ദോഹ: അത്യന്തം ആവേശകരമായ മത്സരത്തില്‍ മുൻ ചാമ്ബ്യൻമാരായ ജപ്പാനെ കീഴടക്കി ഇറാൻ ഏഷ്യൻ കപ്പ് സെമിയില്‍. ഇഞ്ചുറി സമയത്ത് നേടിയ പെനാല്‍റ്റി ഗോളിലാണ് ഇറാൻ വിജയമുറപ്പിച്ചത്.
ആദ്യ പകുതിയില്‍ ഒരുഗോളിന് ലീഡ് നേടിയ ശേഷമാണ് ജപ്പാൻ അവസാന 45 മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് വഴുതിയത്.
ഹിദേമസ മൊരീറ്റയിലൂടെ 28ാം മിനിറ്റിലാണ് ജപ്പാൻ മുന്നിലെത്തിയത്.അസ്‌മോനിനിന്റെ അസിസ്റ്റില്‍ മുഹമ്മദ് മൊഹേബിയിലൂടെ (55) ഗോൾ മടക്കി ഇറാൻ സമനില നേടി. ഇതോടെ അവസാന അരമണിക്കൂറില്‍ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞു. ഒടുവിൽ ഇഞ്ച്വറി (90+6) ടൈമിൽ പെനാല്‍റ്റിയിലൂടെ ഇറാൻ വിജയഗോള്‍ നേടുകയായിരുന്നു.
ഇറാനിയൻ താരം ഹുസൈനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റൻ അലിറെസ അനായാസം വലയിലാക്കുകയായിരുന്നു.