രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്തു ,അടുത്തത് ദീപിക പദുകോൺ

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി രാകുൽ പ്രീത് സിംഗിനെ ചോദ്യം ചെയ്തു .നർക്കോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോ നാല് മണിക്കൂറാണ് രാകുലിനെ ചോദ്യം ചെയ്തത് .

നടി ദീപിക പദുക്കോണിനെ ശനിയാഴ്ച ചോദ്യം ചെയ്യും .ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിനെ എൻ സി ബി ചോദ്യം ചെയ്തിരുന്നു .ദീപികയും കരീഷ്മയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു .ദീപിക കരീഷ്മയോട് മയക്കുമരുന്ന് ചോദിക്കുന്നതായാണ് ചാറ്റുകളിൽ ഉള്ളത് .

അതേസമയം സുശാന്തിന്റെ മരണത്തിലെ അന്വേഷണം ശരിയായ വഴിക്കല്ല നീങ്ങുന്നത് എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി .മാധ്യമ ശ്രദ്ധ നേടാൻ ആണ് എൻ സി ബി ശ്രമിക്കുന്നത് എന്ന് സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിങ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *