അനുഷ്ക ബോൾ ചെയ്തെന്നു പറഞ്ഞു ,അതിലെന്ത് സ്ത്രീവിരുദ്ധത ,വിശദീകരണവുമായി സുനിൽ ഗാവസ്‌കർ
വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ .കിങ്‌സ് ഇലവൻ പഞ്ചാബും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള കളിക്കിടെയാണ് സുനിൽ ഗാവസ്‌കർ വിവാദ പരാമർശം നടത്തിയത് .
വിരാട് കോലിയുടെ മോശം പ്രകടനവുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം .”ലോക്ഡൗണിൽ അനുഷ്കയുടെ ബൗളിങ്ങിൽ മാത്രമേ കോലി പരിശീലിച്ചിട്ടുള്ളൂ .അതുകൊണ്ട് കാര്യമില്ലല്ലോ “ഗാവസ്‌കർ പറഞ്ഞതിന്റെ ഏകദേശ രൂപം ഇതാണ് .
ഭർത്താവിന്റെ പ്രകടനം മോശമായതിനു ഭാര്യയെ പറയുന്നതെന്തിനാണ് എന്നായിരുന്നു അനുഷ്കയുടെ മറുപടി .മിസ്റ്റർ ഗാവസ്‌കർ എന്നായിരുന്നു അനുഷ്കയുടെ അഭിസംബോധന .
“ഞാനും ആകാശും ഹിന്ദിയിൽ ആയിരുന്നു കമന്ററി പറഞ്ഞിരുന്നത് .ഇപ്പോഴത്തെ സാഹചര്യത്തിൽ താരങ്ങൾക്ക് പരിശീലനത്തിന് അവസരം കിട്ടാത്തതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു .മിക്ക താരങ്ങൾക്കും ഈ പ്രശ്നം ഉണ്ടായിരുന്നു .രോഹിതിന് ബാറ്റ് ചെയ്യുമ്പോൾ പ്രശ്നം ഉണ്ടായിരുന്നു .അതുപോലെ ധോണിക്കും കോലിക്കും ഉണ്ടായി .പരിശീലനത്തിന്റെ കുറവ് എല്ലാവർക്കുമുണ്ട് .
ഈ കാര്യം വിശദീകരിക്കാൻ വേണ്ടി പറഞ്ഞ കാര്യമാണത് .ലോക്ഡൗൺ കാലത്ത് കോലി ബാറ്റെടുത്ത് കണ്ടത് അയൽക്കാർ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ട വിഡിയോയിൽ ആണ് . അനുഷ്ക കോലിക്ക് ബോൾ എറിയുന്ന ദൃശ്യവും അതിൽ ഉണ്ടായിരുന്നു .അത് കണ്ടതിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ വാക്കുകൾ ആണവ .അതിലെവിടെയാണ് സ്ത്രീ വിരുദ്ധത ?”ഗാവസ്‌കർ ചോദിക്കുന്നു .