ഭുവനേശ്വർ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലയില്‍ പിരിഞ്ഞ് ഒഡീഷ എഫ്‌സി-എഫ്‌സി ഗോവ മത്സരം. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരുവരും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു.
സ്വന്തം തട്ടകമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തിലേ ലീഡെടുക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞു. മത്സരത്തിന്റെ നാലാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേ ഗോവ മറുപടി നല്‍കി.
രണ്ടാം പകുതിയില്‍ വിജയഗോളിനായി ഇരുടീമുകളും പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 15 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ഒന്നാമതാണ് ഒഡീഷ. 12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ ഗോവയാണ് രണ്ടാം സ്ഥാനത്ത്.13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.