NEWSTech

ബിഎസ്എന്‍എല്‍ സിമ്മിന്റെ വേഗം ഇരട്ടിയാകും, അഞ്ചേ അഞ്ച് കാര്യങ്ങള്‍ ഫോണില്‍ ശരിയാക്കിയാല്‍ മതി

5ജി സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായും മറ്റും വിവിധ ടെലികോം കമ്പനികള്‍ അവരുടെ പ്‌ളാനുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ എന്നാല്‍ പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്‍ അവരുടെ നിരക്ക് കൂട്ടിയില്ല. 4ജി സാങ്കേതിക വിദ്യയിലേക്ക് മാറുന്ന കമ്പനിയിലേക്ക് ഇതോടെ ധാരാളം ആളുകള്‍ നമ്പര്‍ പോര്‍ട്ട് ചെയ്തും പുതിയ കണക്ഷനെടുത്തും മറ്റും എത്തി.

എന്നാല്‍ ഇങ്ങനെയെത്തിയ ഉപഭോക്താക്കള്‍ക്ക് കുറ്റമറ്റ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്ലിന് കഴിയുന്നില്ല. 4ജി സേവനം മികച്ചരീതിയില്‍ നല്‍കാന്‍ ടവറുകള്‍ മെച്ചപ്പെടുത്തുന്ന ജോലികളിലാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍. 700 മെഗാഹെട്സ്, 2100 മെഗാഹെട്സ് എന്നിങ്ങനെ രണ്ട് ഫ്രീക്ക്വന്‍സി ബാന്‍ഡുകളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കമ്പനിക്ക് അനുവദിച്ചത്.ഇതില്‍ 2100 മെഗാഹെട്സിന് വേഗം കുറവാണ്. 700 മെഗാഹെട്സ് ആകട്ടെ 5ജി നെറ്റ്വര്‍ക്ക് ഉദ്ദേശിച്ചാണ് നല്‍കിയത്. 5ജി സപ്പോര്‍ട്ടുള്ള ഫോണില്‍ പോലും എന്നിട്ടും കണക്ഷന്‍ കിട്ടാതെ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കാന്‍ അഞ്ച് വഴികളുണ്ട്. അവ നോക്കാം.

Signature-ad

ആദ്യമായി ഫോണിന്റെ സെറ്റിംഗ്സ് എടുക്കുക. ഇതില്‍ നെറ്റ്വര്‍ക്കില്‍ ഇന്റര്‍നെറ്റ് ഓപ്ഷന്‍ ക്‌ളിക്ക് ചെയ്യുക. ബിഎസ്എന്‍എല്‍ സിം സെലക്ട് ചെയ്യണം. ഇനി ഇതില്‍ കണക്ടിവിറ്റി എന്ന ഓപ്ഷന്‍ കാണുന്നുണ്ടോ എന്ന് നോക്കുക. ഇതില്‍ 5ജി/4ജി/3ജി/2ജി എന്നിവ കാണാം. ഇതില്‍ 5ജി അല്ലെങ്കില്‍ 4ജി എല്‍ടിഇ മോഡ് ക്‌ളിക്ക് ചെയ്യുക. ഇതോടെ മികവില്‍ ബിഎസ്എന്‍എല്‍ നെറ്റ് വേഗം ലഭിക്കാന്‍ തുടങ്ങും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: