Tech
-
രാജമൗലി ചിത്രത്തിന്റെ പകുതി ചെലവ് മാത്രം! ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എൽ1ന് ചെലവ് വളരെ കുറവെന്ന് റിപ്പോർട്ട്
ദില്ലി: ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എൽ1ന് ചെലവ് വളരെ കുറവെന്ന് റിപ്പോർട്ട്. ബിഗ്ബജറ്റ് സിനിമയുടെ നിർമാണ ചെലവ് പോലും ഇത്രയും ബൃഹത്തായ ബഹിരാകാശ പദ്ധതിക്ക് ആയില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശസ്ത സംവിധായകൻ രാജമൗലിയുടെ ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് 550 കോടി രൂപയായിരുന്നു ബജറ്റ്. എന്നാൽ, സൂര്യനെക്കുറിച്ച് പഠിക്കാൻ ഐഎസ്ആർഒ വിക്ഷേപിച്ച ആദിത്യ എൽ വണ്ണിന് വെറും 300 കോടി രൂപക്ക് താഴെയാണ് ചെലവ്. എന്നാൽ. ചെലവ് സംബന്ധിച്ച് ഐഎസ്ആർഒ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്നാണ് ആദിത്യ വിക്ഷേപിച്ചത്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിച്ചത്. സൗരവാതങ്ങളെക്കുറിച്ചും വിശദമായി പഠിക്കും. ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക. വിക്ഷേപണത്തിന്…
Read More » -
ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ എളുപ്പവഴിയുമായി ഗൂഗിള്‍
ന്യൂയോര്‍ക്ക്: വിമാന വിവരങ്ങള്‍ ലഭിക്കുന്ന ഗൂഗിളിന്റെ ഫീച്ചറാണ് ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്, വിമാന സമയം ടിക്കറ്റ് നിരക്ക്, സര്‍വീസുകള്‍ എല്ലാം തന്നെ ഗൂഗിളിന്റെ ആദ്യ ടാബില്‍ തന്നെ ഇത് ലഭ്യമാക്കും. ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ സഹായകരമായ ഒരു ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്. ഓഗസ്റ്റ് 28ന് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റിലൂടെ ഔദ്യോഗികമായി ഈ ഫീച്ചര്‍ പ്രഖ്യാപിച്ചു.കുറഞ്ഞ നിരക്കില്‍ നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് വിമാനങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച കാലയളവ് ഈ ഫീച്ചര്‍ പ്രകാരം ഗൂഗിള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കും. ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ ഇപ്പോള്‍ ലഭിക്കുന്ന ഫീച്ചറുകള്‍ക്ക് പുറമേയാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത്. ‘രവലമുലേെ ശോല ീേ യീീസ.’ എന്ന പുതിയ ഇന്‍സൈറ്റും ഗൂഗിള്‍ ഉള്‍പ്പെടുത്തുന്നു എന്നതാണ് പ്രത്യേകത. ഇപ്പോള്‍ നിങ്ങള്‍ ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇടത്തേക്ക് അധികമാണോ കുറവാണോ ടിക്കറ്റ് റൈറ്റ്, ഇത് ബുക്ക് ചെയ്യാന്‍ നല്ല ടൈം ആണോ എന്ന് കാണിക്കും. ഈ…
Read More » -
ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം; മറ്റ് മൂലകങ്ങളുടെ സാന്നിദ്ധ്യവും ചന്ദ്രയാൻ 3 കണ്ടെത്തി
ദില്ലി: ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. ചന്ദ്രയാൻ 3 ആണ് ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയത്. സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്. ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ചന്ദ്രന്റെ…
Read More » -
ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രൊ
ദില്ലി: ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രൊ. റോവറിലെ നാവിഗേഷൻ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്. ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്. ചന്ദ്രയാന്‍ മൂന്നിന്‍റെ ലാൻഡറിലെ നാല് പേ ലോഡകളിൽ ഒന്നാണ് ചാസ്തേ (Chandra’s Surface Thermo physical Experiment) ചന്ദ്രോപരിതലത്തിലെ മണ്ണിലെ താപ വ്യതിയാനങ്ങൾ പഠിക്കാനുള്ള ഉപകരണമാണ് ഇത്. പത്ത് പ്രത്യേക സെൻസറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതൽ അവിടുന്ന്…
Read More » -
ഐഫോൺ 15 ഉപയോക്താക്കളുടെ കൈയ്യിലെത്താന്‍ ഇനിയും വൈകുമോ?
ആപ്പിൾ ഐഫോൺ 15 സീരിസിന്‍റെ വില്‍പ്പനയില്‍ കാലതാമസം ഉണ്ടായേക്കുമെന്നാണ് സൂചന. ഐഫോൺ 15 പ്രോ മാക്‌സ് ഷെഡ്യൂൾ ചെയ്ത ഓൺ-സെയിൽ തീയതിയിൽ ഷിപ്പിംഗിനായി തയ്യാറായേക്കില്ല എന്നാണ് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആവശ്യമായ ഇമേജ് സെൻസറുകൾ കൃത്യസമയത്ത് എത്തിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്ന, സ്മാർട്ട്‌ഫോണിന്റെ ക്യാമറ ഭാഗങ്ങളുടെ ഉത്തരവാദിത്തമുള്ള സോണിയാണ് ഈ കാലതാമസത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഷെഡ്യൂൾ ചെയ്ത ആപ്പിൾ ഇവന്റിലോ ഐഫോണ് 15 സീരീസിന്റെ റീലിസിങ്ങിലോ ഈ പ്രശ്നം ഒരു തരത്തിലും സ്വാധീനം ചെലുത്തില്ലെന്നാണ് പ്രതീക്ഷ.ഐഫോൺ 15 ലൈനപ്പിലെ മറ്റ് മൂന്ന് മോഡലുകൾ കൃത്യസമയത്ത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് കണക്കുകൂട്ടൽ. ആപ്പിൾ ഇവന്റ് സെപ്തംബർ 12-നോ സെപ്റ്റംബർ 13-നോ നടന്നേക്കുമെന്നാണ് നേരത്തെയുള്ള വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത്. ആപ്പിൾ ഇവന്റിൽ, നാല് ഐഫോൺ മോഡലുകളാണ് അവതരിപ്പിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് (ഇവയെ ഐഫോൺ 15 അൾട്രാ എന്ന് പുനർനാമകരണം ചെയ്തേക്കാം). കൂടാതെ, ഇവന്റിൽ രണ്ട്…
Read More » -
ചന്ദ്രയാൻ ലാൻഡിംഗ് ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ
ബംഗ്ലൂരു: ചന്ദ്രയാൻ മൂന്നിൻറെ ലാൻഡിങ്ങ് സമയത്തെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകം ചന്ദ്രോപരിതലം തൊടുന്ന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സോഫ്റ്റ് ലാൻഡിങ്ങിനിടെ ലാൻഡർ ക്യാമറകളിലൊന്നാണ് ദൃശ്യം പകർത്തിയത്. ലാൻഡറിലെ പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ കുലുക്കങ്ങൾ പഠിക്കാനുള്ള ഇൽസ, ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കുന്ന രംഭ, ചന്ദ്രോപരിതലത്തിലെ താപവ്യത്യാസങ്ങൾ പഠിക്കാൻ പോകുന്ന ചാസ്റ്റേ എന്നീ ഉപകരണങ്ങളാണ് പ്രവർത്തിപ്പിച്ച് സജ്ജമാക്കിയത്. ഇതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ജോലികൾ ഉടൻ തന്നെ തുടങ്ങും. അതേ സമയം, ചന്ദ്രയാൻ മൂന്നിൻറെ റോവർ ഉടൻ സഞ്ചാരം തുടങ്ങുമെന്ന് ഐഐഎസ്‍യു മേധാവി പത്മകുമാർ. ലാൻഡിങ്ങ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ റോവർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങി. റോവർ ലാൻഡറിൻറെയും ലാൻഡർ റോവറിൻറെയും ചിത്രമെടുക്കുന്ന പ്രക്രിയ ഇന്ന് തന്നെ നടത്താനാണ് ശ്രമമെന്നും പത്മകുമാർ പറഞ്ഞു. ചരിത്രം സൃഷ്ടിച്ച്, അണുവിട പിഴക്കാതെ ഓഗസ്റ്റ് 23 ന് വൈകിട്ട് ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ് കൃത്യമായ കണക്കുകൂട്ടലിൽ ഇന്ത്യയുടെ…
Read More » -
ചന്ദ്രോപരിതലത്തിലേക്ക് ചന്ദ്രയാൻ 3; വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ്
ശ്രീഹരിക്കോട്ട: 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന് പേടകം ഇന്ന് വൈകീട്ട് ചന്ദ്രോപരിതലം തൊടും. ചന്ദ്രയാൻ 3 ലാൻഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണ്. വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങുമെന്നും ഐഎസ്ആർഒ അറിയിച്ചു. ഇന്നോളം ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്. വൈകിട്ട് 5.44 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ്…
Read More » -
ആഡ്-ഓണ്‍ ഡാറ്റ; പുതിയ പാക്കേജുമായി എയർടെൽ
99 രൂപയുടെ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ പാക്കുമായി എയർടെൽ.ഉപയോക്താക്കള്‍ക്ക് അവരുടെ ഓരോ ദിവസവുമുള്ള ഡാറ്റ ലിമിറ്റഡ് തീര്‍ന്നതിന് ശേഷം ഉപയോഗിക്കാൻ കഴിയുന്ന ഒരു ആഡ്-ഓണ്‍ ഡാറ്റ പ്ലാനായിട്ടാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കള്‍ക്ക് 1 ദിവസത്തെ വാലിഡിറ്റി കാലയളവ് മാത്രമേ നല്‍കുന്നുള്ളു. 99 രൂപ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുമെന്ന് പറയുമെങ്കിലും ഈ അണ്‍ലിമിറ്റഡ് ഡാറ്റയ്ക്ക് 30 ജിബി എന്ന ലിമിറ്റ് കൂടിയുണ്ട്. ഈ ഡാറ്റ ലിമിറ്റില്‍ മാത്രമേ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.30 ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീട് ഉപയോക്താക്കള്‍ക്ക് 64 കെബിപിഎസ് വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. എയര്‍ടെല്‍ 5ജി പ്ലസ് സേവനമുള്ള പ്രദേശങ്ങളില്‍, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാനും 99 രൂപ പ്ലാൻ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് സാധിക്കും.അതേസമയം കോളിങ്, എസ്‌എംഎസ് ആനുകൂല്യങ്ങളൊന്നും 99 രൂപ വിലയുള്ള പ്ലാനിലൂടെ ലഭിക്കുകയില്ല.
Read More » -
വാട്ട്സ്ആപ്പില്‍ മെസേജ് രീതി തന്നെ മാറും; ഗംഭീര അപ്ഡേഷന്‍, എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേഷൻ ?
ദില്ലി: ഇനി മുതൽ വാട്ട്സ്ആപ്പിൽ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാർക്ക് സക്കർബര്‌ഗിൻറെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്‌സാപ്പിൽ പുതിയ എഐ ഫീച്ചർ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകള് പറയുന്നത്. ടെക്‌സ്‌റ്റ് അധിഷ്‌ഠിത കമാൻഡുകൾ ഉപയോഗിച്ച് ഇഷ്‌ടാനുസൃതമാക്കിയ സ്റ്റിക്കറുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ഓപ്പൺ എഐയുടെ DALL-E അല്ലെങ്കിൽ മിഡ് ജേർണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമായിരിക്കും ഈ ഫീച്ചർ. വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡ് വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് എല്ലാവർക്കുമായി ലഭ്യമായി തുടങ്ങിയാൽ, ഉപയോക്താക്കൾക്ക് അവരുടെ…
Read More » -
കാറുകള്‍ക്ക് തീ പിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം?
കാറുകള്‍ക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുന്‍കരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാന്‍ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ പ്രൊഫസറും ഐഐടി ചെന്നൈ പൂര്‍വ്വ നിദ്യാര്‍ത്ഥിയുമായ രാജീവ്. വാഹനങ്ങളുടെ സ്ഥിരം മെയിന്റനന്‍സ് ചെയ്യാത്തതാണ് പലപ്പോഴും കാറുകള്‍ക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമായി കാണപ്പെടുന്നതെന്ന് രാജീവ് പറയുന്നു. കാറുകളില്‍ റെഗുലര്‍ മെയിന്റന്‍സ് ആവശ്യമായി വരാറുണ്ട്. കാറ് വളരെ ലളിതമായി തോന്നുമെങ്കിലും കാറിനകത്ത് കോംപ്ലിക്കേറ്റഡായുള്ള സിസ്റ്റമുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ അവ കൃത്യമായി ചെയ്യാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഓയില്‍ ലെവല്‍ നോക്കണം. കൂളെന്റിന് ലെവലുണ്ട്. അത് പരിശോധിക്കണം. കൂടാതെ ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവയുടെ ലെവല്‍ പരിശോധിക്കല്‍ നിര്‍ബന്ധമാണ്. കാരണം ഇതിലെ എല്ലാ ഭാഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിംഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കില്‍ ആ ഏരിയ ചൂടായി തീ…
Read More »