കോഴിക്കോട് ഡി സി സി പ്രസിഡന്റിന് സ്വീകരണം നല്കാൻ സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിൽ വാക്‌പോര് .കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദിഖ് പങ്കെടുത്ത ചടങ്ങിൽ ആണ് എ -ഐ ഗ്രൂപ്പുകൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായത് .
ഡിസിസി പ്രസിഡന്റ് യു രാജീവിന് സ്വീകരണം നൽകാനുള്ള ചടങ്ങ് ഐ വിഭാഗം ബഹിഷ്കരിച്ചു .മുക്കം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പരിധിയിലുള്ള സംഘടനാ പ്രശനങ്ങൾ ആണ് വാക്കുതർക്കത്തിൽ എത്തിയത് .പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നു ഐ വിഭാഗം ആരോപിച്ചു .ഇക്കാര്യം പറഞ്ഞ് ടി സിദിഖുമായും വാക്കുതർക്കം ഉണ്ടായി .
മുക്കം സർവീസ് സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങൾക്കും അഴിമതിക്കും നേതൃത്വം കൂട്ടുനിൽക്കുക ആണെന്ന് ഐ വിഭാഗം കുറ്റപ്പെടുത്തി .ഇങ്ങിനെയാണ് സ്ഥിതിയെങ്കിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ സഹകരിക്കില്ലെന്നും ഐ വിഭാഗം വ്യക്തമാക്കി .