Sports

  • 15 റണ്‍സുമായി  പുറത്താകാതെ സഞ്ജു ;കേരളം  94 റണ്‍സിന് ഓള്‍ ഔട്ട്

    തിരുവനന്തപുരം:രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് വൻ പരാജയം. മുംബൈ ഇയർത്തിയ 327 എന്ന് വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും 94 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്നലെ 24ന് പൂജ്യം എന്ന നിലയില്‍ കളി അവസാനിപ്പിച്ച കേരളത്തിന് ഇന്ന് വെറും 70 റണ്‍സ് മാത്രമേ എടുക്കാൻ ആയുള്ളൂ. ഇതോടെ മുംബൈ വിജയം സ്വന്തമാക്കി.  കേരളത്തിനായി ബാറ്റിംഗില്‍ ആരും തിളങ്ങിയില്ല. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 15 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. മുംബൈ 232 റണ്‍സിന്റെ വിജയമാണ് നേടിയത്. മുംബൈക്കായി ഷാംസ മുളാനി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ധവാലും തനുഷും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മുംബൈ ആദ്യ ഇന്നിംഗ്സില്‍ 254 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 319 റണ്‍സും എടുത്തിരുന്നു. കേരളം ആദ്യ ഇന്നിംഗ്സില്‍ 244ന് പുറത്തായി.

    Read More »
  • കൈ വിട്ട കളി; കേരളത്തിന് ഇന്ന് വേണ്ടത് 84 ഓവറില്‍ 303 റണ്‍സ്

    തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചിരവൈരികളായ  മുംബൈക്കെതിരേ കേരളത്തിനു ജയിക്കാൻ അവസാനദിനമായ ഇന്ന് വേണ്ടത് 84 ഓവറില്‍ 303 റണ്‍സ്. മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ 319 റൺസിന് പുറത്തായ മുംബൈ, കേരളത്തിന് മുമ്പിൽവെച്ചത് 327 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളം മൂന്നാം ദിനം കളിനിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസെന്ന നിലയിലാണ്. രോഹൻ കുന്നുമ്മലും (12*), ജലജ് സക്സേനയുമാണ് (12*) ക്രീസിൽ. 10 വിക്കറ്റ് ശേഷിക്കേ അവസാന ദിനം കേരളത്തിന് ജയിക്കാൻ 303 റൺസ് കൂടി വേണം. 84 ഓവറില്‍ 303 റണ്‍സ് അടിച്ചെടുക്കാൻ സാധിച്ചാല്‍ സഞ്ജു സാംസണിനും സംഘത്തിനും വമ്പൻ നേട്ടമാകും. സഞ്ജു സാംസണ്‍, രോഹൻ പ്രേം, കൃഷ്ണ പ്രസാദ്, സച്ചിൻ ബേബി, വിഷ്ണു വിനോദ് എന്നിങ്ങനെ നീണ്ട ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. നേരത്തേ ഒന്നാം ഇന്നിങ്സിൽ മുംബൈയെ 251 റൺസിന് പുറത്താക്കിയ കേരളം, മികച്ച തുടക്കത്തിന് ശേഷം അവിശ്വസനീയമായി തകർന്ന് ലീഡ് വഴങ്ങുകയായിരുന്നു.…

    Read More »
  • ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറി ശ്രീരാമന് സമര്‍പ്പിച്ച്‌ ഇന്ത്യൻ താരം

    അഹമ്മദാബാദ്: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ നേടിയ സെഞ്ചുറി ശ്രീരാമന് സമര്‍പ്പിച്ച്‌ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്. ഇന്നലെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരത്തിലാണ് ഏഴാമനായി ഇറങ്ങിയ ഭരത് സെഞ്ചുറി നേടിയത്. സെഞ്ചുറി നേടിയശേഷം ബാറ്റുയര്‍ത്തി ശ്രീരാമന്‍ വില്ല് കുലക്കുന്നതുപോലെ കാണിച്ച ഭരത് കൈയില്‍ പച്ചകുത്തിയ ചിത്രവും കാണിച്ചിരുന്നു. ഇതിനുശേഷമാണ് തന്‍റെ സെഞ്ചുറി അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്ക് മുമ്ബ് ശ്രീരാമന് സമര്‍പ്പിക്കുന്നുവെന്ന് ഭരത് പറഞ്ഞത്.   ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്നലെ സമാപിച്ച ആദ്യ അനൗദ്യഗിക ടെസ്റ്റില്‍ ഭരതിന്‍റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഐതിഹാസിക സമനില സ്വന്തമാക്കിയത്. നാലാം ഇന്നിംഗ്സില്‍ 490 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 219-5 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ക്കണ്ടിടത്തു നിന്ന് ഭരതിന്‍റെ അപരാജിത സെഞ്ചുറി മികവില്‍ സമിനല പിടിച്ചെടുക്കുകയായിരുന്നു. 165 പന്തില്‍ 116 റണ്‍സെടുത്ത ഭരതും 89 റണ്‍സുമായി പിന്തുണ നല്‍കിയ എം ജെ സുതാറുമാണ് ഇന്ത്യ എക്ക് അസാധ്യമായ…

    Read More »
  • സുനിൽ ഛേത്രിയുടെ പകരക്കാരൻ  ബ്ലാസ്റ്റേഴ്‌സിലുണ്ട്:  ഇന്ത്യൻ ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാച്ച് 

    ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കയാണ് ടീമിന്റെ നായകനായ സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ ഏതു താരത്തിന് കഴിയുമെന്നത്. 2005 മുതൽ ഇന്ത്യൻ ടീമിലെ സാന്നിധ്യമായ താരം തന്നെയാണ് മുപ്പത്തിയൊമ്പതാം വയസിലും ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കർ. ആ സ്ഥാനത്തേക്ക് വരാൻ മറ്റൊരു കളിക്കാരനും ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്കറായി കളിക്കുന്നത് മുപ്പത്തിയൊൻപതു വയസുള്ള ഛേത്രി തന്നെയാണ്. ഇപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും പ്രായത്തിന്റെ തളർച്ച താരത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ ഛേത്രിക്ക് പകരക്കാരനാവാൻ കഴിയുക ബ്ലാസ്റ്റേഴ്‌സ് താരം ഇഷാൻ പണ്ഡിറ്റക്കാണെന്നാണ് ദേശീയ ഫുട്ബോൾ ടീം കോച്ച് സ്റ്റിമാച്ച് പറയുന്നത്.   സുനിൽ ഛേത്രിയുടെ അഭാവത്തിൽ അതിനു പകരക്കാരനായി ഉണ്ടാകുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നത് അവനെയാണ്. പണ്ഡിറ്റയുടെ കാര്യത്തിൽൽ കുറച്ചു കൂടി ക്ഷമ കാണിക്കേണ്ടത് അത്യാവശ്യമാണ്.  തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി മനസിലാക്കാനുള്ള കഴിവും കളിമികവും അവനിലുണ്ട്. സ്റ്റിമാച്ച് പറഞ്ഞു.   ഇഷാൻ…

    Read More »
  • ഏഷ്യൻ കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ ‘സുരക്ഷ’യും ‘ആരോഗ്യ’വും ഈ‌ മലയാളികളുടെ കൈയിൽ

    ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളില്‍ പങ്കെടുക്കാനായി ഖത്തറിലുള്ള ഇന്ത്യൻ ടീമിന്റെ’സുരക്ഷ’യും ‘ആരോഗ്യ’വും മലയാളികളായ ഇവരുടെ കൈകളിലാണ്. എറണാകുളത്തുകാരൻ മൈക്കിള്‍ ആൻഡ്രൂസും തൃശ്ശൂരുകാരൻ ജിജി ജോർജും ചാവക്കാട്ടുകാരൻ ഷെർവിൻ ഷെരീഫും.മൈക്കിള്‍ ആൻഡ്രൂസ് ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ഓഫീസറാണെങ്കില്‍ ഷെർവിൻ ടീം ഡോക്ടറും ജിജി ഫിസിയോയുമാണ്. ഫിഫ റഫറിയായി 40-ലേറെ അന്താരാഷ്ട്ര മത്സരങ്ങളും അഞ്ഞൂറിലേറെ ആഭ്യന്തര മത്സരങ്ങളും നിയന്ത്രിച്ച മൈക്കിള്‍ സെക്യൂരിറ്റി ഓഫീസറായും തിരക്കിലാണ്. വനിതാ ഏഷ്യൻ കപ്പിലും അണ്ടർ-17 ഫിഫ വനിതാ ലോകകപ്പിലും ടീം ഇന്ത്യയുടെ സെക്യൂരിറ്റി ഓഫീസറായിരുന്നു.യാത്രകളിലും പരിശീലനവേദിയിലും കളിക്കിടയിലും ഇന്ത്യൻ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ്  ജോലി. അവർ സഞ്ചരിക്കുന്ന റൂട്ടുകളും പരിപാടികളുമൊക്കെ കൃത്യമായി മനസ്സിലാക്കി ആസൂത്രണം ചെയ്ത് വേണം ടീമിനെ അയക്കാൻ. 20 വർഷമായി കേരള ഫുട്ബോള്‍ റഫറീസ് അസോസിയേഷൻ സെക്രട്ടറികൂടിയാണ് മൈക്കിള്‍. ഗവ. ഡോക്ടറായി കോഴിക്കോട്ട് ജോലിചെയ്യുന്ന ഷെർവിൻ എം.ബി.ബി.എസിനുശേഷം എൻ.ഐ.എസ്. പട്യാലയില്‍നിന്ന് സ്പോർട്സ് മെഡിസിനില്‍ പി.ജി. നേടി. ഫിഫയുടെ ഫുട്ബോള്‍ മെഡിസിൻ ഡിപ്ലോമയും നേടി. കഴിഞ്ഞ ഏഷ്യൻ…

    Read More »
  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസർ എഫ്സിയ്ക്ക് തൊട്ടുപിന്നിൽ കേരള ബ്ലാസ്റ്റേഴ്സ്

    2014 ല്‍ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഏഷ്യയിലെ ടോപ്പ് ത്രീ ഫാൻസ് കൂട്ടായ്മയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസും ഉൾപ്പെടുന്നു എന്നത് തന്നെ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഇപ്പോഴിതാ സ്പെയിനിൽ നിന്നുള്ള മീഡിയായ ഡിപ്പോർട്സ് ആൻഡ് ഫിനാൻസസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്റർ ആക്ഷൻസ് നടത്തിയ സ്പോർട്സ് ടീമുകളിൽ ആദ്യ അഞ്ചിൽ നാല് ടീമുകളും ഇന്ത്യയിൽ നിന്നുള്ളതാണ്.ഇതിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സാണ്. നാളിതുവരെയായി ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും ടീമിന്റെ ആരാധക ബലത്തെ അതൊട്ടും ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഇത്.കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളില്‍ പോലും തിങ്ങിനിറയുന്ന ഗ്യാലറികളും, ടീമിന്റെ മത്സരത്തിന് ലഭിക്കുന്ന വ്യൂവർഷിപ്പുമെല്ലാം ഇതിന് ഒന്നാന്തരം തെളിവുകൾ തന്നെയാണ്.  കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവർ ഇതാ ഇപ്പോഴവരെ വീണ്ടുമൊരു  അഭിമാന നേട്ടത്തില്‍ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ…

    Read More »
  • നാണം കെട്ട തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്സ്(1-4)

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ  മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്  നാണം കെട്ട തോൽവി. കലിംഗയിൽ ഇന്നലെ നടന്ന കളിയിൽ ഐ എസ്‌ എൽ ടീമായ നോർത്തീസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പട പരാജയപ്പെട്ടത്.  നോർത്തീസ്റ്റിനായി പർതിബ് ഗൊഗോയ്, മൊഹമ്മദ് അലി, റെഡീം ട്ലാംഗ്, ജിതിൻ എം എസ്‌ എന്നിവർ വല കുലുക്കിയപ്പോൾ, ദിമിത്രിയോസ് ഡയമാന്റകോസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.ഇതോടെ ദിമിത്രിയോസ് സീസണിൽ 10 ഗോൾ നേടുന്ന ആദ്യ താരമായി.ഐഎസ്എല്ലിൽ 7 ഗോളുകളും സൂപ്പർ കപ്പിൽ 3 ഗോളുകളും ഉൾപ്പെടെയാണിത്. സൂപ്പർ കപ്പിൽ കിരീട പ്രതീക്ഷയുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ ഐ എസ്‌ എല്ലിൽ നിലവിൽ ആറാമതും, പത്താമതുമുള്ള ടീമുകളോടാണ് തോറ്റ് സെമി‌പോലും കാണാതെ പുറത്താകുന്നത്. തുടർച്ചയായ രണ്ട് കളികളിൽ നേരിട്ട ഈ പരാജയങ്ങൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് ഉറപ്പാണ്.നേരത്തെ ജംഷഡ്‌പൂർ എഫ്സി 3-2 ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോംഗ്…

    Read More »
  • കലിംഗ സൂപ്പര്‍ കപ്പ്‌: നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനെതിരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് 

    ഭുവനേശ്വർ: കലിംഗ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളില്‍ തങ്ങളുടെ അവസാന മത്സരത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ബി ഗ്രൂപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡാണ്‌ എതിരാളികള്‍.ഇന്ന് രാത്രി 7.30നാണ് മത്സരം. ജംഷഡ്‌പുര്‍ എഫ്‌.സിയാണ്‌ ഗ്രൂപ്പിൽ ഒന്നാമത്‌. ഒരു ജയവും തോല്‍വിയും കുറിച്ച ബ്ലാസ്‌റ്റേഴ്‌സ് മൂന്ന്‌ പോയിന്റുമായി രണ്ടാമതാണുള്ളത്. മൂന്ന്‌ പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതിനാല്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡ്‌ മൂന്നാം സ്‌ഥാനത്തായി. നാലാം സ്‌ഥാനത്തുള്ള ഷില്ലോങ്‌ ലജോങിന്‌ അക്കൗണ്ട്‌ തുറക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പുരിനോട്‌ 3-2 നു തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകള്‍ അവസാനിച്ചിരുന്നു.ഐ.എസ്‌്.എല്ലില്‍ മിന്നും ഫോമില്‍ തുടരുന്ന ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായത് ആരാധകരെ വരെ ഞെട്ടിച്ചിരുന്നു. ജംഷഡ്‌പൂർ, ഈസ്റ്റ് ബംഗാൾ,ഗോവ,ഒഡീഷ ടീമുകളാണ് സൂപ്പർ കപ്പിന്റെ സെമിയിൽ പ്രവേശിച്ചിട്ടുള്ള ടീമുകൾ.ഒഡീഷ എഥ്സിയാണ് നിലവിലെ ചാമ്പ്യന്മാർ.

    Read More »
  • മെസിയ്ക്ക് കളിക്കാൻ മഞ്ചേരിയില്‍ 60 കോടിയുടെ സ്റ്റേഡിയം

    മലപ്പുറം: ഫുട്ബാള്‍ മിശിഹ ലയണല്‍ മെസിയും അർജന്റീന ടീമും കേരളത്തില്‍ പന്ത് തട്ടാനെത്തും മുമ്ബ് പൂർത്തിയാക്കേണ്ടത് അന്താരാഷ്ട്ര ഫുട്ബാള്‍ സ്റ്റേഡിയമെന്ന കടമ്ബ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തോട് ചേ‌ർന്ന് ഫിഫ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ ഫുട്ബാള്‍ സ്റ്റേഡിയം നിർമ്മിക്കാനാണ് സംസ്ഥാന സ‌ർക്കാരിന്റെ തീരുമാനം. ഇതിനായി 60 കോടി രൂപ കായികവകുപ്പ് വകയിരുത്തിയിട്ടുണ്ട്. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ കൈവശം പയ്യനാട് 25 ഏക്ക‌ർ ഭൂമിയുണ്ട്. സ്റ്റേഡിയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിലാണ്. സ‌ർക്കാർ ഏജൻസികള്‍ക്ക് പുറമെ സ്വകാര്യ ഡിസൈനർമാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. മാർച്ചോടെ സ്റ്റേഡിയ നിർമ്മാണം തുടങ്ങി 18 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പയ്യനാട്ടെ നിലവിലുള്ള സ്റ്റേഡിയം പ്രാക്ടീസ് ഗ്രൗണ്ടാക്കും. അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച മന്ത്രി വി.അബ്ദുറഹ്മാൻ, മഞ്ചേരി പയ്യനാട്ടെ പുതിയ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചനയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2025 ഒക്ടോബറിലാണ് മെസിയും ടീമും കേരളത്തിലെത്തുക. അർജന്റിന ഫുട്ബോള്‍ അസോസിയേഷൻ പ്രതിനിധികളുമായി ഇന്നലെ കായിക മന്ത്രി അബ്ദു റഹിമാന്റെ നേതൃത്വത്തില്‍ ഓണ്‍ലൈൻ…

    Read More »
  • മോഹൻ ബഗാനെ  3-1ന് വീഴ്ത്തി ഈസ്റ്റ് ബംഗാൾ സെമിയിൽ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ മോഹൻ ബഗാനെ  3-1ന് വീഴ്ത്തി ചിരവൈരികളായ ഈസ്റ്റ് ബംഗാൾ സെമിയിൽ. ജാംഷഡ്പൂർ എഫ്.സിയാണ് സെമിയിലെ ഈസ്റ്റ് ബംഗാളിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഈസ്റ്റ്ബംഗാള്‍ അവസാന നാലില്‍ ഇടംപിടിച്ചത്. നേരത്തെ  തുടർച്ചയായ രണ്ടാംജയത്തോടെ എഫ്‌സി ഗോവയും ഒഡിഷ എഫ്സിയും സെമിയിൽ കടന്നിരുന്നു. ഒരു ഗോളിനാണ്‌ ഗോവ ബംഗളൂരു എഫ്‌സിയെ  തോൽപ്പിച്ചത്‌. ഇന്റർ കാശിയെ മൂന്ന് ഗോളിനാണ് ഒഡിഷ തോൽപ്പിച്ചത്.നിലവിലെ ചാമ്പ്യൻമാരാണ് ഒഡിഷ എഫ്സി.

    Read More »
Back to top button
error: