കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. അവരുടെ ഒരു വിദേശ താരം കൂടി പരിക്കേറ്റു പുറത്തായിരിക്കുകയാണ്.
ഇമ്മാനുവല്‍ ജസ്റ്റിൻ ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തിനിടയില്‍ പരിക്കേറ്റ ജസ്റ്റിനെ സബ് ചെയ്തിരുന്നു. ജസ്റ്റിൻ ഇനി ഈ സീസണില്‍ കളിക്കാനുള്ള സാധ്യത ഇനി വളരെ കുറവാണ്. നേരത്തെ ക്വാമെ പെപ്രയ്ക്ക് പരിക്കേറ്റപ്പോഴായിരുന്നു ലോണിലായിരുന്ന ജസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്സ് തിരികെ വിളിച്ചത്.
അതുവരെ ഗോകുലം കേരളയിലായിരുന്നു ജസ്റ്റിൻ ലോൺ അടിസ്ഥാനത്തിൽ കളിച്ചുകൊണ്ടിരുന്നത്.