ജോസഫ് എം പുതുശ്ശേരി ജോസഫിനൊപ്പം


ജോസഫ് എം പുതുശ്ശേരി ജോസഫ് ഗ്രൂപ്പിൽ എത്തി .നേരത്തെ ഇദ്ദേഹം കോൺഗ്രസിൽ ചേരാൻ ശ്രമം നടത്തിയിരുന്നു .എന്നാൽ പി ജെ കുര്യനുമായുള്ള തർക്കം പരിഹരിക്കാൻ ആകാത്തതിനാൽ കോൺഗ്രസിൽ സാധ്യത അസ്തമിച്ചു .ഈ സാഹചര്യത്തിൽ ആണ് ജോസഫ് എം പുതുശ്ശേരി ജോസഫ് വിഭാഗത്തിൽ എത്തി യുഡിഎഫിൽ ചേക്കേറിയത് .

കേരള കോൺഗ്രസ് എമ്മിൽ ജോസ് കെ മാണിയുടെ കൂടെ ആയിരുന്നു ജോസഫ് എം പുതുശ്ശേരി .എന്നാൽ ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് നീങ്ങുന്നതോടെയാണ് ജോസഫ് എം പുതുശ്ശേരി പുതിയ തട്ടകം അന്വേഷിച്ചത് .

ജോസഫ് എം പുതുശ്ശേരി ഇന്ന് തൊടുപുഴയിൽ എത്തി പി ജെ ജോസഫിനെ നേരിൽ കണ്ടു .മാണി വിഭാഗത്തിൽ നിന്ന് പടിയിറങ്ങിയതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച ആയിരുന്നു അത് .പത്തനംതിട്ട ജില്ലയിലെ ഏതാനും നേതാക്കൾക്കൊപ്പമാണ് ജോസഫ് എം പുതുശ്ശേരി പി ജെ ജോസഫിൻറെ വീട്ടിൽ എത്തിയത് .

മധുരം നൽകിയാണ് പി ജെ ജോസഫ് ജോസഫ് എം പുതുശ്ശേരിയെ സ്വീകരിച്ചത് .കെ എം മാണിയുടെ വിശ്വസ്തൻ എന്നായിരുന്നു ജോസഫ് എം പുതുശ്ശേരി അറിയപ്പെട്ടിരുന്നത് .

ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള ജോസ് കെ മാണിയുടെ നീക്കം ആത്മഹത്യാപരം എന്നാണ് ജോസഫ് എം പുതുശ്ശേരി പറഞ്ഞത് .വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ മാണി പക്ഷത്ത് നിന്ന് എത്തുമെന്ന് പിജെ ജോസഫും പ്രതികരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *