TechTRENDING

ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം പണിമുടക്ക് അവസാനിപ്പിച്ച് എക്സ് തിരിച്ചെത്തി

ന്യൂയോർക്ക്: ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം പണിമുടക്ക് അവസാനിപ്പിച്ച് എക്സ് തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് എക്സിന്റെ സേവനം ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമല്ലാതായത്. വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും സൈറ്റ് തുറക്കുന്ന ഉപയോക്താക്കളെ ഫീഡിലെ പതിവ് ട്വീറ്റുകൾക്ക് പകരമായി ‘Welcome to your timeline’ എന്നാണ് കാണിച്ചുകൊണ്ടിരുന്നത്. നിമിഷനേരത്തിനുള്ളിൽ സേവനം പ്രവർത്തനരഹിതമായി.

70,000-ത്തിലധികം പരാതികളാണ് കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ചതെന്ന് ഔട്ടേജ് ട്രാക്കർ സൈറ്റായ ‘ഡൗൺഡിറ്റക്ടർ’ റിപ്പോർട്ടുചെയ്തു. സാങ്കേതിക തകരാറിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ചില ഉപയോക്താക്കളെ പ്രശ്നം ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എക്സ് പണിമുടക്കി നിമിഷങ്ങൾക്കകം ‘TwitterDown’ എന്ന ഹാഷ്‌ടാഗും ട്രെന്റിങ്ങിലെത്തി.

ഇതിനു മുമ്പും പല തവണ എക്സ് പണിമുടക്കിയിട്ടുണ്ട്. ഈ വർഷം മാർച്ച്, ജൂലൈ മാസങ്ങളിലും എക്സ് പെട്ടെന്ന് പ്രവർത്തനരഹിതമായിരുന്നു. യുകെയിലും യുഎസിലും ജുലൈ മാസം 13000-ൽ അധികം മടങ്ങ് ഡൗണായതായാണ് ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തത്.

Back to top button
error: