തുടക്കത്തില്‍ ചേത്രിയിലൂടെ ഒരു ഗോളിന് മുന്നിലെത്തിയ ബംഗളൂരു എഫ്സി പിന്നീട് 3-1ന്റെ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
പതിനഞ്ചാം മിനിട്ടിലായിരുന്നു സുനില്‍ ഛേത്രിയുടെ ഗോള്‍.എന്നാൽ ഇതോടെ ഉണർന്നു കളിച്ച പഞ്ചാബ് 23ആം മിനിട്ടില്‍ ജോർദാനിലൂടെ സമനില ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 71ആം മിനുട്ടില്‍ ലൂക്കയിലൂടെ പഞ്ചാബ് ലീഡും എടുത്തു. അവസാനം മധി തലാല്‍ മൂന്നാമത്തെ ഗോള്‍ നേടിയതോടെ ബംഗളൂരു നാണം കെട്ട് മൈതാനം വിടുകയായിരുന്നു.
പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. ബംഗളൂരു ആവട്ടെ ഇതോടെ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. 11 പോയിന്റുമായി പഞ്ചാബ് ഒമ്ബതാം സ്ഥാനത്തും അത്രതന്നെ പോയിന്റുള്ള ബംഗളൂരു പത്താം സ്ഥാനത്തുമാണ്. ബംഗളൂരു എഫ് സി 2 മത്സരങ്ങള്‍ മാത്രമേ ഈ സീസണില്‍ വിജയിച്ചിട്ടുള്ളൂ.അതേസമയം മുൻ ചാമ്പ്യൻമാരായ ഹൈദരാബാദ് ഈ സീസണിൽ ഒരു വിജയം പോലും നേടാനാകാതെ ഏറ്റവും അവസാന സ്ഥാനത്താണുള്ളത്.