എസ്പിബിയുടെ സംസ്കാരം 11 മണിക്ക്‌ ചെന്നൈയിൽ

അന്തരിച്ച ഗായകൻ എസ്പിബിയുടെ സംസ്കാരം ഇന്ന് 11മണിക്ക് ചെന്നൈയിൽ നടക്കും. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ ആണ് സംസ്കാരം. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാവും ചടങ്ങുകൾ നടത്തുക. നുങ്കമ്പാക്കത്തെ വീട്ടിൽ നിന്ന് മൃതദേഹം റെഡ് ഹിൽസ് ഫാം ഹൗസിൽ എത്തിച്ചു.

നൂറുകണക്കിന് ആളുകൾ ആണ് നുങ്കമ്പാക്കത്തെ വീട്ടിൽ എസ്പിബിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈ എം ജി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ഭേദമായെങ്കിലും ജീവനരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *