LIFENEWS

ലൈഫ് പദ്ധതിക്കെതിരെയാണോ സിബിഐ കേസ്? ഇതാണ് വസ്തുത

https://youtu.be/Ra0p1-Ls4tg
ലൈഫ് പദ്ധതിക്കെതിരെ CBI കേസെടുത്തല്ലോ എന്ന ചോദ്യം ഇപ്പോൾ മുഴങ്ങി കേൾക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ലൈഫ് പദ്ധതിക്ക് എതിരെയല്ല, വടക്കാഞ്ചേരിയിൽ UAE റെഡ് ക്രസന്റിന്റെ സഹായത്തോടെ 140 കുടുംബങ്ങൾക്ക് വീട് ഉണ്ടാക്കുന്നതിനെതിരെ ആണ് കേസെടുത്തിരിക്കുന്നത്.

എന്തായാലും അഴിമതിയല്ലെ എന്നാണ് ഉയർന്നു കേൾക്കുന്ന മറ്റൊരു ചോദ്യം.അഴിമതി കേസൊന്നും അല്ല. റെഡ് ക്രസന്റിൽ നിന്നും പണം സ്വീകരിച്ചിപ്പോൾ, FCRA അഥവാ ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് പാലിച്ചിട്ടില്ല അത് കൊണ്ട് കേസെടുക്കണം എന്ന് പറഞ്ഞ് കോൺഗ്രസ്‌ നേതാവ് അനിൽ അക്കര MLA നൽകിയ പരാതിയിൽ ആണ് ഇപ്പോൾ CBI കേസെടുത്തത്.

FCRA പാലിച്ചില്ല എന്ന് CBI കണ്ടെത്തിയാൽ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം നിലക്കില്ലേ‌ എന്നത് മറ്റൊരു ചോദ്യം.FCRA പാലിച്ചില്ല എന്ന് CBI കണ്ടെത്തിയാൽ വടക്കാഞ്ചേരിയിലെ കെട്ടിട നിർമ്മാണം തടസ്സപ്പെടും എന്നല്ലാതെ വേറൊന്നും സംഭവിക്കില്ല.എന്നാൽ 140 കുടുംബങ്ങൾക്കുള്ള വീട്‌ നിർമാണം പെരുവഴിയിൽ ആകും

Back to top button
error: