അജു വര്‍ഗ്ഗീസിന് ആക്ഷന്‍ പറഞ്ഞ് കാര്‍ത്തിക് ശങ്കര്‍

സോഷ്യല്‍ മീഡിയ ഷോര്‍ട് ഫിലിമുകളുടെ രാജകുമാരനെന്ന് വാഴ്ത്തുന്ന കാര്‍ത്തിക് ശങ്കറിന്റെ പുതിയ ഹൃസ്വചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. പലപ്പോഴും ക്യാമറയുടെ മുന്നിലും പിന്നിലും ഒരേ പോലെ തിളങ്ങാറുള്ള കാര്‍ത്തിക ശങ്കര്‍ പക്ഷേ ഇത്തവണ നായക വേഷം മറ്റൊര്‍ക്ക് നല്‍കി സംവിധായകന്റെ കുപ്പായത്തിനുള്ളിലാണ്. കാര്‍ത്തിക ശങ്കര്‍ ആക്ഷന്‍ പറയുന്നത് സാക്ഷാല്‍ അജു വര്‍ഗീസിനാണ്

ഒരുപാട് പുതിയ ആളുകളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന താരമാണ് അജു വര്‍ഗീസ്. അതുകൊണ്ട് തന്നെ പലരും അജു വര്‍ഗീസിനെ സിനിമയിലെ തങ്ങളുടെ തലതൊട്ടപ്പനെന്നാണ് പലരും പറയാറ്. എന്തായാലും കാര്‍ത്തിക് ശങ്കറും അജു വര്‍ഗീസും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ചൊരു സൃഷ്ടിയാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. തന്റെ മുന്‍ചിത്രങ്ങളിലെ പോലെ ബന്ധങ്ങളുടെ കഥ തന്നെയാണ് പലപ്പോഴും എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവും സംസാരിക്കുന്നത്. ശക്തമായ ഒരു വിഷയത്തിന്റെ മികച്ച ആവിഷ്‌കാരം തന്നെയാണ് ചിത്രം. ജു വര്‍ഗീസിനൊപ്പം കാര്‍ത്തിക് ശങ്കര്‍, ഡോണ അന്ന തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *