NEWS

ദീപിക പദുകോൺ എൻ സി ബിയ്ക്ക് മുന്നിൽ ഹാജരായി

സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുകോൺ നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി .രാവിലെ 10 നു എത്താൻ ആയിരുന്നു എൻസിബി ആവശ്യപ്പെട്ടത് .9 45 ഓടെ തന്നെ ദീപിക എൻസിബി ഓഫീസിൽ എത്തി .

ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെയും നടി രാകുൽ പ്രീത് സിങ്ങിനെയും ഇന്നലെ എൻ സി ബി ചോദ്യം ചെയ്തിരുന്നു .ഹാഷിഷ് ആവശ്യപ്പെട്ട് ദീപിക കരീഷ്മയ്ക്ക് അയച്ചിരുന്ന വാട്സ്ആപ് സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .

സാറാ അലിഖാൻ ,ശ്രദ്ധ കപൂർ എന്നിവരെയും എൻ സി ബി ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട് .സുശാന്തിന്റെ ലോണാവാലയിലെ ഫാം ഹൗസിൽ സാറയും ശ്രദ്ധയും സ്ഥിരം അതിഥികൾ ആയിരുന്നെന്നും ഇവിടെ ലഹരി മരുന്ന് പാർട്ടി നടക്കാറുണ്ടെന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു .

Back to top button
error: