Breaking NewsKeralapoliticsTech

തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പുത്തൻ താരോദയം; ചുവരെഴുത്തിനിറങ്ങി ‘ചുവർബോട്ട്’

പാലക്കാട്: കാലമെത്രെ മുന്നോട്ടു പോയാലും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചുവരെഴുത്തിന്റെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. നേരത്തേ സ്ഥലം ബുക്ക്‌ചെയ്തിട്ട്, വേ​ഗം ചുവരെഴുതി പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തമ്മിൽ മത്സരമാണ്. ഇപ്പോഴിതാ വന്നുവന്ന് ചുവരെഴുത്തിലും ടെക്നോളജി ഇടം നേടിയിരിക്കുന്നു. ചുവരെഴുത്ത് ശീഘ്രവേ​ഗം പൂർത്തീകരിക്കാൻ സഹായകമായ യന്ത്രമാണ് താരം . ‘ചുവർബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുവരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ചുവരെഴുത്ത് ആരംഭിച്ച ‘ചുവർബോട്ട്’ കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്.

കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ‘ചുവർബോട്ട്’ വികസിപ്പിച്ചെടുത്തത്. സി.എൻ.സി. വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

Signature-ad

മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. ഏതുചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതൽ മൂന്നുമീറ്റർവരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും സ്ഥാപനത്തിന്റെ സി.ഇ.ഒ. ഷാക്കിബ് ഗീതാഞ്ജലി പറഞ്ഞു. ഒരു ടെക്‌നീഷ്യനും ഡിസൈനറുമടക്കം രണ്ട് ജീവനക്കാരാണ് റോബോട്ട് പ്രവർത്തിപ്പിക്കാനുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: