വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് തന്റെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം. വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് (VOTER HELPLINE APP-V.H.A). എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചും ബി.എൽ.ഒ. മുഖേനയും ആധാർ ബന്ധിപ്പിക്കൽ നടത്താം. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നവർ ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മതി. പട്ടിക പുതുക്കലിന്റെയും ബന്ധിപ്പിക്കലിന്റെയും ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) ദിവസവും പത്തു വീടുകൾ സന്ദർശിക്കും.
വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ:
-https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടർ ഹെൽപ് ലൈൻ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക.
-വോട്ടർ രജിസ്‌ട്രേഷൻ (Voter Registration) എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ ഇലക്ട്രൽ ഓഥന്റിക്കേഷൻ (Electoral Authentication -Form 6B ) എന്നതിൽ അമർത്തുക.
-Let’s Start എന്ന ഓപ്ഷൻ അമർത്തുക.
-ഒറ്റത്തവണ പാസ് വേർഡ് (OTP) ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം ഒറ്റത്തവണ പാസ് വേർഡ് നൽകി Verify എന്ന ഓപ്ഷൻ അമർത്തുക.
-Yes, I have Voter ID Card Number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next അമർത്തുക.
-വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി Fetch Details എന്ന ഓപ്ഷനിൽ അമർത്തുക.
-നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന ഓപ്ഷനിൽ അമർത്തുക.
– വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കി Confirm അമർത്തുക.
– തുടർന്ന് സ്‌ക്രീനിൽ തെളിയുന്ന റഫറൻസ് ഐഡി സൂക്ഷിച്ച് വയ്ക്കുക.
നിലവിൽ ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് അതിനുപകരം താഴെപ്പറയുന്ന രേഖകൾ ഉപയോഗിച്ച് ബന്ധിപ്പിക്കൽ നടപടി പൂർത്തീകരിക്കാം
– എം.ജി.എൻ.ആർ.ഇ.ജി.എ. പദ്ധതി തൊഴിൽ കാർഡ്
– ഫോട്ടോപതിച്ച ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്
– തൊഴിൽ വകുപ്പിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
– ഡ്രൈവിംഗ് ലൈസൻസ്
– പാൻ കാർഡ്
– ദേശീയ പൗരത്വ രജിസ്റ്റർ സ്മാർട്ട് കാർഡ്
– ഇന്ത്യൻ പാസ്പോർട്ട്
– ഫോട്ടോ പതിച്ച പെൻഷൻ രേഖ
– കേന്ദ്ര / സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
– കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നൽകുന്ന ഏകീകൃത ഭിന്നശേഷി തിരിച്ചറിയൽ കാർഡ്