Month: September 2020
-
NEWS
അബ്ദുല്ലക്കുട്ടി അകത്ത് മുതിര്‍ന്ന നേതാക്കള്‍ പുറത്ത്
പുതിയ പാര്‍ട്ടി ഭാരവാഹികളെ ബി.ജെ.പി പ്രഖ്യാപിക്കുമ്പോള്‍ കേരളത്തില്‍ നിന്നും എ.പി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷന്‍ പദവിയില്‍ നിയമിതനായി.് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപധ്യാക്ഷന്മാരും 8 ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്. അതേ സമയം കേരളത്തില്‍ നിന്നും മറ്റ് മുതിര്‍ന്ന നേതാക്കളാരും തന്നെ പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്. നിര്‍ണായകമായ ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് ഇപ്പോള്‍ പാര്‍ട്ടി പുനസംഘടന. കഴിഞ്ഞ കുറേ മാസങ്ങളായി ബിജെപി വക്താവായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ പൊതു പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. പുതിയ ഭാരവാഹി പട്ടികയിലും ശോഭ സുരേന്ദ്രന് സ്ഥാനം ലഭിച്ചിട്ടില്ല. കൃഷ്ണദാസ് പക്ഷത്തേയും പട്ടികയില്‍ തഴഞ്ഞു. ദേശീയ വക്താവായി ടോം വടക്കനേയും യുവമോര്‍ച്ച അധ്യക്ഷനായി പൂനം മഹാജനും പകരം തേജ്വിസി സൂര്യയേയും തിരഞ്ഞെടുത്തു. ബി.എല്‍ സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി പോസ്റ്റില്‍ തന്നെ തുടരും. എന്‍ ടി ആര്‍ ന്റെ മകള്‍ പുരന്ദേശ്വരിയും ജനറല്‍ സെക്രട്ടറി പട്ടികയില്‍…
Read More » -
NEWS
എട്ടു മാസം കൊണ്ട് പാലാരിവട്ടത്ത് പുതിയ മേൽപാലം ,ഇത് പഞ്ചവടിപ്പാലം ആകില്ലെന്ന് ശ്രീധരന്റെ ഉറപ്പ്
പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിച്ചു തുടങ്ങും .ഇത് സംബന്ധിച്ച തീരുമാനം ഊരാളുങ്കൽ സൊസൈറ്റിയും പുതിയ പാലം നിർമ്മിക്കുന്ന ഡി എം ആർ സിയും ഇന്ന് ചേർന്ന യോഗത്തിൽ കൈക്കൊണ്ടു . ഘട്ടം ഘട്ടം ആയാണ് പാലം പൊളിക്കുക .പാലത്തിന്റെ പിയറുകളും പിയർ ക്യാപുകളും ഉൾപ്പെടുന്ന മേൽഭാഗം ആണ് പൊളിച്ച് പണിയുക . ഗതാഗത തടസം ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കും .നിശ്ചിത സമയത്ത് നിശ്ചിത ഭാഗം പൊളിക്കുക എന്നാവും നയം .രാത്രിയും പകലും പണി നടക്കും . ഇ ശ്രീധരനാണ് പാലത്തിന്റെ നിർമാണ മേൽനോട്ടം .8 മാസത്തിനുള്ളിൽ പുതിയ പാലം എന്നതാണ് ശ്രീധരൻ നൽകിയ ഉറപ്പ് .
Read More » -
LIFE
അജു വര്‍ഗ്ഗീസിന് ആക്ഷന്‍ പറഞ്ഞ് കാര്‍ത്തിക് ശങ്കര്‍
സോഷ്യല്‍ മീഡിയ ഷോര്‍ട് ഫിലിമുകളുടെ രാജകുമാരനെന്ന് വാഴ്ത്തുന്ന കാര്‍ത്തിക് ശങ്കറിന്റെ പുതിയ ഹൃസ്വചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. പലപ്പോഴും ക്യാമറയുടെ മുന്നിലും പിന്നിലും ഒരേ പോലെ തിളങ്ങാറുള്ള കാര്‍ത്തിക ശങ്കര്‍ പക്ഷേ ഇത്തവണ നായക വേഷം മറ്റൊര്‍ക്ക് നല്‍കി സംവിധായകന്റെ കുപ്പായത്തിനുള്ളിലാണ്. കാര്‍ത്തിക ശങ്കര്‍ ആക്ഷന്‍ പറയുന്നത് സാക്ഷാല്‍ അജു വര്‍ഗീസിനാണ് ഒരുപാട് പുതിയ ആളുകളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന താരമാണ് അജു വര്‍ഗീസ്. അതുകൊണ്ട് തന്നെ പലരും അജു വര്‍ഗീസിനെ സിനിമയിലെ തങ്ങളുടെ തലതൊട്ടപ്പനെന്നാണ് പലരും പറയാറ്. എന്തായാലും കാര്‍ത്തിക് ശങ്കറും അജു വര്‍ഗീസും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ചൊരു സൃഷ്ടിയാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. തന്റെ മുന്‍ചിത്രങ്ങളിലെ പോലെ ബന്ധങ്ങളുടെ കഥ തന്നെയാണ് പലപ്പോഴും എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവും സംസാരിക്കുന്നത്. ശക്തമായ ഒരു വിഷയത്തിന്റെ മികച്ച ആവിഷ്‌കാരം തന്നെയാണ് ചിത്രം. ജു വര്‍ഗീസിനൊപ്പം കാര്‍ത്തിക് ശങ്കര്‍, ഡോണ അന്ന തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്.
Read More » -
NEWS
ജോസഫ് എം പുതുശ്ശേരി ജോസഫിനൊപ്പം
ജോസഫ് എം പുതുശ്ശേരി ജോസഫ് ഗ്രൂപ്പിൽ എത്തി .നേരത്തെ ഇദ്ദേഹം കോൺഗ്രസിൽ ചേരാൻ ശ്രമം നടത്തിയിരുന്നു .എന്നാൽ പി ജെ കുര്യനുമായുള്ള തർക്കം പരിഹരിക്കാൻ ആകാത്തതിനാൽ കോൺഗ്രസിൽ സാധ്യത അസ്തമിച്ചു .ഈ സാഹചര്യത്തിൽ ആണ് ജോസഫ് എം പുതുശ്ശേരി ജോസഫ് വിഭാഗത്തിൽ എത്തി യുഡിഎഫിൽ ചേക്കേറിയത് . കേരള കോൺഗ്രസ് എമ്മിൽ ജോസ് കെ മാണിയുടെ കൂടെ ആയിരുന്നു ജോസഫ് എം പുതുശ്ശേരി .എന്നാൽ ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് നീങ്ങുന്നതോടെയാണ് ജോസഫ് എം പുതുശ്ശേരി പുതിയ തട്ടകം അന്വേഷിച്ചത് . ജോസഫ് എം പുതുശ്ശേരി ഇന്ന് തൊടുപുഴയിൽ എത്തി പി ജെ ജോസഫിനെ നേരിൽ കണ്ടു .മാണി വിഭാഗത്തിൽ നിന്ന് പടിയിറങ്ങിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച ആയിരുന്നു അത് .പത്തനംതിട്ട ജില്ലയിലെ ഏതാനും നേതാക്കൾക്കൊപ്പമാണ് ജോസഫ് എം പുതുശ്ശേരി പി ജെ ജോസഫിൻറെ വീട്ടിൽ എത്തിയത് . മധുരം നൽകിയാണ് പി ജെ ജോസഫ് ജോസഫ് എം പുതുശ്ശേരിയെ സ്വീകരിച്ചത്…
Read More » -
NEWS
റെയ്‌ന എവിടെ ആരാധകര്‍ ചോദിക്കുന്നു
ഐപിഎല്‍ 13-ാം സീസണിലെ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയ മഹേന്ദ്രസിംഗ് ധോണിക്കും കൂട്ടര്‍ക്കും പിന്നീടുള്ള രണ്ട് കളിയിലും അടി പതറി. രാജസ്ഥാന്‍ റോയല്‍സിനോടും ഡല്‍ഹി കാപ്പിറ്റല്‍സിനോടുമാണ് ചെന്നൈയ്ക്ക് തോല്‍വി വഴങ്ങേണ്ടി വന്നത്. ഇതോടെ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന ചെന്നൈ സൂപ്പര്‍ കിംഗ് താരം സുരേഷ് റെയ്‌നയെ തിരികെ ടീമിലെത്തിക്കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. #ComeBackMrIPL എന്ന ഹാഷ് ടാഗോടെയാണ് ആരാധകര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റെയ്‌ന തിരിച്ചത്തെണമെന്ന് ഇതിനോടകം നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റെയ്‌നയെപ്പോലെ അനുഭവ സമ്പത്തുള്ള താരത്തിന്റെ അഭാവം ടീമില്‍ അറിയാനുണ്ട്. ചെന്നൈ പരിശീലകന്‍ സ്റ്റീഷന്‍ ഫ്‌ളെമിങ് രണ്ടാം മത്സരത്തിലെ പരാജയത്തോടെ ഇത് തുറന്ന് സമ്മതിക്കുന്നുമുണ്ട്. ചില പ്രധാന താരങ്ങളുടെ അഭാവം ടീമിനെ ബാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ബാ്റ്റിങ് ലൈനപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. റെയ്‌നയും റായിഡുവും ഇല്ലാത്ത ഞങ്ങളുടെ ബാറ്റിങ് ലൈനപ്പില്‍ കാര്യമായ അഴിച്ചു പണി വേണ്ടി വരും. എങ്ങനെയാണ് ഓരോ താരങ്ങളേയും ഉപയോഗിക്കേണ്ടതെന്ന് പഠിച്ചു…
Read More » -
NEWS
മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസയുമായി രാഹുൽ ഗാന്ധി ,അഭാവം ഇന്ത്യ മനസിലാക്കുന്നുവെന്ന് മോഡിയ്ക്ക് കുത്ത്
മുൻപ്രധാനമന്ത്രി ഡോ .മൻമോഹൻ സിംഗിന്റെ 88 ആം പിറന്നാൾ ആണ് ഇന്ന് .അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുമ്പോഴാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ഒളിയമ്പെയ്തത് . ഡോ .മൻമോഹൻ സിംഗിനെ പോലെ ഗാഢത ഉള്ള പ്രധാനമന്ത്രിയെ ഇന്ത്യക്കാവശ്യമുണ്ടെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു .അദ്ദേഹത്തിന്റെ ആത്മാർത്ഥതയും മാന്യതയും ആത്മസമർപ്പണവും തങ്ങൾക്കെല്ലാം പ്രേരക ശക്തിയാണെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു . India feels the absence of a PM with the depth of Dr Manmohan Singh. His honesty, decency and dedication are a source of inspiration for us all. Wishing him a very happy birthday and a lovely year ahead.#HappyBirthdayDrMMSingh — Rahul Gandhi (@RahulGandhi) September 26, 2020 കോടിക്കണക്കിന് പേരെ മുന്നോട്ട് നയിച്ച വ്യക്തിത്വമാണ് മന്മോഹനെന്നു കോൺഗ്രസ് പാർട്ടിയും ട്വിറ്ററിൽ കുറിച്ചു.…
Read More » -
TRENDING
കാലുകളെ ആർക്കാണ് പേടി,ക്യാമ്പയിനൊപ്പം ഗൃഹലക്ഷ്മിയും
കോഴിക്കോട്: കാലുകളുടെ ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട യുവനടി അനശ്വര രാജന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള We have legs കാമ്പയിനൊപ്പം ഗൃഹലക്ഷ്മിയും പങ്കുചേരുന്നു. ഒക്ടോബര്‍ ഒന്നാം ലക്കം ഇക്കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്. ‘കാലുകളെ ആര്‍ക്കാണ് പേടി’ എന്ന പ്രത്യേക ഫീച്ചറില്‍ എഴുത്തുകാരായ കല്‍പ്പറ്റ നാരായണന്‍, എസ്.സിത്താര, ആര്‍. രാജശ്രീ, സിനിമാതാരങ്ങളായ ശ്വേത മേനോന്‍, സാധിക വേണുഗോപാല്‍, അവതാരക രഞ്ജിനി ഹരിദാസ്, ഡോ.ലക്ഷ്മി നായര്‍, സൈക്കോളജിസ്റ്റ് സൗമ്യ കെ.സുകുമാരന്‍ തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. ‘ശരീരത്തെയും മനസ്സിനെയും മുന്‍നിര്‍ത്തിയുള്ള സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ സമൂഹം എതിര്‍ക്കുന്നതിനുള്ള പ്രധാനകാരണം അവള്‍ തങ്ങളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം പോകുമോ എന്ന ഭയമാണ്,’- എഴുത്തുകാരി ആര്‍. രാജശ്രീ അഭിപ്രായപ്പെടുന്നു. നടി എസ്തര്‍ അനിലാണ് കവര്‍ഗേളായി എത്തുന്നത്. എസ്തറിന്റെ അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read More » -
LIFE
ലൈഫ് പദ്ധതിക്കെതിരെയാണോ സിബിഐ കേസ്? ഇതാണ് വസ്തുത
https://youtu.be/Ra0p1-Ls4tg ലൈഫ് പദ്ധതിക്കെതിരെ CBI കേസെടുത്തല്ലോ എന്ന ചോദ്യം ഇപ്പോൾ മുഴങ്ങി കേൾക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ലൈഫ് പദ്ധതിക്ക് എതിരെയല്ല, വടക്കാഞ്ചേരിയിൽ UAE റെഡ് ക്രസന്റിന്റെ സഹായത്തോടെ 140 കുടുംബങ്ങൾക്ക് വീട് ഉണ്ടാക്കുന്നതിനെതിരെ ആണ് കേസെടുത്തിരിക്കുന്നത്. എന്തായാലും അഴിമതിയല്ലെ എന്നാണ് ഉയർന്നു കേൾക്കുന്ന മറ്റൊരു ചോദ്യം.അഴിമതി കേസൊന്നും അല്ല. റെഡ് ക്രസന്റിൽ നിന്നും പണം സ്വീകരിച്ചിപ്പോൾ, FCRA അഥവാ ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് പാലിച്ചിട്ടില്ല അത് കൊണ്ട് കേസെടുക്കണം എന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് അനിൽ അക്കര MLA നൽകിയ പരാതിയിൽ ആണ് ഇപ്പോൾ CBI കേസെടുത്തത്. FCRA പാലിച്ചില്ല എന്ന് CBI കണ്ടെത്തിയാൽ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം നിലക്കില്ലേ എന്നത് മറ്റൊരു ചോദ്യം.FCRA പാലിച്ചില്ല എന്ന് CBI കണ്ടെത്തിയാൽ വടക്കാഞ്ചേരിയിലെ കെട്ടിട നിർമ്മാണം തടസ്സപ്പെടും എന്നല്ലാതെ വേറൊന്നും സംഭവിക്കില്ല.എന്നാൽ 140 കുടുംബങ്ങൾക്കുള്ള വീട് നിർമാണം പെരുവഴിയിൽ ആകും
Read More » -
ഒറ്റക്കെട്ടായ പോരാട്ടം ഇല്ലെങ്കിൽ കോവിഡ് മൂലം മരിക്കുക 20 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് മരണങ്ങൾ കൂടുമെന്നു വ്യക്തമാക്കി ലോകാരോഗ്യ സംഘടന .ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കിൽ മരണ സംഖ്യ 20 ലക്ഷം കവിയും എന്നാണ് മുന്നറിയിപ്പ് . നിലവിൽ കോവിഡ് മരണസംഖ്യ ഒമ്പത് ലക്ഷത്തിഎണ്പത്തതിനാലായിരം ആണ് .ഇത് ഭീമമായ സംഖ്യയാണ് .രാജ്യങ്ങൾ തമ്മിൽ ഏകോപനം ഇല്ലെങ്കിൽ ഇത് അതിഭീമമായ സംഖ്യയിലേക്ക് നീങ്ങുമെന്ന് ലോകാരോഗ്യ സംഘടന എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വ്യക്തമാക്കി . വാക്സിൻ കണ്ടെത്താനുള്ള വിഷമതകളും അദ്ദേഹം ചൂണ്ടിക്കാട്ടി .വാക്സിൻ ഉത്പാദനം പോലെ വിതരണവും വിഷമതകൾ നിറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി .
Read More » -
LIFE
അടുത്ത ജന്മത്തിൽ ആരാവണം ,എസ്‌പിബിയുടെ കണ്ണ് നനയിക്കുന്ന മറുപടി
എസ് പി ബാലസുബ്രഹ്മണ്യം നമ്മെ വിട്ടു പോയി .തന്റെ ആലാപന സൗകുമാര്യം കൊണ്ട് മാത്രമല്ല മികച്ച പെരുമാറ്റം കൊണ്ടും എസ്‌പിബി ലക്ഷക്കണക്കിന് പേരെ തന്നിലേക്ക് അടുപ്പിച്ചിരുന്നു .നിറമുള്ള ഓർമ്മകൾ ആണ് എസ്‌പിബിയെ കുറിച്ച് ഏവർക്കും പറയാനുള്ളത് . എസ്‌പിബിയുടെ മരണത്തിനു പിന്നാലെ നിരവധി പേർ അദ്ദേഹത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു .അത്തരത്തിൽ ഒരു വീഡിയോ എസ്‌പിബിയുടെ മരണ ശേഷം വൈറൽ ആകുകയാണ് . സീ തമിഴ് ചാനലിൽ ഖുശ്‌ബു അവതരിപ്പിക്കുന്ന സെലിബ്രിറ്റി ചാറ്റ് ഷോയിലെ ഒരു മുഹൂർത്തമാണ് ഇപ്പോൾ വൈറൽ ആകുന്നത് .ചാറ്റ് ഷോയിൽ സംസാരിക്കുക ആയിരുന്നു എസ്‌പിബി.അടുത്ത ജന്മത്തിലും പാട്ടുകാരൻ ആകാൻ ആണോ താല്പര്യം എന്ന് ഖുശ്‌ബു ചോദിച്ചു .ഒന്ന് ചിന്തിക്കുക കൂടി ചെയ്യാതെ എസ്‌പിബി അതെ എന്ന് ഉത്തരം പറഞ്ഞു . എസ്‌പിബിയ്ക്ക് പാട്ട് തൊഴിൽ ആയിരുന്നില്ല ജീവിതം തന്നെയായിരുന്നു എന്ന് ആ ഒരു യെസിൽ വ്യക്തമാണ് .കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ്…
Read More »