കാലുകളെ ആർക്കാണ് പേടി,ക്യാമ്പയിനൊപ്പം ഗൃഹലക്ഷ്മിയും

കോഴിക്കോട്: കാലുകളുടെ ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട യുവനടി അനശ്വര രാജന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള We have legs കാമ്പയിനൊപ്പം ഗൃഹലക്ഷ്മിയും പങ്കുചേരുന്നു. ഒക്ടോബര്‍ ഒന്നാം ലക്കം ഇക്കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്.

‘കാലുകളെ ആര്‍ക്കാണ് പേടി’ എന്ന പ്രത്യേക ഫീച്ചറില്‍ എഴുത്തുകാരായ കല്‍പ്പറ്റ നാരായണന്‍, എസ്.സിത്താര, ആര്‍. രാജശ്രീ, സിനിമാതാരങ്ങളായ ശ്വേത മേനോന്‍, സാധിക വേണുഗോപാല്‍, അവതാരക രഞ്ജിനി ഹരിദാസ്, ഡോ.ലക്ഷ്മി നായര്‍, സൈക്കോളജിസ്റ്റ് സൗമ്യ കെ.സുകുമാരന്‍ തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. ‘ശരീരത്തെയും മനസ്സിനെയും മുന്‍നിര്‍ത്തിയുള്ള സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ സമൂഹം എതിര്‍ക്കുന്നതിനുള്ള പ്രധാനകാരണം അവള്‍ തങ്ങളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം പോകുമോ എന്ന ഭയമാണ്,’- എഴുത്തുകാരി ആര്‍. രാജശ്രീ അഭിപ്രായപ്പെടുന്നു. നടി എസ്തര്‍ അനിലാണ് കവര്‍ഗേളായി എത്തുന്നത്. എസ്തറിന്റെ അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *