NEWSTech

സാംസങ്ങില്‍ വന്‍വിവരച്ചോര്‍ച്ച

ന്യൂയോര്‍ക്ക്: സാംസങ്ങില്‍ വന്‍ വിവരച്ചോര്‍ച്ച. കമ്പനി തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. യു.എസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ജൂലൈയില്‍ ചോര്‍ന്നത്.

ജൂലൈ് അവസാനത്തോടെ അനുവാദമില്ലാത്ത തേഡ് പാര്‍ട്ടി യു.എസിലെ സാംസങ്ങില്‍നിന്ന് വിവരങ്ങള്‍ മോഷ്ടിച്ചുവെന്നാണ് കമ്പനി ഇമെയില്‍ വഴി ഉപഭോക്താക്കളെ അറിയിച്ചത്. ഓഗസ്റ്റില്‍ നടത്തിയ അന്വേഷണത്തില്‍ ചില ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയെന്നും ബാധിക്കപ്പെട്ട സിസ്റ്റങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. സംഭവത്തില്‍ മുന്‍നിര സൈബര്‍ സുരക്ഷാ സ്ഥാപനവുമായും അധികാരികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു.

Signature-ad

അതേസമയം, വിവര ചോര്‍ച്ച ഉപഭോക്താക്കളടെ സാമൂഹ്യ സുരക്ഷാ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ എന്നിവയെ ബാധിച്ചിട്ടില്ലെന്ന് സാംസങ് വ്യക്തമാക്കി.

ചില ഉപഭോക്താക്കളുടെ പേര്, കോണ്‍ടാക്റ്റ് നമ്പര്‍, ജനന തീയതി, പ്രൊഡക്റ്റ് രജിസ്ട്രേഷന്‍ വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിട്ടുള്ളത്. ഇതേതുടര്‍ന്ന് ഉപഭോക്താക്കളോട് അവരുടെ പാസ് വേഡുകള്‍ മാറ്റാനും മറ്റ് ചില മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Back to top button
error: