TechTRENDING

വീചാറ്റ് സ്വകാര്യ വിവരങ്ങള്‍ ചൈനയിലേക്ക് അയക്കുന്നു; പുതിയ വെളിപ്പെടുത്തല്‍

വ്യക്തിഗത ഡേറ്റയും ബ്രൗസിങ് ഹിസ്റ്ററിയും ചൈനയിലേക്ക് അയക്കപ്പെടുമെന്ന് വിദേശ ഉപയോക്താക്കൾക്ക് വീചാറ്റ് (WeChat) മുന്നറിയിപ്പ് നൽകി. പുറത്തുള്ള ഉപയോക്താക്കളുടെ ഡേറ്റ ചൈനയ്ക്കുള്ളിലെ സെർവറുകളിൽ സൂക്ഷിക്കുമെന്നാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റിന്റെ മുന്നറിയിപ്പ്.

നിരവധി വിദേശ വീചാറ്റ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 6ന് ഇങ്ങനെ ഒരു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വ്യക്തിഗത ഡേറ്റ (ഉൾപ്പെടെ) ലൈക്കുകൾ, അഭിപ്രായങ്ങൾ, ബ്രൗസിങ്, സേർച്ചിങ് ഹിസ്റ്ററി, കണ്ടെന്റ് അപ്‌ലോഡുകൾ മുതലായ വിവരങ്ങൾ ചൈനയിലെ സെർവറുകളിലേക്ക് മാറ്റുമെന്നാണ് മുന്നറിയിപ്പ്.

മിസ് ക്രൂക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഫ്രാൻസിൽ താമസിക്കുന്ന ഒരു യൂട്യൂബർക്ക് ഇതേ മെസേജിന്റെ ഫ്രഞ്ച് വിവർത്തനം ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് പറഞ്ഞതായി ആർഎഫ്എ റിപ്പോർട്ട് ചെയ്തു. ക്ലിക്കുചെയ്‌തപ്പോൾ മെസേജ് പോപ്പ് അപ്പ് ചെയ്‌തു, ഉടനെ ഓട്ടമാറ്റിക്കായി റദ്ദാക്കുക എന്നതിൽ ക്ലിക്കുചെയ്‌തു എന്നും അവർ പറഞ്ഞു.

ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാകുകയാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി. ഈ നീക്കം വലിയ തോതിലുള്ള ചൈനീസ് പൗരന്മാരെയും വിദേശത്ത് താമസിക്കുന്ന പ്രവാസികളെയും ബാധിക്കും. വിദേശ ചൈനക്കാർ വീചാറ്റിനെ വളരെയധികം ആശ്രയിക്കുന്നുണ്ട്.

Back to top button
error: