Tech

    • വീചാറ്റ് സ്വകാര്യ വിവരങ്ങള്‍ ചൈനയിലേക്ക് അയക്കുന്നു; പുതിയ വെളിപ്പെടുത്തല്‍

      വ്യക്തിഗത ഡേറ്റയും ബ്രൗസിങ് ഹിസ്റ്ററിയും ചൈനയിലേക്ക് അയക്കപ്പെടുമെന്ന് വിദേശ ഉപയോക്താക്കൾക്ക് വീചാറ്റ് (WeChat) മുന്നറിയിപ്പ് നൽകി. പുറത്തുള്ള ഉപയോക്താക്കളുടെ ഡേറ്റ ചൈനയ്ക്കുള്ളിലെ സെർവറുകളിൽ സൂക്ഷിക്കുമെന്നാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റിന്റെ മുന്നറിയിപ്പ്. നിരവധി വിദേശ വീചാറ്റ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 6ന് ഇങ്ങനെ ഒരു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വ്യക്തിഗത ഡേറ്റ (ഉൾപ്പെടെ) ലൈക്കുകൾ, അഭിപ്രായങ്ങൾ, ബ്രൗസിങ്, സേർച്ചിങ് ഹിസ്റ്ററി, കണ്ടെന്റ് അപ്‌ലോഡുകൾ മുതലായ വിവരങ്ങൾ ചൈനയിലെ സെർവറുകളിലേക്ക് മാറ്റുമെന്നാണ് മുന്നറിയിപ്പ്. മിസ് ക്രൂക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഫ്രാൻസിൽ താമസിക്കുന്ന ഒരു യൂട്യൂബർക്ക് ഇതേ മെസേജിന്റെ ഫ്രഞ്ച് വിവർത്തനം ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് പറഞ്ഞതായി ആർഎഫ്എ റിപ്പോർട്ട് ചെയ്തു. ക്ലിക്കുചെയ്‌തപ്പോൾ മെസേജ് പോപ്പ് അപ്പ് ചെയ്‌തു, ഉടനെ ഓട്ടമാറ്റിക്കായി റദ്ദാക്കുക എന്നതിൽ ക്ലിക്കുചെയ്‌തു എന്നും അവർ പറഞ്ഞു. ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാകുകയാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി. ഈ നീക്കം വലിയ തോതിലുള്ള ചൈനീസ് പൗരന്മാരെയും വിദേശത്ത് താമസിക്കുന്ന പ്രവാസികളെയും…

      Read More »
    • ഐഫോണ്‍ ലാഭത്തില്‍ എവിടെനിന്ന് കിട്ടും ? ഇന്ത്യയില്‍നിന്നോ വിദേശത്തുനിന്നോ ?

      മുംബൈ: ഐഫോൺ 14 സീരീസ് കഴിഞ്ഞ സെപ്തംബര്‍ 7നാണ് പുറത്തിറങ്ങിയത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ,ഐഫോണ്‍ 14 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളിലാണ് പുതിയ ഐഫോൺ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ വില്‍പ്പനയ്ക്ക് എത്തിയ എല്ലാ ഐഫോണുകളും പോലെ, ഐഫോൺ 14 സീരീസിന്‍റെ വില അമേരിക്കന്‍ വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയിൽ. ശരിക്കും യുകെ, ചൈന, ന്യൂസിലാൻഡ്, യുഎഇ, മറ്റു പല ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ ഇന്ത്യയില്‍ ഐഫോണ്‍ 14 വില കൂടുതലാണ് എന്നതാണ് നേര്. ആപ്പിള്‍ ഐഫോൺ 14 ന്‍റെ യുഎസിലെ വില പരിശോധിച്ചാല്‍ ഐഫോണ്‍ 13ന്‍റെ വിലയ്ക്ക് സമാനമായി അത് ആപ്പിള്‍ നിലനിര്‍ത്തിയെന്നതാണ് കാണാന്‍ കഴിയുക. എന്നാല്‍ ആഗോള വിപണിയില്‍ പുതിയ ഐഫോണിന് കൂടിയ വിലയാണ് ആപ്പിള്‍ വാങ്ങുന്നത്. യുഎസില്‍ ഐഫോണ്‍ 14ന്‍റെ അടിസ്ഥാന 128ജിബി മോഡൽ 799 ഡോളര്‍ (63644 രൂപ) എന്ന വിലയിലാണ് ആരംഭിക്കുന്നത്.  ഇത് കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോണ്‍ 13…

      Read More »
    • ഗൂഗിള്‍ പേ വഴി പണം അടയ്ക്കുമ്പോള്‍ സെര്‍വര്‍ തടസം; ഇതാ പരിഹാരം

      ഈ ഡിജിറ്റൽ യുഗത്തിൽ സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് പണമിടപാടുകൾ ഇന്ന് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ  ഇന്ന് ഇന്ത്യ വളരെ അധികം പുരോഗതി കൈവരിച്ചു കഴിഞ്ഞു. വേഗത്തിലുള്ളതും തടസ്സരഹിതവുമായ പേയ്‌മെന്റുകൾ നടത്താൻ ഇന്ന് സാധിക്കുന്നു. എന്നാൽ പലപ്പോഴും ഒരേ സമയത്തിൽ ഇടപാടുകൾ വർധിക്കുമ്പോൾ  സെർവർ തിരക്കിലാകുന്നതിനാൽ പേയ്‌മെന്റുകൾ നടത്താൻ കഴിയാതെ വന്നേക്കാം. യുപിഐ നെറ്റ്‌വർക്കുകളിൽ ട്രാഫിക് കൂടുതൽ ഉള്ളപ്പോൾ ഒന്നിലധികം യുപിഐ ഐഡികൾ ഉണ്ടെങ്കിൽ അത് സഹായകരമാകും. ഗൂഗിൾ പേയിൽ ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട നാല് യുപിഐ ഐഡികൾ വരെ ഉണ്ടാക്കാം. ഒരേ ബാങ്കുമായി ബന്ധപ്പെട്ട ഒന്നിലധികം UPI ഐഡികളും ആകാം. വ്യത്യസ്‌ത ബാങ്കുകളുമായി ഗൂഗിൾ പേയിൽ അധിക യുപിഐ ഐഡികൾ ഉള്ളത് ഇടപാടുകൾ തടസ്സരഹിതവും വേഗത്തിലുള്ളതും ആക്കാൻ സഹായിക്കുന്നു. ഇങ്ങനെ യുപിഐ ഐഡികൾ ഉണ്ടാകുമ്പോൾ ഉപയോക്താവിന് സുഗമമായി…

      Read More »
    • സാംസങ്ങില്‍ വന്‍വിവരച്ചോര്‍ച്ച

      ന്യൂയോര്‍ക്ക്: സാംസങ്ങില്‍ വന്‍ വിവരച്ചോര്‍ച്ച. കമ്പനി തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. യു.എസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ജൂലൈയില്‍ ചോര്‍ന്നത്. ജൂലൈ് അവസാനത്തോടെ അനുവാദമില്ലാത്ത തേഡ് പാര്‍ട്ടി യു.എസിലെ സാംസങ്ങില്‍നിന്ന് വിവരങ്ങള്‍ മോഷ്ടിച്ചുവെന്നാണ് കമ്പനി ഇമെയില്‍ വഴി ഉപഭോക്താക്കളെ അറിയിച്ചത്. ഓഗസ്റ്റില്‍ നടത്തിയ അന്വേഷണത്തില്‍ ചില ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയെന്നും ബാധിക്കപ്പെട്ട സിസ്റ്റങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. സംഭവത്തില്‍ മുന്‍നിര സൈബര്‍ സുരക്ഷാ സ്ഥാപനവുമായും അധികാരികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു. അതേസമയം, വിവര ചോര്‍ച്ച ഉപഭോക്താക്കളടെ സാമൂഹ്യ സുരക്ഷാ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ എന്നിവയെ ബാധിച്ചിട്ടില്ലെന്ന് സാംസങ് വ്യക്തമാക്കി. ചില ഉപഭോക്താക്കളുടെ പേര്, കോണ്‍ടാക്റ്റ് നമ്പര്‍, ജനന തീയതി, പ്രൊഡക്റ്റ് രജിസ്ട്രേഷന്‍ വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിട്ടുള്ളത്. ഇതേതുടര്‍ന്ന് ഉപഭോക്താക്കളോട് അവരുടെ പാസ് വേഡുകള്‍ മാറ്റാനും മറ്റ് ചില മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.  

      Read More »
    • സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ്-1 ദൗത്യം വീണ്ടും മാറ്റിവെച്ചു

      കേപ് കനവെറല്‍: അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്നു നാസ അറിയിച്ചു. ഇതു രണ്ടാം തവണയാണ് ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നത്. വിക്ഷേപണത്തിനുള്ള സ്പേസ് ലോഞ്ച് സിസ്റ്റത്തില്‍ (എസ്.എല്‍.എസ്.) വീണ്ടും ഇന്ധനച്ചോര്‍ച്ച കണ്ടെത്തിയതോടെയാണ് വിക്ഷേപണം മാറ്റാന്‍ തീരുമാനമായത്. ഇന്ധനം നിറയ്ക്കാന്‍ ശ്രമം തുടങ്ങി അല്പസമയത്തിനുള്ളില്‍ അതിസമ്മര്‍ദ അപായമണി മുഴങ്ങി. പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയില്ല. തുടര്‍ന്ന് ഇന്ധനം നിറയ്ക്കല്‍ പുനരാരംഭിച്ചപ്പോഴാണ് എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയത്. ആര്‍ട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമായ ആര്‍ട്ടെമിസ്-1 ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഓഗസ്റ്റ് 29-ന് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. എന്നാല്‍, ഇന്ധനച്ചോര്‍ച്ചയും എന്‍ജിന്‍ തകരാറും കാരണം വിക്ഷേപണം മാറ്റിവെച്ചിരുന്നു. മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്രയ്ക്ക് മുന്നോടിയായുള്ള സ്പെയ്സ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്.) റോക്കറ്റിന്റെ പരീക്ഷണക്കുതിപ്പാണ് അമേരിക്കയിലെ ഫ്ളോറിഡ കെന്നഡി സ്പേസ് സെന്ററില്‍ നടക്കേണ്ടിയിരുന്നത്. നാസ ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ…

      Read More »
    • കാര്‍ഡ് ടോക്കണൈസേഷന്‍; ഓൺലൈൻ പേയ്‌മെന്റിൽ തടസങ്ങൾ നേരിട്ടേക്കാം

      കാര്‍ഡ് ടോക്കണൈസേഷന്‍  ചെയ്യാനുള്ള അവസാന തിയതി ഈ മാസം 30 ആണ്. ആർബിഐയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്  ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. പകരം ടോക്കണുകൾ നൽകിയാൽ മതി. ഇങ്ങനെ ചയ്യുന്നതിലൂടെ  ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. ജൂണിലാണ് ആർബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ സമയപരിധി നീട്ടിയത്. നേരത്തെ ഇത് ജൂൺ 30 ആയിരുന്നു. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി നൽകുകയായിരുന്നു. സുരക്ഷിതമല്ലാത്ത ഓൺലൈൻ ഇടപാടുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് പുതിയ നിയമങ്ങൾ ആർബിഐ കൊണ്ടുവന്നത്. കാർഡ് നമ്പർ, സിവിവി, കാർഡിന്റെ കാലഹരണ തീയതി തുടങ്ങിയ ക്രെഡിറ്റ് കാർഡ് ഡാറ്റ പലപ്പോഴും നൽകേണ്ടി വരും. ഇത് പേയ്‌മെന്റ് എളുപ്പത്തിനായി വ്യാപാരികളുടെ ഡാറ്റാബേസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഡാറ്റ സൂക്ഷിക്കൽ സുരക്ഷിതമല്ല. വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടാൽ ഈ വിവരങ്ങൾ തെറ്റായി ഉപയോഗിച്ചേക്കാം. സുരക്ഷാ മുൻനിർത്തിയാണ് ആർബിഐ…

      Read More »
    • ചൈനയുടെ വില കുറഞ്ഞ സ്മാർട്ഫോണുകൾ വേണ്ടന്ന് വെക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം

      ദില്ലി: രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള  ചൈനീസ് ഫോണുകൾ നിരോധിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ വിപണിയായ ഇന്ത്യയിൽ നിന്നും വില കുറഞ്ഞ ചൈനീസ് ഫോണുകൾ നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ ചൈനീസ് മൊബൈൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന 12,000 രൂപയിൽ താഴെയുള്ള ഹാൻഡ്‌സെറ്റുകളുടെ വിൽപ്പന നിരോധിക്കാൻ നിർദ്ദേശമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. രാജ്യത്തെ ഇലക്‌ട്രോണിക് വ്യവസായത്തിൽ ഇന്ത്യൻ കമ്പനികളുടെ മേൽകൈ വർദ്ധിപ്പിക്കും. എന്നാൽ വിദേശ ബ്രാൻഡുകളെ ഒഴിവാക്കുക എന്നല്ല ഇതിനർത്ഥമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി പറഞ്ഞു. 2025-26 ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനവും 120 ബില്യൺ ഡോളറിന്റെ കയറ്റുമതിയും കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ ഉൽപ്പാദനം ഏകദേശം 76 ബില്യൺ യുഎസ് ഡോളറാണ്. അതായത് നാല് മടങ്ങ് വർധനവാണ് ലക്ഷ്യം. ആഭ്യന്തര ഉൽപ്പാദനം, വിതരണം, ഉപഭോഗം എന്നിവയ്‌ക്ക്…

      Read More »
    • തട്ടിപ്പുകാര്‍ക്ക് ഇടമില്ല, ഇന്ത്യയിലെ 2000 ആപ്പുകളെ പ്ലേ സ്‌റ്റോറില്‍നിന്ന് പുറത്താക്കി ഗൂഗിള്‍

      മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി 2000 ആപ്പുകളെ പ്ലേ സ്‌റ്റോറില്‍നിന്ന് പുറത്താക്കി ഗൂഗിള്‍. പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ വഴി കടം വാങ്ങുന്നവര്‍ ഉപദ്രവിക്കല്‍, ബ്ലാക്ക്മെയിലിങ്, കൊള്ളയടിക്കുന്ന തരത്തിലുള്ള പണമിടപാട് നടത്തല്‍ എന്നിവയ്ക്ക് ഇരയാകുന്നുണ്ട്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണ് ഗൂഗിളിന്റെ നടപടി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി, പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്ന ആപ്പുകളെന്ന് ഗൂഗിള്‍ പറഞ്ഞു. അനിയന്ത്രിതമായ വായ്പാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഇന്ത്യയില്‍ ലോണ്‍ നല്‍കുന്ന ആപ്പുകളെ നീരിക്ഷിച്ച് ഗൂഗിള്‍ നടപടി എടുക്കാന്‍ തുടങ്ങിയത്. 2022 തുടക്കം മുതല്‍ ഗൂഗിള്‍ ഇത്തരത്തില്‍ ആപ്പുകള്‍ നീക്കം ചെയ്യുന്നുണ്ട്. പ്രാദേശിക റിപ്പോര്‍ട്ടിന്റെയും ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പേഴ്‌സണല്‍ ലോണ്‍ ആപ്പുകളുടെ കാര്യത്തില്‍ ഗൂഗിള്‍ നടപടി സ്വീകരിച്ചത്. വൈകാതെ പേഴ്‌സണല്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിള്‍ പ്ലേ നയങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും സാധ്യതയുണ്ട്.…

      Read More »
    • സൗരയൂഥത്തിന് പുറത്ത് ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യം: നിര്‍ണായകമായത് ജെയിംസ് വെബ് വിവരങ്ങള്‍

      ജെയിംസ് വെബ്ബ് ദൂരദര്‍ശിനി ശേഖരിച്ച വിവരങ്ങളില്‍നിന്ന് നിര്‍ണായക കണ്ടെത്തലുമായി ബിരുദവിദ്യാര്‍ഥി. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യമുള്ളതിന്റെ വ്യക്തമായ ആദ്യത്തെ തെളിവാണ് കണ്ടെത്തിയിരിക്കുന്നത്. WASP-39 b എന്ന വാതക ഭീമന്‍ഗ്രഹത്തെ കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ സഫര്‍ റുസ്റ്റംകുലോവ് ആണ് ജെയിംസ് വെബ് ദൂരദര്‍ശിനി ശേഖരിച്ച വിവരങ്ങളില്‍നിന്ന് ഗ്രഹത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്. ഗ്രഹത്തിന്റെ രൂപീകരണവും ഘടനയും സംബന്ധിച്ച വിവരങ്ങളും ലഭിച്ചുവെന്ന് നാസ പറഞ്ഞു. വ്യാഴത്തിന്റെ ഏകദേശം നാലിലൊന്ന് പിണ്ഡവും (ഏകദേശം ശനിയുടെ അതേ പിണ്ഡവും) വ്യാഴത്തേക്കാള്‍ 1.3 മടങ്ങ് വ്യാസവുമുള്ള ചൂടുള്ള വാതക ഭീമനാണ് WASP-39 b. സഫര്‍ റുസ്റ്റംകുലോവിന്റെ കണ്ടെത്തല്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിക്കും.   വെബ്ബ് ദൂരദര്‍ശിനിയുടെ ശക്തിയേറിയ ഇന്‍ഫ്രാറെഡ് ഉപയോഗിച്ചാണ് കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. WASP -32 bയില്‍ ഇത് സാധ്യമായതിനാല്‍ സമാനമായ മറ്റ് ചെറുഗ്രഹങ്ങളില്‍ സമാനമായ നിരീക്ഷണം നടത്താന്‍…

      Read More »
    • വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ ?

      വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് (VOTER HELPLINE APP-V.H.A). എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചും ബി.എൽ.ഒ. മുഖേനയും ആധാർ ബന്ധിപ്പിക്കൽ നടത്താം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർ ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) ദിവസവും പത്തു വീടുകൾ സന്ദർശിക്കും. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ: -https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടർ ഹെൽപ് ലൈൻ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക. -വോട്ടർ രജിസ്‌ട്രേഷൻ (Voter Registration) എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും അവസാന…

      Read More »
    Back to top button
    error: