Breaking NewsHealthKeralaLead NewsNEWS

മകളേ നിനക്ക് മരണമില്ല, നീ ഇനിയും ജീവിക്കും ആ അഞ്ചുപേരിലൂടെ… വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള ആലിൻ അഞ്ച് പേർക്ക് പുതുജീവനേകും, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം

വാഹനാപകടത്തെ തുട‌ർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായിരിക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികൾ. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതോടെ അഞ്ച് പേരിലീടെ കുഞ്ഞ് ആലിൻ ജീവിക്കെമെന്ന് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

റോഡപകടത്തെ തുടർന്നാണ് 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് മസ്തിഷ്‌കമരണം സംഭവിച്ചത്. മകളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലും മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിൻ ഷെറിൻ എബ്രഹാം എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആലിൻ ഷെറിന്റെ ഇരു വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Signature-ad

ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കുവെച്ച കുറിപ്പ്;

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടർന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് മസ്തിഷ്‌കമരണം സംഭവിച്ചത്. മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നൽകും. തീവ്രദുഃഖത്തിലും മറ്റുള്ളവരുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: