SportsTRENDING

ഇന്ത്യൻ ഫുട്‌ബോള്‍ ടീമിന്റെ ജിപിഎസ് വസ്ത്രങ്ങള്‍ മോഷണം പോയി

ന്യൂഡൽഹി: സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസ് കഴിഞ്ഞുള്ള വിമാനയാത്രയ്ക്കിടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ജിപിഎസ് വസ്ത്രങ്ങൾ (ജിപിഎസ് വെസ്റ്റ്) നഷ്ടപ്പെട്ടു. ഇതോടെ ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പ് മത്സരങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാതെയാണു ടീം കളത്തിലിറങ്ങിയത്.

ഏഷ്യൻ കപ്പിലെ 3 മത്സരങ്ങളും തോറ്റതിനു പിന്നാലെ കോച്ച് ഇഗോർ സ്റ്റിമാച്ച് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ജിപിഎസ് ഇല്ലാത്തതു ടീമിന്റെ ആത്മവിശ്വാസത്തെയും പ്രകടനത്തെയും ബാധിച്ചുവെന്നും കോച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.

 

Signature-ad

ഏഷ്യൻ ഗെയിംസിനു ശേഷമുള്ള വിമാനയാത്രയിലാണ് ജിപിഎസ് മേൽവസ്ത്രങ്ങളും അനുബന്ധ സാങ്കേതിക ഉപകരണങ്ങളും നഷ്ടമായത്. 4 എയർലൈൻ കമ്പനികളുടെ വിമാനങ്ങളിലായാണ് ടീം സഞ്ചരിച്ചത്. ഇവരെയെല്ലാം ബന്ധപ്പെട്ടുവെങ്കിലും ഇവ കണ്ടെത്താനായില്ല.

Back to top button
error: