TechTRENDING

ഫോണ്‍ ബാറ്ററി കാലാവധി ഇരട്ടിയാകും, സെറ്റിംഗ്സിലെ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

മ്മളോരോരുത്തരുടെയും നിത്യജീവിതത്തിലെ പ്രധാന വസ്തുവാണ് സ്മാര്‍ട്ഫോണുകള്‍. കോള്‍ ചെയ്യാനും മെസേജ് അയക്കാനും വാട്സാപ്പ് നോക്കാനും പണമയയ്ക്കാനും എന്തിന് ബോറഡി മാറ്റാന്‍ റീല്‍സ് കാണാന്‍ വരെ ഫോണ്‍ നമ്മുടെ സന്തത സഹചാരിയാണ്. അത്യാവശ്യ സമയങ്ങളില്‍ ഫോണില്‍ ബാറ്ററി നില്‍ക്കാതെ വരികയോ സ്വിച്ചോഫായി പോകുകയോ ഒക്കെ ചെയ്താല്‍ നമ്മുടെ പകുതി ജീവന്‍ നിലച്ചതുപോലെയാണ് പലപ്പോഴും തോന്നുക. എന്നാല്‍ ഇനി ബാറ്ററി പെട്ടെന്ന് തീരാതെ ബാറ്ററി ലൈഫ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

ആപ്പിളാണ് പുതിയ ഐഫോണില്‍ എങ്ങനെ ബാറ്ററി കാലാവധി വര്‍ദ്ധിപ്പിക്കാം എന്ന് വ്യക്തമാക്കുന്നത്. സെറ്റിംഗ്സില്‍ മൂന്നേ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. ആദ്യമായി നോക്കേണ്ടത് ഓട്ടോ ബ്രൈറ്റ്നസ് സംവിധാനം ഓഫാക്കാനാണ്.

Signature-ad

ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസരിച്ച് ഫോണിന്റെ ബ്രൈറ്റ്നസ് സ്വയം ഫോണ്‍ ക്രമീകരിക്കുന്നതാണ് ഓട്ടോ ബ്രൈറ്റ്‌നസ്. ബില്‍റ്റ് ഇന്‍ ലൈറ്റ് സെന്‍സറുകള്‍ ഉള്ളവയാണ് ഐഫോണുകള്‍. ഇവ ചുറ്റുമുള്ള വെളിച്ചത്തിനനുസരിച്ച് വായനാക്ഷമത വര്‍ദ്ധിപ്പിക്കുകയും കണ്ണുകള്‍ക്ക് ആയാസം കുറയ്ക്കുകയും ചെയ്യും. ഇത് ചെയ്യാന്‍ ആദ്യം സെറ്റിംഗ്സ് അമര്‍ത്തുക. ശേഷം ആക്സസിബിലിറ്റിയില്‍ അമര്‍ത്തുക. ഇനി ഡിസ്പ്‌ളേ ആന്റ് ആക്സെസിബിലിറ്റി സെലക്ട് ചെയ്യുക. ഡിസ്പ്‌ളേ ആന്റ് ടെക്സ്റ്റ് സൈസ് തെരഞ്ഞെടുക്കുക. ഇതില്‍ ഓട്ടോ ബ്രൈറ്റ്നസ് ഓഫാകും. അപ്പോള്‍ ഓരോ തവണയും ചുറ്റുപാടിനനുസരിച്ച് ബ്രൈറ്റ്നസ് ക്രമീകരിക്കുന്നത് നില്‍ക്കും. ബാറ്ററി കാലാവധി സംരക്ഷിക്കാനും സാധിക്കും. രാത്രിയില്‍ നൈറ്റ്ഷിഫ്റ്റ് ഓണാക്കിയിടുന്നതും നല്ലത്.

ഓട്ടോ ലോക്ക് സംവിധാനം ഓണ്‍ചെയ്തുവയ്ക്കുന്നതും ഫോണിന്റെ ബാറ്ററി കാലാവധി കൂട്ടാന്‍ സഹായിക്കും. സെറ്റിംഗ്സില്‍ ഡിസ്പ്‌ളേ ആന്റ് ബ്രൈറ്റ്‌നസ് എന്നത് അമര്‍ത്തുക. ഇതില്‍ ഓട്ടോ ലോക്ക് ഉണ്ട്. സമയക്രമം സെറ്റ് ചെയ്ത് ഓണ്‍ ചെയ്താല്‍ അനാവശ്യമായി ബാറ്ററി നഷ്ടമാകുന്നത് തടയാം.

ലൊക്കേഷന്‍ സര്‍വീസുകള്‍ ഓഫ് ചെയ്യുന്നത് അടുത്തവഴി. ലൊക്കേഷന്‍ ഓണ്‍ചെയ്യുമ്പോള്‍ ജിപിഎസ് വഴി ധാരാളം ബാറ്ററി ചോരും. സെറ്റിംഗ്സില്‍ പ്രൈവസി ആന്റ് സെക്യൂരിറ്റി എന്ന ഭാഗത്ത് സെലക്ട് ചെയ്താല്‍ ലൊക്കേഷന്‍ സര്‍വീസസ് എന്നത് കാണാം. ഈ ഓപ്ഷന്‍ ഓഫ് ചെയ്താല്‍ ഒരു പരിധിവരെ ബാറ്ററി കാലാവധി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഈ കാര്യങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണപ്രദം ആണെങ്കിലും സ്വന്തം ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അവ ക്രമീകരിക്കുന്നത് തന്നെയാണ് ഓരോ ആളുകള്‍ക്കും നല്ലത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: