SportsTRENDING

ഫുട്ബോളില്‍ ഇനി മുതല്‍ നീല കാര്‍ഡും; 10 മിനിറ്റ് പുറത്തിരിക്കേണ്ടി വരും

ഫുട്ബോളില്‍ ഇനി മുതല്‍ നീല കാര്‍ഡും ഉണ്ടാകും.പ്രൊഫഷണല്‍ ഫുട്ബോളിലെ സിൻ ബിന്നുകളുടെ പരീക്ഷണത്തിൻ്റെ ഭാഗമായാണ് പുതിയ പരീക്ഷണം.

കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച്‌ ഒഫീഷ്യലുകളോടുള്ള ബഹുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്  നീല കാര്‍ഡ് എന്നാണ് ഫുട്ബോള്‍ അസോസിയേഷൻ ബോർഡ് നൽകിയിരിക്കുന്ന വിശദീകരണം.

Signature-ad

മല്‍സരത്തിനിടെ ഉദ്യോഗസ്ഥനോട് അനാദരവ് കാണിച്ചാല്‍ കളിക്കാർ 10 മിനിറ്റ് ഫീല്‍ഡ് വിടേണ്ടി വരും.വരുന്ന പന്ത്രണ്ടു മാസം ഇത് പയറ്റി നോക്കും.കളിയില്‍ വലിയ മാറ്റം ഒന്നും വന്നില്ല എങ്കില്‍ ഇത് ഉപേക്ഷിക്കും എന്നാണ് അറിയപ്പെടുന്നത്.

Back to top button
error: