SportsTRENDING

തോൽവിയോടെ തോൽവി; ഇന്ത്യക്ക്‌ ഫിഫാ റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി

ഷ്യന്‍ മേഖലാ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്‌ഥാനോടു തോറ്റതോടെ ഇന്ത്യക്ക്‌ ഫിഫാ റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി.

അഫ്‌ഗാനിസ്‌താനെതിരേ രണ്ട്‌ മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഒരു സമനില വഴങ്ങുകയും ഒന്നിൽ തോല്‍ക്കുകയുമാണുണ്ടായത്‌.

രണ്ട്‌ മത്സരങ്ങളിലും ജയിക്കാനാകാത്തതാണ് ഇന്ത്യക്ക്‌ ഫിഫാ റാങ്കിങ്ങളില്‍ തിരിച്ചടിയാകുന്നത്.പുതിയ റാങ്കിങ്ങ്‌ വരുമ്ബോള്‍ 117-ാം സ്‌ഥാനത്തുനിന്ന്‌ ഇന്ത്യ 121-ാം സ്‌ഥാനത്തേക്ക്‌ താഴും.  ഏഷ്യന്‍ കപ്പ്‌ മുതല്‍ നടത്തി വരുന്ന മോശം പ്രകടനങ്ങളാണ്‌ ഇന്ത്യയെ ബാധിക്കുന്നത്‌.ഏഷ്യൻ കപ്പിന് മുൻപ് ഇന്ത്യ 99-ാം സ്ഥാനത്തായിരുന്നു.

Signature-ad

അതേസമയം ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്‌ഥാനോടു തോറ്റതോടെ ഇന്ത്യയുടെ മൂന്നാം റൗണ്ടിലേക്കുള്ള മുന്നേറ്റം ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്.എന്നിരിക്കെയും ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാംസ്‌ഥാനത്തു തുടരുകയാണ്‌.

നാല്‌ കളികളില്‍നിന്ന്‌ ഒരു ജയം മാത്രം നേടിയ ഇന്ത്യക്ക്‌ നാല്‌ പോയിന്റുമുണ്ട്‌. അഫ്‌ഗാനും നാല്‌ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യക്കു പിന്നിലാണ്‌. കുവൈറ്റ്‌, ഖത്തര്‍ ടീമുകള്‍ക്കെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

2026ലെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കിയപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരും കളിക്കാരും.കാരണം, ലോകകപ്പ് യോഗ്യത നേടാന്‍ വിദൂരമായെങ്കിലും ഒരു സാധ്യത നമുക്കുണ്ടാകും എന്നതായിരുന്നു സന്തോഷത്തിനു കാരണം. എന്നാല്‍, സമീപകാലത്തെ ഇന്ത്യയുടെ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം നിര ടീമിനോട് പോലും ഇന്ത്യ പരാജയപ്പെട്ടു. ആദ്യപാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ സുനില്‍ ഛേത്രിയുടെ 150-ാം മത്സരമെന്ന ഖ്യാതിയോടെ ഗോഹട്ടിയില്‍ രണ്ടാം പാദത്തിലിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അഫ്ഗാന്‍ കെട്ടുകെട്ടിച്ചു.

ഫിഫ റാങ്കിംഗില്‍ ഇന്ത്യ നൂറ്റി പതിനേഴും അഫ്ഗാനിസ്ഥാന്‍ നൂറ്റി അന്‍പത്തിയെട്ടും സ്ഥാനങ്ങളില്‍. ഇരുടീമും 13 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ ഏഴിലും അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ 2 കളിയിലും ജയിച്ചു. നാല് മത്സരം സമനിലയില്‍ അവസാനിച്ചു.ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് ഇനിയും അവസരങ്ങളുണ്ട്. ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. അതില്‍ ഒന്ന് കുവൈറ്റിനെതിരേയും രണ്ടാമതത്തേത് കരുത്തരായ ഖത്തറിനെതിരേയും. ഇതില്‍ റാങ്കിങ്ങില്‍ നമ്മളേക്കാള്‍ പിന്നിലുള്ള കുവൈറ്റിനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് മൂന്നാം റൗണ്ടിലെത്താം. ഇന്ത്യ ഇപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുതന്നെയാണ്. അഫ്ഗാന്‍ മൂന്നാമതും കുവൈറ്റ് നാലാമതുമാണ്. അതില്‍ കുവൈറ്റിനെതിരേ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും നാം പരാജയപ്പെട്ടിട്ടില്ല എന്നതാണ് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്ന കാര്യം. നാല് പോയിന്‍റുള്ള ഇന്ത്യ അടുത്ത മത്സരത്തില്‍ കുവൈറ്റിനെ തോല്‍പ്പിച്ചാല്‍ ഏഴ് പോയിന്‍റിലെത്തും.

അഫ്ഗാനും നാല് പോയിന്‍റാണെങ്കിലും ഗോള്‍ ശരാസരിയില്‍ മുന്നിലാണ് ഇന്ത്യ. അഫ്ഗാനും കുവൈറ്റിനെതിരേ മത്സരമുണ്ട്. കുവൈറ്റ്- അഫ്ഗാന്‍, ഇന്ത്യ- കുവൈറ്റ് മത്സരങ്ങള്‍ സമനിലയിലായാല്‍ പോലും രണ്ടാം സ്ഥാനക്കാരായി മുന്നേറാന്‍ ഇന്ത്യക്കാവും. അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ വലിയ ഒരു പ്രശ്‌നം ഇന്ത്യക്കില്ല എന്നു സാരം. എന്നിരുന്നാലും ടീമിലെ പോരായ്മകള്‍ പരിഹരിക്കാന്‍ കൂട്ടായി പ്രയത്‌നിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നാമാവശേഷമാകുമെന്നുറപ്പ്.

Back to top button
error: