എട്ടു മാസം കൊണ്ട് പാലാരിവട്ടത്ത് പുതിയ മേൽപാലം ,ഇത് പഞ്ചവടിപ്പാലം ആകില്ലെന്ന് ശ്രീധരന്റെ ഉറപ്പ്

പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിച്ചു തുടങ്ങും .ഇത് സംബന്ധിച്ച തീരുമാനം ഊരാളുങ്കൽ സൊസൈറ്റിയും പുതിയ പാലം നിർമ്മിക്കുന്ന ഡി എം ആർ സിയും ഇന്ന് ചേർന്ന യോഗത്തിൽ കൈക്കൊണ്ടു .

ഘട്ടം ഘട്ടം ആയാണ് പാലം പൊളിക്കുക .പാലത്തിന്റെ പിയറുകളും പിയർ ക്യാപുകളും ഉൾപ്പെടുന്ന മേൽഭാഗം ആണ് പൊളിച്ച് പണിയുക . ഗതാഗത തടസം ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കും .നിശ്ചിത സമയത്ത് നിശ്ചിത ഭാഗം പൊളിക്കുക എന്നാവും നയം .രാത്രിയും പകലും പണി നടക്കും .

ഇ ശ്രീധരനാണ് പാലത്തിന്റെ നിർമാണ മേൽനോട്ടം .8 മാസത്തിനുള്ളിൽ പുതിയ പാലം എന്നതാണ് ശ്രീധരൻ നൽകിയ ഉറപ്പ് .

Leave a Reply

Your email address will not be published. Required fields are marked *