SportsTRENDING

4-2 ന്‌ ഇന്റര്‍ കാശിയെ മുക്കി ഗോകുലം കേരള

കൊൽക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയം കുറിച്ച്‌ ഗോകുലം കേരള. കൊൽക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍  4-2 നാണ് ഗോകുലം ഇന്റര്‍ കാശിയെ തകർത്തത്.

ഗോകുലത്തിനായി നികോളവാ സ്‌റ്റോയാനികോവ്‌ ഇരട്ട ഗോളുകളടിച്ചു. കെ. അഭിജിതും അലക്‌സ് സാഞ്ചസും ഒരു ഗോള്‍ വീതമടിച്ചു.

Signature-ad

ജയത്തോടെ ഗോകുലം 12 മത്സരങ്ങളില്‍നിന്ന്‌ 20 പോയിന്റുമായി നാലാമതായി. ഇന്റര്‍ കാശി ഏഴാം സ്‌ഥാനത്താണ്.

Back to top button
error: