Sports
-
കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവിജയത്തിന് 50 വയസ്
കൊച്ചി: കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവിജയത്തിന് 50 വയസ്.1973 ഡിസംബര്‍ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീട നേട്ടം. ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ തകര്‍ത്തായിരുന്നു സ്വന്തം കാണികള്‍ക്ക് മുമ്ബില്‍ കേരളത്തിന്റെ കിരീട നേട്ടം. നായകൻ ടി.കെ.എസ് മണിയുടെ ഹാട്രിക്കായിരുന്നു ഫൈനലില്‍ ശ്രദ്ധേയമായത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സ്വന്തം മൈതാനത്ത് ഹാട്രിക്ക് നേടി ഒരു ക്യാപ്റ്റൻ ട്രോഫി ഉയര്‍ത്തിയ അപൂര്‍വ നേട്ടത്തിനും അന്ന് കൊച്ചി സാക്ഷിയായി.
Read More » -
മറ്റൊരു അട്ടിമറിക്കായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാന് എതിരെ
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടം ഇന്ന് നടക്കും. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മത്സരം. ഇന്ത്യൻ എൽ-ക്ലാസിക്കോയെന്നറിയപ്പെടുന്ന പോരാട്ടം ഇന്ന് രാത്രി 8 മണിക്ക് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കുൾപ്പടെ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കഴിഞ്ഞ മത്സരത്തിൽ ശക്തരായ മുംബൈയെ വീഴ്ത്തിയ ഊർജ്ജവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ വിമാനമിറങ്ങിയിരിക്കുന്നത്. അതേസമയം ഇതേ മുംബൈയുമായുള്ള മത്സരത്തിൽ 2-1ന്റെ തോൽവിയുമായാണ് മോഹൻ ബഗാന്റെ വരവ്.ഇതിന് തൊട്ടുമുൻപുള്ള മത്സരത്തിൽ 4-1 ന് മോഹൻ ബഗാനെ ഗോവയും തകർത്തിരുന്നു. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണുള്ളത്.11 മത്സരങ്ങളിൽ നിന്ന് 7 വിജയവും 2 സമനിലയും 2 തോൽവിയുമായി 23 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു. 9 മത്സരങ്ങളിൽ നിന്ന് 7 വിജയവും 2 സമനിലയും…
Read More » -
ഇന്ത്യയെ തള്ളി സൗദി; 2034 ഫിഫ ലോകകപ്പ് ഒറ്റയ്ക്ക് നടത്തും
റിയാദ്: 2034 ലോകകപ്പ് ഫുട്ബോളിന്റെ 10 മത്സരങ്ങളെങ്കിലും സഹ-ആതിഥേയത്വം വഹിക്കാമെന്ന ഇന്ത്യയുടെ ആഗ്രഹം തള്ളി സൗദി അറേബ്യ. സൗദി അറേബ്യൻ ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്റ് യാസര്‍ അല്‍ മിസെഹല്‍ ആണ് ഈ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ഒറ്റയ്ക്ക് നടത്താൻ തങ്ങൾക്കറിയാമെന്നും ഇക്കാര്യത്തിൽ മറ്റൊരുടെയും സഹായം ആവശ്യമില്ലെന്നുമാണ് യാസർ അൽ മിസെഹൽ അറിയിച്ചത്. . എഐഎഫ്‌എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയുടെ അഭ്യർത്ഥനയായിരുന്നു ഇന്ത്യയെ കൂടി ഫിഫ മാപ്പില്‍ ഉള്‍പ്പെടുത്തുക എന്നത്.34 ല്‍ ഏഷ്യയിലോ ഓഷ്യാനിയയിലോ ലോകകപ്പ് നടത്താനാണ് ഫിഫയുടെ അനുവാദം.ഇതു. കഴിഞ്ഞാല്‍ ഇനി ഏഷ്യക്ക് ലോകകപ്പ് ലഭിക്കണമെങ്കിൽ കാലങ്ങള്‍ ഏറെ കാത്തിരിക്കണം. 2030 ലോകകപ്പ് മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിൻ എന്നീ രാജ്യങ്ങള്‍ ചേർന്നാണ് നടത്താന്‍ പോകുന്നത്.അതേസമയം ഇന്ത്യയുടെ ആഗ്രഹം വകവെക്കാതെ സൗദി അറേബ്യൻ ഫുട്ബോള്‍ 2034ലെ ഫിഫ ബിഡ് ഒറ്റയ്ക്ക് നല്കും.
Read More » -
ഏഷ്യന്‍ കപ്പ് ഫുട്ബോൾ; ഇന്ത്യൻ ടീം 30 ന് ഖത്തറിലെത്തും
ദോഹ: ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഈ മാസം 30 ന് ടീം ഖത്തറിലെത്തും. ജനുവരി 12നാണ് ഏഷ്യന്‍ കപ്പിന് തുടക്കം കുറിക്കുന്നത്. 13ന് ശക്തരായ ആസ്ത്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഗ്രൂപ്പ് ബിയില്‍ ഉസ്ബെകിസ്താനും സിറിയയുമാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍.
Read More » -
വിബിന്റെ പരിക്ക് ഗുരുതരമല്ല; മോഹൻ ബഗാനെതിരെ കളിക്കില്ല:ഇവാൻ
കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. യുവ മധ്യനിര താരം വിബിൻ മോഹനന് ഏറ്റ പരിക്ക് അത്ര സാരമുള്ളതല്ല എന്ന് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിൽ മുംബൈയ്ക്കെതിരെയുള്ള മത്സരത്തിലാണ് വിബിന് പരിക്കേൽക്കുന്നത്.തുടർന്ന് പുറത്തുപോയ വിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് എക്സറേ എടുത്തെങ്കിലും പൊട്ടലുകള്‍ ഒന്നും ഇല്ലായിരുന്നു. എങ്കിലും രണ്ട് ദിവസം കൂടെ കാത്ത് നിന്ന ശേഷം മാത്രമെ പരിക്ക് എത്ര കാലം താരത്തെ പുറത്ത് ഇരുത്തൂ എന്ന് പറയാൻ ആകൂ എന്ന് കോച്ച് ഇവാൻ പറഞ്ഞു. അതേസമയം നാളെ നടക്കുന്ന മോഹൻ ബഗാനെതിരായ മത്സരത്തില്‍ വിബിൻ ഉണ്ടാകില്ല എന്നും കോച്ച് പറഞ്ഞു. മുംബൈ സിറ്റിക്ക് എതിരെ കളിക്കുമ്ബോള്‍ ഒരു ടാക്കിള്‍ ചെയ്യുന്നതിന് ഇടയില്‍ ആയിരുന്നു വിബിന് പരിക്കേറ്റത്. വിബിന്റെ അഭാവത്തില്‍ മോഹൻ ബഗാനെതിരെ അസ്ഹറും ഡാനിഷും മധ്യനിരയില്‍ ഇറങ്ങാൻ ആണ് സാധ്യത.
Read More » -
മുംബൈയെ വീഴ്ത്തി 7.5 റേറ്റിംഗുമായി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി:ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശകരമായ പോരാട്ടത്തിൽ മുംബൈയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്.വിദേശ മുന്നേറ്റ താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസും, ക്വാം പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. മത്സരത്തിലെ പ്ലേയർ റേറ്റിംഗ് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യമാണ് കാണാൻ കഴിയുന്നത്.പ്രശസ്ത മാധ്യമമായ ഫോട്മോബിന്റെ റേറ്റിംഗ് പ്രകാരം പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സിന് 7.5 റേറ്റിംഗും മുംബൈക്ക് 6.4 റേറ്റിംഗുമാണ് നൽകിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്ലേയർ റേറ്റിംഗ് ഇങ്ങനെ… സച്ചിൻ സുരേഷ് (GK) – 7.5 പ്രീതം കോട്ടാൽ – 7.4 മിലോസ് ഡ്രിൻസിക് – 7.4 മാർക്കോ ലീസ്കോവിച് – 7.3 നവോച്ച സിംഗ് – 7.2 വിബിൻ മോഹനൻ – 6.5 ഡാനിഷ് ഫാറൂഖ് – 7.1 മുഹമ്മദ് ഐമെൻ – 6.5 രാഹുൽ കെപി –…
Read More » -
ആരാധകര്‍ക്ക് ക്രിസ്തുമസ് സമ്മാനമൊരുക്കി കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സ്
ക്രിസ്തുമസ് തലേന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്ക് ക്രിസ്തുമസ് സമ്മാനമൊരുക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഓക്ടോബര്‍ എട്ടിന് മുംബൈ തട്ടകത്തിലുണ്ടായ തോല്‍വിക്ക്(2-1) ക്രിസ്മസ് തലേന്ന് കൊച്ചിയില്‍ മറുപടി(2-0) നൽകിയായിരുന്നു ആരേധകർക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗംഭീര ക്രിസ്തുമസ് വിരുന്നൊരുക്കിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കൊമ്ബൻമാരുടെ ജയം. ദിമിത്രിയോസ് ഡയമന്റകോസും ക്വാമി പെപ്രയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. 9 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുള്ള ഗോവയാണ് ഒന്നാമത്. മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 11-ാം മിനിറ്റില്‍ ക്വാമി പെപ്രയുടെ അസിസ്റ്റില്‍ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കി. ഇടതുവിങ്ങിലൂടെ പെപ്ര നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മനോഹരമായ ഫസ്റ്റ് ടച്ചിലൂടെയാണ് ഡിമി വലകുലുക്കിയത്. സീസണില്‍ താരം നേടുന്ന ആറാം ഗോളാണിത്. ഇൻജ്വറി ടൈമില്‍ ഡിമിയുടെ അസിസ്റ്റില്‍ പെപ്രയും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് കൊമ്ബൻമാര്‍ മുന്നിട്ട് നിന്നു. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക്…
Read More » -
കൊച്ചിയിൽ ക്രിസ്തുമസ് നക്ഷത്രങ്ങൾ പൂത്തിറങ്ങി; മുംബൈയെ പഞ്ഞിക്കിട്ട് കേരള ബ്ലാസ്റ്റേഴ്സ് (2-0)
കൊച്ചി: ഈ രാത്രി നക്ഷത്രങ്ങൾ കൊച്ചിയെ തൊട്ടുരുമ്മി നിന്നു.ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ ആ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയപ്പോഴൊക്കെ ഗാലറികളിൽ ചിറകടികൾ ഉയർന്നു പൊന്തി.അവരുടെ കാലുകൾ സംസാരിച്ചപ്പോഴാവട്ടെ ലോകമെങ്ങുമുള്ള, മലയാളികളുടെ ഇടനെഞ്ചിൽ സ്വർഗ്ഗീയ സംഗീതം അലയടിച്ചു. കൊച്ചിയിൽ 2-0 ന് മുംബൈയെ പഞ്ഞിക്കിട്ട് കേരള ബ്ലാസ്റ്റേഴ്സ് . ബ്ലാസ്‌റ്റേഴ്‌സിന് ഈ സീസണിലെ ആദ്യ തോല്‍വി നേരിട്ടത് മുംബൈ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ്. ഒക്ടോബര്‍ എട്ടിന് മുംബൈയില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയോട് പരാജയപ്പെട്ടത്. ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സ് ആ കണക്ക് തീർക്കുകയായിരുന്നു.സീസണിലെ ആദ്യ തോൽവിയായിരുന്നു ഇന്ന് കൊച്ചിയിൽ മുംബൈ നേരിട്ടത്. ആദ്യ പകുതിയുടെ 14-ാം മിനിറ്റിൽ ദിമിത്രിയോസും ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പെപ്രയും നേടിയ ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്.അതിലുപരി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയുടെ ആദ്യാവസാനമുള്ള ചെറുത്ത് നിൽപ്പും മത്സരത്തിൽ നിർണ്ണായകമായി. ഈ സീസണിലെ മുംബൈയുടെ ആദ്യ തോൽവിയാണിത്.ഇതോടെ 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി കേരള…
Read More » -
രഞ്ജി ട്രോഫിയില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും
തിരുവനന്തപുരം : 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികള്‍ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണു നടക്കുക. ജനുവരി അഞ്ചു മുതലാണ് മത്സരങ്ങള്‍ തുടങ്ങുന്നത്.ഉത്തര്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജനുവരി 12ന് അസമിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം. ഗ്രൂപ്പ് ബിയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്.ബംഗാള്‍, ആന്ധ്രപ്രദേശ്, മുംബൈ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ ടീമുകളും ബി ഗ്രൂപ്പിലുണ്ട്. സഞ്ജു വിശ്വനാഥ് (സി) ,രോഹൻ എസ് കുന്നുമ്മല്‍ (വിസി) കൃഷ്ണ പ്രസാദ് ,ആനന്ദ് കൃഷ്ണൻ , രോഹൻ പ്രേം ,സച്ചിൻ ബേബി , വിഷ്ണു വിനോദ് ,അക്ഷയ് ചന്ദ്രന്‍ , ശ്രേയസ് ഗോപാല്‍ , ജലജ് സക്സേന , വൈശാഖ് ചന്ദ്രൻ , ബേസില്‍ തമ്ബി , വിശ്വേശ്വര്‍ എ സുരേഷ് , നിധീഷ് എം ഡി ,ബേസില്‍ എൻ പി വിഷ്ണു രാജ് (WK) തുടങ്ങി പ്രമുഖ താരങ്ങളെല്ലാം 16 അംഗ ടീമില്‍…
Read More » -
മോഹൻ ബഗാനെ തകര്‍ത്തെറിഞ്ഞ് ഗോവ(4-1)
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് എഫ്.സി. ഗോവ. ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്ക് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1 നാണു ഗോവ ജയിച്ചത്. ഗോവയ്‌ക്കായി നോഹ സദോയി ഇരട്ട ഗോളടിച്ചു. വിക്‌ടര്‍ റോഡ്രിഗസ്, കാര്‍ലോസ് മാര്‍ട്ടിനസ് എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. ബഗാനു വേണ്ടി ദിമിത്രി പെട്രാറ്റോസ് ഒരു ഗോളടിച്ചു. ഒന്‍പത് കളികളില്‍നിന്ന് 23 പോയിന്റുമായി എഫ്.സി. ഗോവ ഒന്നാം സ്‌ഥാനത്താണ്. രണ്ടാം സ്‌ഥാനത്തുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന് 10 കളികളില്‍നിന്ന് 20 പോയിന്റാണ്. ഒന്‍പത് കളികളില്‍നിന്നു 19 പോയിന്റ് നേടിയ മോഹന്‍ ബഗാന്‍ നാലാം സ്‌ഥാനത്താണ്. എഫ്.സി. ഗോവ പത്താം സീസണില്‍ ഏഴ് ജയങ്ങള്‍ കുറിച്ചു.
Read More »