Sports

  • ഗോവക്ക് സമനില കുരുക്ക്; ബ്ലാസ്‌റ്റേഴ്‌സ് തന്നെ ഒന്നാമൻ

    ഭുവനേശ്വര്‍: ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറാമെന്ന എഫ്.സി ഗോവയുടെ ആഗ്രഹത്തിന് വിലങ്ങിട്ട് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇരു ടീമും തമ്മിലെ മത്സരം 1-1 സമനിലയില്‍ കലാശിച്ചതോടെ ഗോവ (24) പോ‍യന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. 20ാം മിനിറ്റില്‍ കാര്‍ലോസ് മാര്‍ട്ടിനെസിലൂടെ ഗോവ മുന്നിലെത്തിയിരുന്നു. 26ാം മിനിറ്റില്‍ എം.എസ് ജിതിനിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ഇതോടെ നോർത്ത് ഈസ്റ്റ് 12 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. ആദ്യ പാദ മത്സരങ്ങള്‍ക്ക് സമാപനമായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് (26) ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ജാംഷഡ്പുര്‍ എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്ത് ഒഡിഷ എഫ്.സി (24) മൂന്നാം സ്ഥാനത്തേക്ക് കയറി.മുംബൈയാണ് നാലാം സ്ഥാനത്ത്.  23ാം മിനിറ്റില്‍ റെയ് തചികാവയിലൂടെ മുന്നിലെത്തിയ സന്ദര്‍ശകര്‍ക്കെതിരെ 25 മിനിറ്റിനകം നാല് ഗോള്‍ തിരിച്ചടിച്ചാണ് ഒഡിഷയുടെ ജയം. റോയ് കൃഷ്ണ (36, 45+3) ഇരട്ട ഗോള്‍ നേടി. ഇസാക് വൻലാല്‍റുവത് ഫേലയാണ് (27)…

    Read More »
  • തുടർച്ചയായ മൂന്ന് വിജയങ്ങൾ; പഴയ കടങ്ങളൊക്കെ വീട്ടി ബ്ലാസ്‌റ്റേഴ്‌സ്; നിങ്ങളുടെ ശക്തി തിരിച്ചറിയുക എന്ന് കളിക്കാരോട് കോച്ച് വുകമനോവിച്ച്‌ 

    പഴയ കടങ്ങളൊക്കെ വീട്ടി  ഏറ്റവും മനോഹരമായ രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷം  അവസാനിപ്പിച്ചിരിക്കുന്നത്.ഡിസംബർ  മാസം  തുടർച്ചയായ മൂന്ന് വിജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു. മുംബൈ സിറ്റിയും മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സിന്റെ യഥാർത്ഥ കൈക്കരുത്ത് അറിഞ്ഞു. മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ ചെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. അതിലുപരി ഇന്ത്യൻ സൂപ്പർ ലീഗിലുള്ള എല്ലാ ടീമുകളെയും ഇവാൻ വുക്മനോവിച്ചിന്റെ ടീം പരാജയപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.ഏറ്റവും ഒടുവിൽ അവശേഷിച്ചിരുന്നത് മോഹൻ ബഗാനായിരുന്നു.മൂന്ന് വർഷങ്ങൾക്കിടെ ആദ്യമായി അവരെ പരാജയപ്പെടുത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. മോഹൻ ബഗാനുമായുള്ള മത്സരത്തിന് ശേഷം ഇവാൻ വുക്മനോവിച്ച്  തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. താൻ ടീമിന്റെ പരിശീലന സ്ഥാനം ഏറ്റെടുത്തപ്പോൾ മുതലുള്ള ചിത്രങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ആണിത്. അതിന്റെ ക്യാപ്ഷൻ ആണ് ഏറ്റവും ശ്രദ്ധേയം. “ഹേയ് കേരള..ഞാൻ നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു” കളിക്കാരോട് സ്വയം അഭിമാനിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കേരളത്തെ ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും നമ്മൾ പകരം…

    Read More »
  • നിന്റെ ആഘോഷങ്ങൾ എവിടെ? പെരേര ഡയസിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പൊങ്കാല

    കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന ജോർഹെ പെരീര ഡയസ് ഇപ്പോൾ മുംബൈ സിറ്റിക്ക് വേണ്ടിയാണ് കളിക്കുന്നത്.എന്നാൽ തന്റെ മുൻ ക്ലബ്ബിനോടും സഹതാരങ്ങളായിരുന്നവരോടും യാതൊരുവിധ ബഹുമാനവും ഡയസ് വെച്ച് പുലർത്താറില്ലെന്ന് ഇതിനകം തന്നെ തെളിയിച്ചിട്ടുള്ളതാണ്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈയോട് അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെട്ടിരുന്നു.അന്ന് ഗോൾ നേടിയപ്പോൾ പെരേര ഡയസ് നടത്തിയ ആഘോഷമൊന്നും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല.അതിനിടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് നേരെ കയ്യാങ്കളി നടത്താനും പെരേര ഡയസ് മുതിർന്നിരുന്നു. മത്സരത്തിന് ശേഷം മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മൂന്നു മത്സരങ്ങളിലെ വിലക്കായിരുന്നു ഇതിന്റെ അനന്തരഫലം. ഭ്രാന്തമായ രൂപത്തിലായിരുന്നു അദ്ദേഹം അന്നത് ആഘോഷിച്ചത്.കേരള ബ്ലാസ്റ്റേഴ്സിനോട് വലിയ വിരോധമുള്ള രീതിയിലായിരുന്നു മത്സരത്തിൽ അദ്ദേഹത്തിന്റെ ആഘോഷങ്ങൾ ഓരോന്നും. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ഫാൻസിന് താല്പര്യമില്ലാത്ത താരമായി ഡയസ് മാറിയിരുന്നു. ഇക്കാര്യങ്ങൾ ഒന്നുകൊണ്ടു തന്നെ അദ്ദേഹത്തെ ഒന്ന് പൂട്ടണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ ഏറെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം കൂടിയാണ്.അതാണ് ഡിസംബർ…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത  മത്സരം ജനുവരി 10-ന് കെ പി രാഹുലിന് സസ്പെൻഷൻ 

    കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ പന്ത്രണ്ടാമത്തെ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് അവരുടെ സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കൊല്ലത്തെ തങ്ങളുടെ ഐഎസ്എൽ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.   ഐഎസ്‌എല്ലിലെ പുതുവർഷത്തെ  മത്സരങ്ങളുടെ ഫിക്സ്ചർ ഇനിയും പുറത്തുവന്നിട്ടില്ല.അതേസമയം സൂപ്പർ കപ്പ് മത്സരങ്ങൾ ജനുവരിയിൽ ആരംഭിക്കും .ജനുവരി 10 ന് ഷില്ലോങ് ലജോങ്ങുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.15 ന് ജംഷധ്പൂരുമായും 20 ന് നോർത്ത് ഈസ്റ്റുമായും സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുമുട്ടും. ജനുവരി ഒന്പത് മുതലാണ് സൂപ്പര്‍ കപ്പ് ഗ്രൂപ്പ് പോരാട്ടങ്ങള്‍.നാല് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കുക. ഗ്രൂപ്പ് ജേതാക്കൾ സെമിയിലേക്ക് മുന്നേറും. ജനുവരി 24, 25 തീയതികളില്‍ സെമി ഫൈനലുകളും 28ന് ഫൈനലും അരങ്ങേറും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗ്രൂപ്പ് ബി യില്‍ ജംഷഡ്പുര്‍ എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകള്‍ക്കൊപ്പമാണ്.  അതേസമയം കഴിഞ്ഞ മത്സരങ്ങളിലെല്ലാം…

    Read More »
  • തളര്‍ത്താതെ പരിക്കുകള്‍;തിരിച്ചടികള്‍ക്കിടയിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്‌നക്കുതിപ്പ്

    മോഹൻ ബഗാനെ അവരുടെ തട്ടകമായ സാള്‍ട്ട്‌ലേക്കില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതിന്റെ ആഹ്ലാദത്തോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് 2023 വര്‍ഷം അവസാനിപ്പിക്കുന്നത്. വിജയത്തോടെ 12 കളിയില്‍നിന്ന് 26 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാമതു നില്‍ക്കുന്നു ഇവാൻ വുകുമനോവിച്ചിന്റെ സംഘം. ഇതില്‍ എട്ടു ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമുണ്ട്. പഞ്ചാബ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ എന്നിവര്‍ക്കെതിരെ നേടിയ തുടര്‍ച്ചയായ മൂന്നു ക്ലീൻഷീറ്റ് വിജയമാണ് അടുത്ത വര്‍ഷത്തേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ധനം. കളത്തിന് പുറത്ത് തുടര്‍ച്ചയായി നേരിട്ട തിരിച്ചടികള്‍ക്കിടയിലാണ് കേരള ടീമിന്റെ സ്വപ്‌നക്കുതിപ്പ്. തളര്‍ത്താതെ പരിക്കുകള്‍ സീസണ്‍ ആരംഭിക്കും മുമ്ബേ പരിക്കുകളോട് പടവെട്ടേണ്ടി വന്ന ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഈ വര്‍ഷം ടീമിലേക്ക് റിക്രൂട്ട് ചെയ്ത ആസ്‌ട്രേലിയൻ താരം ജോഷ്വ സെറ്റിരിയാണ് പരിക്കേറ്റ് മടങ്ങിയ ആദ്യതാരം. പരിശീലന സെഷനിടെ കണങ്കാലിന് പരിക്കേറ്റ താരത്തിന് ഈ സീസണ്‍ നഷ്ടമാകും. ആസ്‌ട്രേലിയൻ എ ലീഗിലെ ന്യൂകാസില്‍ ജെറ്റ്‌സില്‍ നിന്ന് രണ്ടു വര്‍ഷത്തെ കരാറിലാണ് ജോഷ്വയെ ബ്ലാസ്‌റ്റേഴ്‌സ്…

    Read More »
  • അഡ്രിയാന്‍ ലൂണയില്ലാതെ  തുടര്‍ച്ചയായ മൂന്നാം ജയം ;മോഹൻ ബഗാനെതിരെ ചീത്തപ്പേര്  തിരുത്തി കേരള ബ്ലാസ്റ്റേഴ്സ് 

    കൊൽക്കത്ത: ഐ.എസ്.എല്ലില്‍ കരുത്തരായ മോഹന്‍ബഗാനെതിരെ കേരളാബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം.  ബഗാനെ അവരുടെ തട്ടകമായ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ദിമിത്രി ഡയമന്‍റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ കേരളാബ്ലാസ്റ്റേഴ്സ് പോയ്ന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.  പരസ്പരം ഏറ്റുമിട്ടിയ അവസാന ആറ് പോരാട്ടങ്ങളില്‍ ഒരു വിജയം പോലും ബ്ലാസ്റ്റേഴ്സിന് നേടാനായിരുന്നില്ല. ഈ ചീത്തപ്പേര് കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ തിരുത്തിയത്. സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയില്ലാതെ ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. അതേസമയം ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന്  തുടര്‍ച്ചയായ മൂന്നു കളികളിലാണ് കാലിടറിയത്. മുംബൈയോട് എവേഗ്രൗണ്ടിലും സ്വന്തം തട്ടകത്തില്‍ ഗോവയോടും ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിനോടുമാണ് അവര്‍ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്.

    Read More »
  • ഗോൾവേട്ടയിൽ ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയാമന്റക്കോസ് ഒന്നാം സ്ഥാനത്ത്

    കൊൽക്കത്ത: ഐഎസ്എൽ പത്താം സീസണിലെ ഗോൾവേട്ടക്കാരിൽ മുൻപൻ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയാമന്റക്കോസ്.ഇന്ന് മോഹൻ ബഗാനെതിരെ നേടിയ ഗോൾ ഉൾപ്പെടെ മൊത്തം ഏഴ് ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് 12 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ താരം കളിച്ചത് 9 മത്സരങ്ങളിൽ മാത്രമാണ്.ഈ 9 മത്സരങ്ങളിൽ നിന്നുമാണ് ദിമിത്രിയോസ് 7 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമിത്രിയോസ്. ഐഎസ്‌എൽ 10-ാം സീസണിൽ 12 മത്സരങ്ങളിൽനിന്ന് എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവികളുമായി 26 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒന്നാം സ്ഥാനത്താണുള്ളത്. രണ്ടാമതുള്ള ഗോവയ്ക്ക്, ഒൻപത് കളികളിൽനിന്ന് ഏഴ് ജയവും രണ്ട് സമനിലയുമുൾപ്പടെ-23 പോയിന്റുമാണുള്ളത്‌.

    Read More »
  • മോഹൻ ബഗാനെയും തകർത്തു;ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

    കൊൽക്കത്ത: ഐഎസ്‌എൽ പത്താം സീസണിലെ തങ്ങളുടെ 12-ാം മത്സരത്തിൽ കരുത്തരായ കൊൽക്കത്ത മോഹൻ ബഗാനെ 1-0 ന് കീഴടക്കി  വീണ്ടും ഐഎസ്‌എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കളിയുടെ പത്താം മിനിറ്റിൽ ദിമിത്രിയോസ് നേടിയ ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന് ഇതോടെ തുടർച്ചയായ മൂന്നു കളികളിലാണ് കാലിടറിയത്. മുംബൈയോട് എവേഗ്രൗണ്ടിലും സ്വന്തം തട്ടകത്തില്‍ ഗോവയോടും ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോടുമാണ് അവർ ഹാട്രിക് തോൽവി ഏറ്റുവാങ്ങിയത്. ഇതുവരെ മുഖാമുഖം വന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചെന്ന റെക്കോര്‍ഡ് ഇപ്പോഴും ബഗാനുണ്ട്. ഒരു മത്സരം സമനിലയിലും ഒരു വിജയവും  മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത്. ബഗാന്‍ 17 ഗോളടിച്ചപ്പോള്‍, ബ്ലാസ്റ്റേഴ്സിന് വലയിലെത്തിക്കാനായത് 10 എണ്ണം മാത്രം. അതേസമയം ഇന്നത്തെ വിജയത്തോടെ 12 കളികളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഐഎസ്‌എൽ പത്താം സീസണിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്.23 പോയിന്റുള്ള ഗോവയാണ്…

    Read More »
  • രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ആദ്യമായി ആലപ്പുഴയില്‍

    ആലപ്പുഴ: ഇതാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ആലപ്പുഴ വേദിയാകുന്നു. എസ്.ഡി. കോളേജ് ഗ്രൗണ്ടില്‍ ജനുവരി അഞ്ചുമുതലാണ് മത്സരം.ഉത്തർപ്രദേശുമായി കേരളം ഏറ്റുമുട്ടും. തുമ്ബ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ട്, കാര്യവട്ടം ഗ്രീൻഫീല്‍ഡ്, കഴക്കൂട്ടം മംഗലപുരത്ത് കെ.സി.എ.യുടെ സ്വന്തം ഗ്രൗണ്ട്, വയനാട്ടിലെ കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് രഞ്ജിട്രോഫി മത്സരങ്ങള്‍ നടക്കാറുള്ളത്. ഇത്തവണ മത്സരം ബി.സി.സി.ഐ. ആലപ്പുഴയ്ക്ക് അനുവദിക്കുകയായിരുന്നു. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സഞ്ജു സാംസണാണ് ക്യാപ്റ്റൻ. ജലജ് സക്സേന, എൻ.പി. ബേസില്‍, ബേസില്‍ തമ്ബി, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാല്‍, അനന്തകൃഷ്ണൻ, കൃഷ്ണപ്രസാദ്, രോഹൻ കുന്നുമ്മല്‍, എം.ഡി. നിധീഷ്, രോഹൻ പ്രേം, സച്ചിൻ ബേബി, വൈശാഖ് ചന്ദ്രൻ, വിഷ്ണു വിനോദ്, സുരേഷ് വിശ്വേശ്വര്‍, വിഷ്ണുരാജ് എന്നിവരാണ് ടീമംഗങ്ങള്‍.

    Read More »
  • ടി.എ. ജാഫറിന് വിടചൊല്ലി കായിക കേരളം 

    ലോകത്തിനാകെ പ്രത്യാശ നല്‍കുന്ന ക്രിസ്മസ് രാവില്‍ കേരളത്തെ സങ്കടപ്പെടുത്തിക്കൊണ്ടാണ് ടി.എ. ജാഫര്‍ എന്ന മുന്‍കാല ഫുട്‌ബോളറും പരിശീലകനും കാല്‍പന്ത് കളിയിലെ മാര്‍ഗ്ഗ ദര്‍ശിയുമായ ടി.എ.ജാഫര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. 50 വര്‍ഷം മുമ്ബ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്ബോള്‍ വിജയഗോളിന് വഴിയൊരുക്കിയത് ജാഫറായിരുന്നു.1973 ഡിസംബര്‍ 27ന് കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തം വച്ചത്. കേരള നായകന്‍ മണി നേടിയ ഹാട്രിക് ഗോളുകളില്‍ ചരിത്ര കിരീടം ഉറപ്പിച്ച മൂന്നാം ഗോളിന് വഴിയൊരുക്കിയത് ടി.എ. ജാഫര്‍ എന്ന മധ്യനിരക്കാരനായിരുന്നു. മണി  നേരത്തേതന്നെ ഈ‌ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ ടി.എ. ജാഫറും. ഇവര്‍ രണ്ട് പേരെയും കൂടാതെ അന്നത്തെ ടീമിലെ ഒമ്ബത് താരങ്ങള്‍ ഇക്കാലത്തിനുള്ളില്‍ മരണപ്പെട്ടു. ഇക്കഴിഞ്ഞ പത്തിന് അന്നത്തെ ഫൈനല്‍ നടന്ന മഹാരാജാസ് കോളേജ് മൈതാനത്ത് ആ ടീമില്‍ ജീവിച്ചിരിക്കുന്നവര്‍ക്കായി ഒരുക്കിയ സ്വീകരണത്തിനെത്തിയവര്‍ നൊമ്ബരപ്പെട്ടതും തങ്ങള്‍ക്കിടയില്‍ നിന്നും വിട്ടുപോയവരെ ഓര്‍ത്തായിരുന്നു. ആദ്യ…

    Read More »
Back to top button
error: