Sports

  • കേരള ബ്ലാസ്റ്റേഴ്‌സ് x മുംബൈ സിറ്റി: കൊച്ചിയിൽ ഇന്ന് തീപാറും

    കൊച്ചി :കരുത്തരായ മുംബൈ സിറ്റിക്കെതിരെ സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് തയ്യാറെടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി.വൈകിട്ട് 8 മണിക്ക് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ തോല്‍വി നേരിട്ടത് മുംബൈ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ്. ഇന്നത്തെ കളിയില്‍ ജയിച്ച്‌ മുംബൈയോട് കണക്കുതീര്‍ക്കാനാണ് മഞ്ഞപ്പടയുടെ പുറപ്പാട്. ഒക്ടോബര്‍ എട്ടിന് മുംബൈയില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയോട് പരാജയപ്പെട്ടത്. അന്ന് മിലോസ് ഡ്രിന്‍സിച്ച്‌ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകയും, കയ്യാങ്കളി നടത്തിയ കുറ്റത്തിന് പ്രബീര്‍ദാസ് സസ്പെന്‍ഷന്‍ നേരിടുകയും ചെയ്തിരുന്നു. 25 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് കലൂര്‍ സ്‌റ്റേഡിയത്തില്‍ കളിക്കിറങ്ങുന്നത്.സീസണിലെ ഹോം മത്സരത്തില്‍  ഒരു മത്സരത്തില്‍ പോലും ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ തോറ്റിട്ടില്ല. കഴിഞ്ഞ 29ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെയാണ് ഇവിടെ നടന്ന അവസാന മത്സരം. അത് 3-3 സമനിലയില്‍ കലാശിച്ചു. ജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും രണ്ട്…

    Read More »
  • അഞ്ച് പേരില്ലാതെ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ മുംബൈ;അന്ന് മുംബൈയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചത് മൂന്നു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക്

    കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ സിറ്റി vs മോഹൻ ബഗാൻ മത്സരത്തിൽ 7 റെഡ് കാർഡുകളും ഏഴ് യെല്ലൊ കാർഡുകളും ആണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്.  മത്സരത്തിൽ ഹോം ടീമായ മുംബൈ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാന് സീസണിലെ ആദ്യ തോൽവി സമ്മാനിക്കുകയും ചെയ്തു. ഈ മത്സരത്തിൽ  റെഡ്കാർഡുകൾ കിട്ടിയ മുംബൈ സിറ്റിയുടെ നാല് താരങ്ങൾക്ക് അടുത്ത മത്സരത്തിൽ കളിക്കാനാവില്ല. ഡിസംബർ 24ന് കൊച്ചിയിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്കെതിരെയാണ് മുംബൈ സിറ്റിയുടെ അടുത്ത ഐഎസ്എൽ മത്സരം അരങ്ങേറുന്നത്. റെഡ് കാർഡുകൾ ലഭിച്ച ഗ്രേഗ് സ്റ്റുവർട്, വിക്രം പ്രതാപ് സിങ്, ആകാശ് മിശ്ര, രാഹുൽ കെകെ എന്നീ നാല് താരങ്ങൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള അടുത്ത മത്സരത്തിൽ വിട്ട് നിൽക്കേണ്ടി വരുന്നത്.   റെഡ് കാർഡുകൾ ലഭിച്ച നാല് താരങ്ങളെ കൂടാതെ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ച ഗോൾകീപ്പർ ലച്ചംബക്കും കേരള ബ്ലാസ്റ്റേഴ്സിനെതിരായ…

    Read More »
  • വിരാട് കോലിയല്ല, സഞ്ജുവാണ് മൂന്നാം നമ്പറിന് അർഹൻ: സുനിൽ ഗാവസ്കർ

    വിരാട് കോലിയല്ല സഞ്ജുവാണ് മൂന്നാം നമ്പറിന് അർഹനെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. സഞ്ജു സാംസണിന്‍റെ ഏകദിനത്തിലെ കന്നി സെഞ്ചുറി കണ്ട ശേഷമാണ് സുനില്‍ ഗാവസ്കര്‍ ഇങ്ങനെ പ്രതികരിച്ചത്. കൃത്യമായ അവസരങ്ങള്‍ നല്‍കാതെ  29കാരനായ സഞ്ജുവിനെ ഒഴിവാക്കുന്ന നടപടിയാണ് പലപ്പോഴും ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും എന്നാല്‍, അതിനൊക്കെയുള്ള മറുപടി ഒരൊറ്റ ഇന്നിങ്സുകൊണ്ട് നല്‍കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സഞ്ജുവെന്നും ഗാവസ്കർ പറഞ്ഞു.  സഞ്ജുവിന്‍റെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒരു ജയം മാത്രമല്ല ഇന്ത്യ നേടിയത് ഒരു പരമ്ബര തന്നെയാണ്. സാധാരണ സഞ്ജുവില്‍ കാണുന്ന ആക്രമണോത്സുകതയായിരുന്നില്ല ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കണ്ടത്. വളരെ  സമചിത്തതയോടെയും ക്ഷമയോടെയുമാണ് സഞ്ജു തന്‍റെ ഇന്നിങ്സ് കെട്ടിപ്പടുത്തത്. ബാറ്റിങ്ങിന് അത്ര അനുകൂലമല്ലാത്ത പിച്ചില്‍നിന്നാണ് സഞ്ജു ഇത്ര മികച്ച ഇന്നിങ്സ് കാഴ്ചവച്ചത്. ഇത് തീര്‍ച്ചയായും സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിക്കും. മൂന്നാം നമ്ബറില്‍ വിരാട് കോലിയാണ് ഇപ്പോള്‍ ഇറങ്ങുന്നത്. ഇനി ആ പൊസിഷനില്‍ സഞ്ജുവിനെ ഉപയോഗിക്കാമെന്ന ശക്തമായ നിര്‍ദേശമാണ് സഞ്ജുവിന്‍റെ ഇന്നിങ്സ് നല്‍കിയിരിക്കുന്നത്.ഗവാസ്കർ…

    Read More »
  • അർഹിച്ച സെഞ്ച്വറി; സഞ്ജുവിനെ അഭിനന്ദിച്ച് ശ്രീശാന്ത്

    തിരുവനന്തപുരം: ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തിലെ കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് മലയാളിയായ മുൻ ഇന്ത്യൻതാരം എസ്. ശ്രീശാന്ത്.  അര്‍ഹിച്ച സെഞ്ച്വറിയാണ് സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരെ നേടിയതെന്നു ശ്രീശാന്ത് പ്രതികരിച്ചു.ഇതിന് മുൻപ് സഞ്ജുവിനെ തുടരെത്തുടരെ വിമർശിച്ച ആളാണ് ശ്രീശാന്ത്.രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നുപോലും സഞ്ജുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട ശ്രീശാന്ത് സഞ്ജുവിനേക്കാൾ  മിടുക്കൻമാർ ഇന്ത്യയിൽ വേറെ ഉണ്ടെന്നും ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ആവശ്യമില്ലെന്നും വരെ തുറന്നടിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ 108 റൺസെടുത്ത സഞ്ജുവിന്‍റെ ഇന്നിങ്സാണ് മത്സരത്തിൽ നിർണായകമായത്.ഇതോടെ പരമ്പരയും (2-1) ഇന്ത്യ സ്വന്തമാക്കി.  78 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റു നഷ്ടത്തിൽ 296 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 45.5 ഓവറിൽ 218 റൺസിന് ഓൾ ഔട്ടായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മലയാളി താരം ആദ്യമായാണ് സെഞ്ച്വറി നേടുന്നത്.

    Read More »
  • സഞ്ജുവിന്റെ സെഞ്ച്വറി ആഘോഷമാക്കി രാജസ്ഥാൻ റോയൽസ്

    ജയ്പൂർ: ഒരു മറുപടിയായിരുന്നു അത്. വിമര്‍ശകര്‍ക്കും തന്നെ ടീമില്‍ നിന്ന് തഴഞ്ഞവര്‍ക്കെല്ലാവര്‍ക്കുമുള്ള മറുപടി.ദക്ഷിണാഫ്രിക്കയിലെ ബോളണ്ട് പാര്‍ക്കില്‍ സഞ്ജു സാംസണിന്റെ സെഞ്ചുറിയ്ക്ക് അങ്ങനെ പല മാനങ്ങളുമുണ്ട്. രാജ്യത്തിനായുള്ള കന്നി സെഞ്ചുറി മാത്രമായിരുന്നില്ല. വര്‍ഷങ്ങളായി തുടരുന്ന അവഗണനകള്‍ക്കും കളിയാക്കലുകള്‍ക്കും സഞ്ജു ബാറ്റ് കൊണ്ട് ഉത്തരം നല്‍കി. അത് കൃത്യവും വ്യക്തവുമായിരുന്നു. സെഞ്ചുറിയ്ക്ക് പിന്നാലെ ഐപിഎല്‍ ടീമായ രാജസ്ഥാന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ‘സഞ്ജു കംബാക്ക് സാംസണ്‍’. സഞ്ജുവിന്റെ പ്രകടനത്തെ യഥാര്‍ഥത്തില്‍ അടിവരയിടുന്ന വാക്കുകള്‍. അഭിനന്ദനങ്ങള്‍കൊണ്ട് രാജസ്ഥാൻ പിന്നേയും തങ്ങളുടെ നായകന്റെ സെഞ്ചുറി ആഘോഷമാക്കി. ‘ചേട്ടൻസ് മെയ്ഡൻ ODI സെഞ്ചുറി’ എന്നായിരുന്നു അടുത്ത പോസ്റ്റ്. സെഞ്ചുറി നേടുന്ന വീഡിയോയും ടീം പങ്കുവെച്ചു. ഈ ദിവസം ഞങ്ങൾ മാത്രമല്ല  നിങ്ങളും കാലങ്ങളോളം ഓര്‍ത്തുവെയ്ക്കും എന്നായിരുന്നു ക്യാപ്ഷൻ. പ്രോട്ടീസിനെതിരായ പരമ്ബരയിലെ മൂന്നാം ഏകദിനത്തിലാണ് സഞ്ജു പക്വതയോടെ ബാറ്റേന്തിയതും സെഞ്ച്വറി കുറിച്ചതും.മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്ബോഴും ശാന്തത കൈവെടിയാതെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയ സഞ്ജു അനാവശ്യ ഷോട്ടുകള്‍ കളിച്ച്‌ വിക്കറ്റ് കളയുന്നവനെന്നും ക്ഷമയില്ലാത്തവനെന്നുമുള്ള എല്ലാ…

    Read More »
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ  78 റണ്‍സിന് വിജയം, ഇന്ത്യക്ക് പരമ്ബര

    പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്ബര ഇന്ത്യക്ക്.നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജു സാംസണിന്റെ (108) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് എല്ലാവും പുറത്തായി. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.81 റണ്‍സ് നേടിയ ടോണി ഡി സോര്‍സിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.  സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത്. 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം സഞ്ജു 108 റണ്‍സെടുത്തു. പതിവില്‍ നിന്ന് വ്യത്യസ്തനായി മൂന്നാം നമ്ബറിലാണ് സഞ്ജു ഇന്നലെ ക്രീസിലെത്തിയത്. കന്നി രാജ്യാന്തര സെഞ്ചുറിയാണ് സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ പേരിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി തികയ്ക്കുന്ന ആദ്യ കേരള താരമെന്ന നേട്ടം ഇതോടെ സഞ്ജുവിനായി. ടീം ഇന്ത്യയെ ഒറ്റയ്ക്ക് …

    Read More »
  • സഞ്ജുവിന്  സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

    പാൾ: മലയാളി താരം സഞ്ജു സാംസണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി. പാളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളുമുൾപ്പടെ 114 പന്തില്‍ നിന്ന് 108 റണ്‍സാണ് താരം നേടിയത്.കഴിഞ്ഞ മത്സരത്തില്‍ അവസരം കിട്ടിയിട്ടും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവാതെ 12 റണ്‍സുമായി താരം മടങ്ങിയിരുന്നു. ഇത് വൻതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് സെഞ്ചുറിയുമായി സഞ്ജു ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അരങ്ങേറ്റക്കാരന്‍ രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), തിലക് വര്‍മ (52) എന്നിവരെല്ലാം പുറത്തായപ്പോഴായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ നേടിയ 86 റണ്‍സായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 296 റൺസാണ് ഇന്ത്യ എടുത്തിട്ടുള്ളത്.ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ഇനിയും ആരംഭിച്ചിട്ടില്ല.

    Read More »
  • മോഹൻ ബഗാന് ആദ്യ തോൽവി ; തോൽപ്പിച്ചത് മുംബൈ ; 4 ചുവപ്പ് കാർഡുകൾ

    മുംബൈ: ഐഎസ്‌എല്‍ ഫുട്‌ബോളില്‍ മോഹൻ ബഗാന്റെ അപരാജിത കുതിപ്പിന് തടയിട്ട് മുംബൈ സിറ്റി.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു  മുംബൈയുടെ വിജയം. ഫൗളുകളുടെ അതിപ്രസരം കണ്ട പോരാട്ടത്തില്‍ നാല് ചുവപ്പു കാർഡുകളാണ് പിറന്നത്.13-ാം മിനിറ്റില്‍ മുംബൈയുടെ ആകാശ് മിശ്രയാണ് ചുവപ്പുകാര്‍ഡ് കിട്ടി ആദ്യം പുറത്തുപോയത്. പിന്നീട് 88-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ മാച്ചിങ് ഓര്‍ഡറും ലഭിച്ച്‌ പുറത്തുപോയതോടെ മുംബൈ ഒന്‍പത് പേരായി ചുരുങ്ങി.പിന്നീട് 54-ാം മിനിറ്റില്‍ ആശിഷ് റായ്‌യും 57-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയും  ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. കളിയില്‍ മോഹന്‍ബഗാനായി 25-ാം മിനിറ്റില്‍ ജാസണ്‍ കുമ്മിങ്‌സാണ് ആദ്യ ഗോളടിച്ചത്. എന്നാല്‍ ശക്തമായി പൊരുതിയ മുംബൈ സിറ്റിക്കായി 44-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടും 73-ാം മിനിറ്റില്‍ ബിപിന്‍ സിങ്ങും ലക്ഷ്യം കണ്ടതോടെ വിജയം മുംബൈയ്‌ക്ക് സ്വന്തമായി. വിജയത്തോടെ മുംബൈ സിറ്റി 9 കളികളില്‍ നിന്ന് 19 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റെങ്കിലും 19 പോയിന്റുമായി മോഹന്‍ബഗാന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.…

    Read More »
  • ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാര്‍ഡ്

    ന്യൂഡൽഹി: 2023 ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി, ലോങ് ജംപ് താരം എം. ശ്രീശങ്കർ എന്നിവരുൾപ്പെടെ 26 പേർ അർജുന അവാർഡ് നേടി. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരവും ലഭിച്ചു. കബഡി പരിശീലകൻ ഇ. ഭാസ്കരനു ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണു പുരസ്കാരം. ദേശീയ കായികമന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2024 ജനുവരി ഒൻപതിനു രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

    Read More »
  • രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കി സൗത്താഫ്രിക്ക;എട്ടു വിക്കറ്റിന്റെ ഗംഭീര വിജയം !

    ക്വെബെറ: ആദ്യ ഏകദിനത്തിലെ ഏകപക്ഷീയമായ തോല്‍വിക്കു ഇതേ നാണയത്തില്‍ തിരിച്ചടിച്ച് സൗത്താഫ്രിക്കയുടെ ഗംഭീര തിരിച്ചുവരവ്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് സൗത്താഫ്രിക്ക ജയിച്ചുകയറിയത്. 46.2 ഓവറിൽ 211 റൺസെടുക്കുന്നതിനിടയിൽ ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു.42.3 ഓവറിലാണ് ദക്ഷിണാഫ്രിക്കൻ ജയം.ഓപ്പണർമാരായ ടോണി ഡെ സോർസിയുടെ സെഞ്ചുറിക്കരുത്തും റീസ ഹെൻട്രിക്സിന്റെ അർധസെഞ്ചുറി മികവുമാണ് ആതിഥേയർക്ക് വിജയം സമ്മാനിച്ചത്. പുറത്താവാതെ 122 പന്തുകളിൽനിന്ന് 119 റൺസാണ് ഡെ സോർസിയുടെ സമ്പാദ്യം. 81 പന്തുകൾ നേരിട്ടാണ് ഹെൻട്രിക്സ് 52 റൺസെടുത്തത്. 36 റൺസെടുത്ത ഡസനെ ക്യാച്ചിൽ സഞ്ജുവാണ് പുറത്താക്കിയത്. ഇന്ത്യക്കുവേണ്ടി കഴിഞ്ഞ മത്സരത്തിലെ താരം സായ് സുദർശനും (83 പന്തിൽ 62 റൺസ്) ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെ.എൽ. രാഹുലും (64 പന്തിൽ 54 റൺസ്) മാത്രമാണ്  കാര്യമായ സംഭവന നൽകിയത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യക്കു മേല്‍ ആധിപത്യം പുലര്‍ത്തിയ അവര്‍ എട്ടു വിക്കറ്റിന്റെ ഗംഭീര വിജയം ആഘോഷിക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക…

    Read More »
Back to top button
error: