NEWS

മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസയുമായി രാഹുൽ ഗാന്ധി ,അഭാവം ഇന്ത്യ മനസിലാക്കുന്നുവെന്ന് മോഡിയ്ക്ക് കുത്ത്

മുൻപ്രധാനമന്ത്രി ഡോ .മൻമോഹൻ സിംഗിന്റെ 88 ആം പിറന്നാൾ ആണ് ഇന്ന് .അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുമ്പോഴാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ഒളിയമ്പെയ്തത് .

ഡോ .മൻമോഹൻ സിംഗിനെ പോലെ ഗാഢത ഉള്ള പ്രധാനമന്ത്രിയെ ഇന്ത്യക്കാവശ്യമുണ്ടെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു .അദ്ദേഹത്തിന്റെ ആത്മാർത്ഥതയും മാന്യതയും ആത്മസമർപ്പണവും തങ്ങൾക്കെല്ലാം പ്രേരക ശക്തിയാണെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു .

കോടിക്കണക്കിന് പേരെ മുന്നോട്ട് നയിച്ച വ്യക്തിത്വമാണ് മന്മോഹനെന്നു കോൺഗ്രസ് പാർട്ടിയും ട്വിറ്ററിൽ കുറിച്ചു.

Back to top button
error: