SportsTRENDING

94-ാം മിനുട്ടില്‍ മോഹൻ ബഗാന്റെ സമനില, 97-ാം മിനുട്ടില്‍ ചെന്നൈയിന്റെ വിജയ ഗോള്‍!!

കൊൽക്കത്ത: ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മോഹൻ ബഗാൻ ചെന്നൈയിനോട് പരാജയപ്പെട്ടു. 3-2 എന്ന സ്കോറിനായിരുന്നു ചെന്നൈയിന്റെ വിജയം.

97ആം മിനുട്ടിലെ ഗോളില്‍ ആണ് ചെന്നൈയിൻ ഇന്നലെ വിജയിച്ചത്.കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍  29ആം മിനിട്ടില്‍ മോഹൻ ബഗാൻ ജോണി കോക്കോയിലൂടെ ലീഡ് എടുത്തു. ആദ്യ പകുതി അവസാനിക്കും വരെ അവർക്ക് ലീഡ് നിലനിർത്താനായി. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ചെന്നൈയിൻ 73ആം മിനിറ്റില്‍ ജോർജൻമുറേയിലൂടെ സമനില ഗോള്‍ നേടി.

 അധികം വൈകാതെ 80ആം മിനിറ്റില്‍ റോബർട്ട് എഡഡ്വേർഡ്സ് ചെന്നൈയിനായി രണ്ടാം ഗോള്‍ നേടി അവരെ മുന്നിലെത്തിച്ചു.

ചെന്നൈ വിജയത്തിലേക്ക് പോവുകയാണെന്ന് പ്രതീക്ഷിച്ച സമയത്താണ് റഫറി അവർക്കെതിരെ പെനാല്‍റ്റി വിധിക്കുന്നത്. പെനാല്‍റ്റി ലക്ഷത്തില്‍ എത്തിച്ചുകൊണ്ട് പെട്രാറ്റോസ് മോഹൻ ബഗാന് സമനില നല്‍കി. പക്ഷെ വിട്ടു കൊടുക്കാൻ ചെന്നൈയിൻ തയ്യാറായില്ല. 94ആം മിനുട്ടിലെ സമനില ഗോള്‍ വീണ് മിനുട്ടുകള്‍ക്ക് അകം ഇർഫാനിലൂടെ ചെന്നൈയിൻ ലീഡ് തിരികെ നേടുകയായിരുന്നു.

 

ഈ പരാജയത്തോടെ 39 പോയിന്റുമായി മോഹൻബഗാൻ ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. 21 പോയിന്റുള്ള ചെന്നൈയിൻ 9ആം സ്ഥാനത്താണ് നില്‍ക്കുന്നത്. അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ ഊർജ്ജമാണ് ഇന്നലത്തെ വിജയം.

Back to top button
error: