കാർത്തുമ്പിയായി സ്വാതി ,ഏറ്റെടുത്ത് ആരാധകർ
ടെലിവിഷൻ പ്രേക്ഷകർക്ക് അടുത്തറിയാവുന്ന നടിയാണ് സ്വാതി നിത്യാനന്ദ് .ചെമ്പട്ടിലെ ദേവീ വേഷവും ഭ്രമണത്തിലെ ഹരിതയും ഒക്കെ പ്രേക്ഷകർ ഏറ്റെടുത്താണ് .തുടക്കത്തിൽ നെഗറ്റീവ് ടച്ചുണ്ടായിരുന്നെങ്കിലും പിന്നീട് ആ മൂഡ് മാറുകയായിരുന്നു .
ശരത്തും ഹരിതയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ആഘോഷിച്ചു .സ്‌ക്രീനിൽ ശരത്തിനെയാണ് സ്വാതി പ്രണയിച്ചതെങ്കിൽ യഥാർത്ഥ നായകൻ പ്രതീഷിനെ സ്വാതി കൂടെക്കൂട്ടിയതും ഭ്രമണത്തിന്റെ സെറ്റിൽ വച്ചായിരുന്നു .രണ്ടര വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി .വീട്ടുകാർ തുടക്കത്തിൽ എതിർത്തെങ്കിലും പിന്നീട് ഇരുകയ്യും നീട്ടി സ്വീകരിച്ചു .വിവാഹത്തെ വിമർശിച്ചവർക്ക് ചുട്ട മറുപടി കൊടുക്കാനും താരം മറന്നില്ല .
സോഷ്യൽ മീഡിയയിൽ സജീവമാണ് സ്വാതി .സ്വാതിയുടെ പോസ്റ്റുകൾ വൈറൽ ആണ് താനും .ഇപ്പോൾ സ്വാതി ചർച്ച ചെയ്യപ്പെടുന്നത് തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പി ആയുള്ള വേഷപ്പകർച്ചയെ കുറിച്ചാണ് .മേക്കോവർ ചിത്രങ്ങളും വിഡിയോയുമെല്ലാം വൈറൽ ആണ് .
തെറ്റുകൾ പൊറുക്കണമെന്നു പറഞ്ഞാണ് സ്വാതി കാർത്തുമ്പിയായി വേഷപ്പകർച്ച നടത്തിയത് .എന്നാൽ സ്വാതിയുടെ കാർത്തുമ്പിയെ ആരാധകർ ഏറ്റെടുത്തു .മികച്ച നർത്തകി കൂടിയാണ് സ്വാതി .സുചിത്രയ്ക്കും റബേക്കക്കും ഒപ്പം സ്വാതി ചുവടു വച്ചതിനു നല്ല കൈയ്യടി ആണ് ലഭിച്ചത് .
നിരവധി ടെലിവിഷൻ ചാനലുകളിൽ അതിഥി ആയും സ്വാതി എത്തുന്നുണ്ട് .തന്റെ വിവാഹവുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളെ കുറിച്ചും സ്വാതി ഈ ഷോകളിൽ തുറന്നു പറഞ്ഞിരുന്നു .സീരിയൽ രംഗത്തുള്ള നിരവധിപേർ തങ്ങളെ വിമര്ശിച്ചിരുന്നുവെന്നും അവരുടെ മുന്നിൽ ചിരിച്ച മുഖവുമായാണ് താനും ഭർത്താവും നിൽക്കുന്നതെന്നും സ്വാതി വ്യക്തമാക്കിയിരുന്നു .