ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷ പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് യോഗ്യത നേടി.
മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത ഉറപ്പിച്ചത്. ഇന്നലെ ഒഡീഷ് എഫ്സി ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് പഞ്ചാബ് എഫ് സിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ആറില്‍ ഉണ്ടാകും എന്ന് ഉറപ്പായി.
ഒഡീഷക്ക് 20 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റ് ആണ് ഉള്ളത്. പഞ്ചാബിന് 21 പോയിന്റും. കേരള ബ്ലാസ്റ്റേഴ്സിന് 30 പോയിന്റാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് പിറകില്‍ ഉള്ള ആർക്കും ഇനി 30നു മുകളില്‍ പോയിന്റ് ആകില്ല.
ഇത് തുടര്‍ച്ചായായ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്‌എല്‍ പ്ലേ ഓഫിനിറങ്ങുന്നത്. ക്ലബ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് തുടര്‍ച്ചയായ മൂന്ന് സീസണില്‍ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് റൗണ്ട് കളിക്കാന്‍ ഒരുങ്ങുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.കൊച്ചിയിൽ വച്ച് വൈകിട്ട് 7:30-ന് ആണ് മത്സരം.