി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്. അഖിലേന്ത്യാതലത്തില്‍ സി.ബി.ഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സി.ബി.ഐയുടെ സ്‌തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകള്‍ വര്‍ഷങ്ങളായിട്ടും സി.ബി.ഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ്. സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടേയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളില്‍…
Read More » -
TRENDING
കർഷകനല്ലേ കളപറിക്കാൻ ഇറങ്ങിയതാണ് ,കൃഷിയിടത്തിൽ മോഹൻലാൽ
വീട്ടിലെ ജൈവ കൃഷിയിടത്തിൽ നിന്ന് പകര്ത്തിയ ഫോട്ടോ പങ്കുവച്ച് മോഹൻലാൽ .താരത്തിന്റെ കർഷകവേഷം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .നിരവധി പേരാണ് ചിത്രത്തിന് പോസിറ്റീവ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത് . https://www.facebook.com/ActorMohanlal/posts/3332763766779296 ജിത്തു ജോസഫിന്റെ ദൃശ്യം 2 ൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത് .ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു . കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചായിരിക്കും ചിത്രീകരണം .ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .
Read More » -
NEWS
റെഡ് ക്രസെന്റ് ഇടപാടിൽ കേസ് ,ലൈഫ് മിഷൻ അന്വേഷിക്കാൻ സിബിഐ
ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ടു ഉയർന്ന ആരോപണം സിബിഐ അന്വേഷിക്കും .ഒരു കൂട്ടം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് സിബിഐ നേരിട്ട് കേസ് എടുത്തിരിക്കുന്നത് .പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആർ ഇടുകയായിരുന്നു .ഇതുസംബന്ധിച്ച റിപ്പോർട്ട് സിബിഐ കൊച്ചി കോടതിയിൽ സമർപ്പിച്ചു . വിദേശ നാണയ വിനിമയ ചട്ടം സെക്ഷൻ 35 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത് .കേസിന്റെ ഭാഗമായി കൊച്ചിയിൽ രണ്ടിടത്ത് സിബിഐ റെയ്ഡ് നടത്തിയിരുന്നു .ഇതുവരെ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല . യു എ ഇ റെഡ് ക്രസന്റുമായി യൂണിറ്റാക്ക് ഒപ്പുവച്ച കരാർ നിയമാനുസൃതം അല്ലെന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു .ഇതിനു പിന്നാലെയാണ് അന്വേഷണം .
Read More » -
TRENDING
ഈ പൈങ്കിളി പ്രയോഗങ്ങൾ ഒന്നും ഞങ്ങളുടേതല്ല, “വനിത “ക്കെതിരെ റോഷൻ മാത്യു
“വനിത”മാസികയിൽ വന്ന അഭിമുഖത്തിൽ തങ്ങൾ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി എന്നാരോപിച്ച് നടൻ റോഷൻ മാത്യു രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് റോഷൻ മാത്യു “വനിത “ക്കെതിരെ രംഗത്ത് വന്നത്. റോഷൻ മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ് – 1. ‘മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ ‘C U Soon’ ചെയ്യും എന്ന് ഉറപ്പിച്ചു’ എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല. 2. ‘റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു’ എന്ന് ദർശന പറഞ്ഞിട്ടില്ല. 3. ‘ഓൾ താങ്ക്സ് ടു ഫാഫദ്’ എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവൻ ടീമിനുള്ളതാണ് 4. ‘എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല. 5. ‘മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാർ**** പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ് 6. ‘റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ’ എന്നോ ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’…
Read More » -
ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,3481 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്‍…
Read More » -
NEWS
ബാർകോഴ സമരം യുഡിഎഫിനെതിരായ രാഷ്ട്രീയ സമരം –എ.വിജയരാഘവൻ
ബാർക്കോഴയ്ക്കെതിരെ നടത്തിയത് യു.ഡി.എഫിന്റെ അഴിമതിയ്ക്കെതിരായ രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരുമാണ്. കെഎം.മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുർബലനാക്കാനുള്ള ഉമ്മൻചാണ്ടിയുടെ ഗൂഢാലോചനയാണ്. കെഎം.മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത് ഉമ്മൻചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ബാർക്കോഴയ്ക്കെതിരായ സമരത്തെ എൽ.ഡി.എഫ് നിരാകരിച്ചൂവെന്ന രീതിയിൽ കേരള കൗമുദി ഫ്ളാഷ് സായാഹ്ന പത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കെഎം.മാണി അന്തരിച്ചതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചർച്ച നടത്തുന്നത് തന്നെ ശരിയല്ല എന്നാണ് ലേഖകനോട് പറഞ്ഞത്. അതിനെ വളച്ചൊടിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫിനും സർക്കാരിനും എതിരെ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഇത്. യു.ഡി.എഫിനെതിരായ സമരം കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.
Read More » -
NEWS
പോലീസെന്ന പേരില്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് റിയല്‍ പോലീസ്
പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. പോലീസുദ്യോഗസ്ഥരുടെ പേരില്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് അതിലൂടെ സാമ്പത്തികം കൈക്കലാക്കുന്ന പുതിയ പദ്ധതിയുമായി തട്ടിപ്പുകാര്‍ രംഗത്ത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ് അറിയിച്ചു. നിലവില്‍ ജോലി ചെയ്യുന്നതും, സര്‍വ്വീസില്‍ നിന്നും വിരമിച്ചതമുായ ഉദ്യോഗസ്ഥരുടെ പേരില്‍ ഫെയ്‌സ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കള്ളപ്പേരില്‍ ജനങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് പതിയെ ആണ് സംഘം സാമ്പത്തിക തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പു രീതിയെക്കുറിച്ച് ചില ജില്ലകളില്‍ നിന്നും പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് സൈബര്‍ സെല്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. വളരെ അത്യാവശ്യമാണെന്നും അക്കൗണ്ടിലേക്കും പണം നിക്ഷേപിക്കാനുമാണ് സംഘം ആവശ്യപ്പെടുക. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ വിവിധ കമ്പിനികള്‍, മറ്റ് സ്വകാര്യ, സര്‍ക്കാര്‍ സര്‍വ്വീസുകളിലെ ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പു നടക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ മനസിലായത്.
Read More » -
NEWS
കോവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ പ്രതിപക്ഷം പരിഹസിക്കരുത്-കെ.കെ.ശൈലജ
ലോകം മുഴുവന്‍ ഒറ്റക്കെട്ടായി കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. കേരളമെന്ന കൊച്ചു സംസ്ഥാനം കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ പുലര്‍ത്തുന്ന മികവിനെ ലോകം മുഴുവന്‍ നോക്കി കാണുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിന്റെ നോട്ടം ഏത് വിധത്തില്‍ സര്‍ക്കാരിനെ അപഹസിക്കാം എന്നതു മാത്രമാണ്. കോവിഡിനെ ചെറുക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ പ്രതിപക്ഷം പരിഹസിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയ സംഭവം ഗുരുതര കുറ്റമാണെന്നും മന്ത്രി പ്രതികരിച്ചു. രോഗം സ്ഥിതീകരിച്ചവരും, പരിശോധനയ്ക്ക് വിധേയരായവരും സ്വന്തം പേരും അഡ്രസ്സും മറച്ച് വെക്കുകയും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് വലിയ കുറ്റമാണെന്നും, വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 10 ലക്ഷത്തിന് 130 എന്ന തോതിലാണ് കര്‍ണാകടയില്‍ മരണസംഖ്യ അതേ സമയം കേരളത്തില്‍ 10 ലക്ഷത്തിന് 17 എന്ന തോതിലുമാണ് മരണസംഖ്യ. സര്‍ക്കാരിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും, നിയമപാലകരുടെയും ജനങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് മരണം…
Read More » -
NEWS
കേരളത്തില്‍ കോവിഡ് വ്യാപിക്കുന്നു. വടക്കന്‍ ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കുന്നു
കേരളത്തില്‍ കഴിഞ്ഞ ഒരു ദിവസത്തില്‍ 1000 ല്‍ അധികം രോഗികളുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ആശങ്കയോടെയാണ് ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും നോക്കി കാണുന്നത്. കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന വാര്‍ത്ത പുറത്ത് വരുമ്പോഴും ആശങ്ക വിട്ടൊഴിയാതെ നില്‍ക്കുകയാണ്. കോവിഡ് വ്യാപന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുവാന്‍ തീരുമാനമായി. ആളുകള്‍ കൂട്ടം കൂടുന്നതു കര്‍ശനമായി നിയന്ത്രിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ നിയന്ത്രണം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വളാഞ്ചേരി, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വടക്കന്‍ ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇന്നലെ 883 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍…
Read More »