LIFENEWS

ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുകുന്നു ,പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടത്തിയാൽ പാലം പൊളിഞ്ഞ് വീഴുമെന്നു റിപ്പോർട്ട്

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് വിജിലൻസിന് ലഭിച്ചു .ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ റിപ്പോർട്ട് ആണ് വിജിലൻസിന് ലഭിച്ചത് .പാലം നിർമാണത്തിൽ വൻ ക്രമക്കേട് ആണ് നടന്നിട്ടുള്ളത് എന്ന് ഐആർസി റിപ്പോർട്ട് വ്യക്തമാക്കുന്നു .

Signature-ad

ഭാരപരിശോധന നടത്തിയാൽ പാലം പൊളിഞ്ഞു വീഴും .പാലത്തിന്റെ ഗർഡറുകൾ എല്ലാം അപകടത്തിൽ ആണ് .ഐആർസിയുടെ റിപ്പോർട്ട് സുപ്രീം കോടതിയ്ക്ക് കൈമാറിയിരുന്നു .ഇത് കൂടി കണക്കിലെടുത്താണ് പാലം പൊളിച്ചു പണിയാൻ സുപ്രീം കോടതി സർക്കാരിന് അനുമതി നൽകിയത് .ഇ ശ്രീധരന്റെ റിപ്പോർട്ടും സമാനം ആയിരുന്നു .

പൊതുമരാമത്ത് പണികളുടെ സാങ്കേതിക നിലവാരം പരിശോധിക്കുന്ന വിദഗ്ധ എൻജിനീയറിങ് സംഘമാണ് ഇന്ത്യൻ റോഡ് കോൺഗ്രസ് .ഇന്ത്യൻ റോഡ് കോൺഗ്രസിലെ വിദഗ്ധർ ദിവസങ്ങൾ എടുത്ത് പാലാരിവട്ടം പാലം പരിശോധിച്ചിരുന്നു .രേഖകളും ഇവർ പരിശോധിച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ വിജിലൻസിന് റിപ്പോർട്ട് നൽകുകയായിരുന്നു .

പാലാരിവട്ടം പാലം ഡി എം ആർ സി നിർമ്മിക്കുന്നത് സൗജന്യമായാണ് .ഇക്കാര്യം ഇ ശ്രീധരൻ സർക്കാരിനെ അറിയിച്ചിരുന്നു .സർക്കാർ മുമ്പ് നൽകിയ പദ്ധതിയുടെ മിച്ചം തുക ഉണ്ട് .ഇങ്ങനെ മിച്ചം ഉള്ള 17 .4 കോടി രൂപ കൊണ്ട് പാലാരിവട്ടം പാലം പണിയാം എന്നാണ് ശ്രീധരൻ സർക്കാരിനെ അറിയിച്ചിരിക്കുന്നത് .

നിർമ്മാണത്തിന്റെ ചുമതല ഇ ശ്രീധരൻ തന്നെ ഏറ്റെടുക്കണം എന്നത് മുഖ്യമന്ത്രിയുടെ തന്നെ ആവശ്യമായിരുന്നു .ഈ ആവശ്യം ശ്രീധരൻ അംഗീകരിച്ചു .40 കോടി മുടക്കി നിർമ്മിച്ച പാലമാണ് മാസങ്ങൾക്കകം പൊളിച്ചു പണിയേണ്ട ദുരവസ്ഥ ഉണ്ടായിരിക്കുന്നത് .

കഴിഞ്ഞ ദിവസമാണ് പാലം പൊളിച്ചു പണിയാൻ സുപ്രീം കോടതി അനുമതി നൽകിയത് .ജസ്റ്റിസ് എസ് നരിമാൻ അധ്യക്ഷൻ ആയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത് .ഭാര പരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ധാക്കി .ഐ ഐ ടി ചെന്നൈ ,ഇ ശ്രീധരൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പാലം പൊളിച്ചു പണിതാൽ നൂറു വർഷത്തെ ആയുസ് ഉറപ്പ് പറഞ്ഞിട്ടുണ്ട് .

Back to top button
error: